“ചാമ്പ്യൻസ് ലീഗ് ക്ലാസിക്കിൽ റയൽ മാഡ്രിഡിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി”
യുവേഫ ചാമ്പ്യൻ ലീഗ് സെമി ഫൈനലിലെ ആദ്യ പാദ പോരാട്ടത്തിൽ തകർപ്പൻ ജയം നേടി മാഞ്ചസ്റ്റർ സിറ്റി. എത്തിഹാദിൽ റയൽ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്.
2018 മുതൽ യൂറോപ്പിലെ സ്വന്തം തട്ടകത്തിൽ തോറ്റിട്ടില്ലാത്ത മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് (യുസിഎൽ) റെക്കോർഡ് നിലനിർത്തുന്നത് ഇന്നത്തെ മത്സരത്തിൽ കാണാനായി. ഇന്ന് മത്സരം ആരംഭിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കാണ് ഗംഭീര തുടക്കം ലഭിച്ചത്. രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ആദ്യ ഗോൾ നേടി. മഹ്റെസ് നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ ഡിബ്രുയിൻ വലയിലാക്കി.UCL സെമി-ഫൈനലിൽ ഇതുവരെ നേടിയ ഏറ്റവും വേഗമേറിയ ഗോൾ ആയിരുന്നു ബെൽജിയൻ നേടിയത് .
ആദ്യ നിമിഷങ്ങളിൽ ഒക്കെ കളി സിറ്റിയുടെ കാലുകളിൽ തന്നെ ആയിരുന്നു. 11ആം മിനുട്ടിൽ അവരുടെ രണ്ടാം ഗോളും വന്നു. ഇത്തവണ ഇടതു വിങ്ങിൽ നിന്ന് ഡിബ്രുയിൻ നൽകിയ പാസ് സ്വീകരിച്ച് ഗ്രബിയേസ് ജീസുസ് ആണ് കോർതോയെ കീഴ്പ്പെടുത്തിയത്.വാറ്റ്‌ഫോർഡിനെതിരെ വാരാന്ത്യത്തിൽ നാല് സ്‌കോർ നേടിയ ഗബ്രിയേൽ ജീസസ് തന്റെ ഗോളടി മികവ് ഒരിക്കൽ കൂടി പുറത്തെടുത്തു . 13 തവണ യൂറോപ്യൻ ചാമ്പ്യൻമാന്മാർ തുടക്കത്തിൽ തന്നെ പറ്റാത്തരുന്ന കാഴചയാണ് കാണാൻ സാധിച്ചത്. രണ്ടു ഗോൾ ലീഡ് നേടിയെങ്കിലും സിറ്റി മുന്നേറ്റം തുടർന്ന് കൊണ്ടിരുന്നു .
33ആം മിനുട്ടിൽ ബെൻസീമ റയലിന് പ്രതീക്ഷ നൽകി കൊണ്ട് ഒരു ഗോൾ നേടി. മെൻഡിയുടെ ക്രോസിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോൾ. താരത്തിന്റെ സീസണിലെ 40 മത്തെ ഗോളായിരുന്നു ഇത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പാദങ്ങളിൽ സ്‌പോർട്ടിങ്ങിനും അത്‌ലറ്റിക്കോ മാഡ്രിഡിനും ഒരു ഷോട്ട് ലക്ഷ്യത്തിലെത്താനായില്ല, എന്നാൽ ജോവോ കാൻസെലോയെയും കൈൽ വാക്കറിനെയും നഷ്ടമായത്തോടെ അവരുടെ പ്രതിരോധത്തിൽ ചെറിയ പഴുതുകൾ കണ്ടു തുടങ്ങി.
രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഫെർണാദീനോ നൽകിയ അളന്നു മുറിച്ചുള്ള ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി ഫോഡൻ സിറ്റിക്ക് 2 ഗോൾ ലീഡ് തിരികെ നൽകി.എന്നിരുന്നാലും, വിനീഷ്യസ് ജൂനിയറിന്റെ ഗംഭീരമായ ഓട്ടത്തിലൂടെയും കംപോസ് ചെയ്ത ഫിനിഷിലൂടെയും മാഡ്രിഡ് തൽക്ഷണം തിരിച്ചടിച്ചു സ്കോർ 3 -2 .മൈതാന മധ്യത്ത് നിന്നും പന്തുമായി മുന്നേറിയ ബ്രസീലിയന്റെ ക്ലാസ് തെളിയിച്ച ഗോളായിരുന്നു ഇത്.
74 ആം മിനുട്ടിൽ ബെർണാർഡോ സിൽവയുടെ ഇടം കാലൻ ഷോട്ട് റയൽ വലയിൽ കയറിയതോടെ സ്കോർ 4 -2 ആയി മാറി. 81 ആം മിനുട്ടിൽ ലപോർട്ടയുടെ ഹാൻഡ് ബോളിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ഗോളാക്കി ബെൻസിമ അവരെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ബെര്ണാബ്യൂവിൽ നടക്കുന്ന രണ്ടാം പാദത്തിൽ തിരിച്ചു വരാം എന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്.