റൊണാൾഡോയെക്കാൾ മികച്ചവൻ നെയ്മറോ? ഏറ്റവും മികച്ച താരത്തിനെ വെളിപ്പെടുത്തി പിക്വ
ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ രണ്ടുപേരായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ പലരുടെയും കാഴ്ചപ്പാടും അഭിപ്രായവും വ്യത്യാസം ആയതിനാൽ മെസ്സി അല്ലെങ്കിൽ റൊണാൾഡോ ഇവർക്കിടയിൽ ഒരാൾ ഏറ്റവും മികച്ചവനാണെന്ന് അഭിപ്രായപ്പെടുന്നവരാണ് നിരവധി പേരും.
എഫ് സി ബാഴ്സലോണയുടെ സ്പാനിഷ് താരമായിരുന്ന ജെറാർഡ് പിക്വ കുറച്ചു താരങ്ങളിൽ നിന്നും ഏറ്റവും മികച്ച താരത്തിനെ തിരഞ്ഞെടുത്തപ്പോൾ ചെറിയ ആകാംക്ഷയോടെയാണ് ആരാധകർ നോക്കി കണ്ടത്. ബ്രസീലിയൻ സൂപ്പർ താരങ്ങളായ റൊണാൾഡീഞ്ഞോ, നെയ്മർ ജൂനിയർ എന്നിവരിൽ നിന്നും തന്റെ മുൻസഹതാരമായ നെയ്മർ ജൂനിയറിനെയാണ് പിക്വ തിരഞ്ഞെടുത്തത്.
Pique saying that Messi never cared about competing with Ronaldo for goals or individual awards. All he cared about was team success. These kinds of things amplify his greatness even further. pic.twitter.com/YqrORzvwCO
— R (@Lionel30i) March 21, 2024
കൂടാതെ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനേക്കാൾ മികച്ചവനായും ജെറാർഡ് പിക്വ തിരഞ്ഞെടുത്തത് നെയ്മർ ജൂനിയറിനെയാണ്. മാത്രമല്ല ലോക ഫുട്ബോളിലെ സൂപ്പർതാരവും 5 ബാലൻ ഡി ഓർ പുരസ്കാര ജേതാവുമായ ക്രിസ്ത്യാനോ റൊണാൾഡോയെകാഴും പിക്വ പ്രാധാന്യം കൊടുത്തത് നെയ്മർ ജൂനിയറിനാണ്.
Piqué🗣️: “I had an opportunity to share dressing room with Cristiano Ronaldo…he was top level…but Messi was something different.”
— FCB Albiceleste (@FCBAlbiceleste) March 21, 2024
🎥 Via @SkyFootball
pic.twitter.com/apCW6HFbnM
ഏറ്റവും ഒടുവിൽ ലിയോ മെസ്സിയും നെയ്മർ ജൂനിയറും തമ്മിൽ നേർക്കുനേർ എത്തിയപ്പോൾ തന്റെ മുൻസഹതാരങ്ങളിൽ നിന്നും ലിയോ മെസ്സിയെ ഏറ്റവും മികച്ച താരമായി ജെറാർഡ് പിക്വ തിരഞ്ഞെടുത്തു. ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പിക്വ സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും മെസ്സി, നെയ്മർ എന്നീ താരങ്ങൾക്കൊപ്പം ബാഴ്സലോണയിലാണ് പിക്വ കരിയറിന്റെ ഭൂരിഭാഗം സമയവും കളിച്ചത്.