“ഓൾഡ് ട്രാഫോർഡ് സന്ദർശിക്കാനായി നാല് ഇന്ത്യൻ കുട്ടികളെ തെരഞ്ഞെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് “| Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫുട്ബോൾ സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡ് സന്ദർശിക്കുക എന്നത് ഓരോ ഫുട്ബോൾ ആരാധകരും സ്വപ്നം കാണുന്ന ഒന്നാണ്.ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായാണ് പലരും ഇതിനെ കാണുന്നത് . ഇന്ത്യയിൽ നിന്നുള്ള നാല് കൊച്ചുകുട്ടികൾക്ക് ഈ സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം ലഭിക്കും.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രൗണ്ട് ഗ്രാസ്റൂട്ട് ഫുട്ബോൾ പ്രോഗ്രാമായ യുണൈറ്റഡ് വി പ്ലേയിൽ നിന്നാണ് നാല് കുട്ടികളെ തിരഞ്ഞെടുത്തത്.

ചെന്നൈയുടെ ആർഎസ് പ്രേയാർഹഞ്ജൻ, മേഘാലയയിൽ നിന്നുള്ള ഫെഡറിക് കുർബ, ചണ്ഡീഗഡിലെ റൊണാൾഡ് സിംഗ്, പൂനെയിൽ നിന്നുള്ള കുനാൽ യോൾ എന്നിവർക്കാണ് ഓൾഡ് ട്രാഫോർഡ് കാണാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്.മാച്ച്‌ഡേ അനുഭവം, ക്ലബ് ഇതിഹാസങ്ങളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഉൾപ്പെടെ ഓൾഡ് ട്രാഫോർഡിലെ ആവേശകരമായ പ്രവർത്തനങ്ങളിൽ അവർ പങ്കെടുക്കും.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ദിമിതർ ബെർബറ്റോവുമായുള്ള വെർച്വൽ ഇന്ററാക്ഷനിലൂടെ യുണൈറ്റഡ് വീ പ്ലേയുടെ രണ്ടാം സീസൺ ഈ വർഷം ആദ്യം ആരംഭിച്ചു.

‘യുണൈറ്റഡ് വി പ്ലേ’ പ്രോഗ്രാമിൽ, ഇന്ത്യൻ പരിശീലകരും മാഞ്ചസ്റ്റർ യുണൈറ്റഡ് സോക്കർ സ്‌കൂൾ പരിശീലകരുടെ കീഴിൽ ഒരു വികസന പരിപാടിക്ക് വിധേയരായി, ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച കളിക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള ആദ്യ റൗണ്ട് ട്രയൽസ് അവർ നടത്തി. രണ്ടാം ഘട്ട ട്രയൽസ് മാഞ്ചസ്റ്റർ യുണൈറ്റഡ് സോക്കർ സ്കൂൾ പരിശീലകർ നടത്തി, തുടർന്ന് നാല് വിജയികളെ ലെജൻഡ്‌സിന്റെ സാന്നിധ്യത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തു.

2017

രണ്ട് വർഷം മുൻപാണ് ഈ സംരംഭം ഇന്ത്യയിൽ ആരംഭിച്ചത്.യുണൈറ്റഡ് വി പ്ലേ പോലുള്ള സംരംഭങ്ങളിൽ ഏർപ്പെടുന്നതിലൂടെ ഇന്ത്യയിലെ യുവാക്കളെ കായികരംഗത്ത് പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കാനാണ് ക്ലബ് ആഗ്രഹിക്കുന്നതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡയറക്ടർ ഓഫ് പാർട്ണർഷിപ്പ് ഷോൺ ജെഫേഴ്സൺ പറഞ്ഞിരുന്നു.

Rate this post