നോ മെസ്സി നോ പ്രോബ്ലം, കിടിലൻ പ്രകടനവുമായി അർജന്റീനയുടെ വിജയം

നായകനും സൂപ്പർതാരവുമായ ലിയോ മെസ്സിയില്ലാതെ ഏറെ നാളുകൾക്കു ശേഷം സൗഹൃദ മത്സരത്തിന് കളിക്കാൻ ഇറങ്ങിയ അർജന്റീന തകർപ്പൻ വിജയം സ്വന്തമാക്കി. അമേരിക്കയിലെ ഫിലഡൽഫിയയിലെ ലിംഗൻ ഫിനാൻഷ്യൽ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്കലോനിയുടെ ടീം നേടിയെടുത്തത്.

ലിയോ മെസ്സിയുടെ അഭാവം പ്രകടിപ്പിക്കാത്ത രീതിയിൽ വളരെ മനോഹരമായി പന്ത് തട്ടിയ അർജന്റീന മത്സരത്തിലൂടെനീളം തങ്ങളുടെ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു, 80 ശതമാനം ബോൾ പൊസിഷൻ സ്വന്തമാക്കിയ അർജന്റീന 922പാസുകളും 24 ഷോട്ടുകളും സ്വന്തമാക്കി. 16 മിനിറ്റിൽ ക്രിസ്ത്യൻ റോമേറോയുടെ ഗോളിലൂടെ ആദ്യ ഗോൾ സ്വന്തമാക്കിയ അർജന്റീനക്ക് വേണ്ടി 42 മിനിറ്റിൽ എൻസോ ഫെർണാണ്ടസ് രണ്ടാമത്തെ ഗോൾ സ്കോർ ചെയ്തുകൊണ്ട് ആദ്യപകുതി രണ്ടു ഗോൾ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 52 മിനിറ്റിൽ ലോ സെൽസയുടെ ഗോൾ കൂടി എത്തിയതോടെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എൽ സാൽവഡോറിനെതിരെ അർജന്റീന ലീഡ് എടുത്തു. തുടർന്ന് മത്സരത്തിന്റെ അവസാന വിസിൽ ഉയരുമ്പോൾ ലിയോ മെസ്സിയുടെ അഭാവം ഒട്ടും നിലവിളിക്കാത്ത രീതിയിൽ അർജന്റീന ടീം വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ തകർപ്പൻ വിജയം നേടിയ അർജന്റീനക്ക് അടുത്ത മത്സരത്തിൽ നേരിടേണ്ടത് കോസ്റ്ററിക്കയാണ് . ഈ മത്സരത്തിലും സൂപ്പർതാരമായ ലിയോ മെസ്സി അർജന്റീന ടീമിൽ ഇടം നേടില്ല. മിയാമിക്ക് വേണ്ടി കളിക്കുന്നതിനിടയിൽ ബാധിച്ച പരിക്കാണ് ലിയോ മെസ്സിയെ അർജന്റീനയുടെ മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തിയത്. കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറാൻ അല്പം മാസങ്ങൾ മാത്രം മുന്നിൽ നിൽക്കവേ വളരെയധികം ആത്മവിശ്വാസത്തോടെയാണ് അർജന്റീന.

5/5 - (1 vote)