‘ബാഴ്‌സലോണയിലേക്ക് മടങ്ങാൻ കഴിയാത്തത് മറ്റാരെക്കാളും ലയണൽ മെസ്സിയെ വേദനിപ്പിച്ചു’ : കാർലോസ് ടെവസ്

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ വിട്ടുപോയ അർജന്റീന സൂപ്പർ താരം ലിയോ മെസ്സി തന്റെ പുതിയ തട്ടകമായി തിരഞ്ഞെടുത്തത് അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയാണ്. യൂറോപ്പിലെ ഓഫറുകൾ പോലും തള്ളികളഞ്ഞാണ് മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കാൻ പോയത്.

ബാഴ്സലോണയിൽ ചേരാനാണ് ലിയോ മെസി ആഗ്രഹിച്ചതെങ്കിലും ലിയോ മെസ്സിയുടെ സൈനിങ് പൂർത്തിയാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സൗദി ക്ലബ്ബായ അൽ ഹിലാൽ റെക്കോർഡ് ഓഫറുമായി മെസ്സിയെ സമീപിച്ചിരുന്നു. ഇതെല്ലാം വേണ്ടെന്ന് വെച്ചാണ് ലിയോ മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയിൽ ജോയിൻ ചെയ്തത്.ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിനെക്കുറിച്ച് കാർലോസ് ടെവസ് സംസാരിച്ചു.

“സ്വന്തം സാഹചര്യം അറിഞ്ഞും മനസ്സിലാക്കിയും ലിയോ തീരുമാനമെടുത്തതായി എനിക്ക് തോന്നുന്നു. ബാഴ്‌സലോണയിലേക്ക് തിരികെ പോകാനും ടീമംഗങ്ങളെ അവരുടെ ശമ്പളം കുറയ്ക്കാനും വീണ്ടും മോശക്കാരനാകാനും അദ്ദേഹം ആഗ്രഹിച്ചില്ല”ടെവസ് പറഞ്ഞു.“തന്റെ വീടായ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ കഴിയാത്തത് മറ്റാരെക്കാളും അദ്ദേഹത്തെ വേദനിപ്പിച്ചു. ബാഴ്‌സലോണയുടെ ഭാഗത്തുനിന്ന് എല്ലാം വളരെ നന്നായിരുന്നുവെന്ന് ഞാൻ കരുതുന്നു” ടെവസ് കൂട്ടിച്ചേർത്തു.

“ലിയോ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലീഗ് തിരഞ്ഞെടുത്തു. മെസ്സി മിയാമിയെ ഇഷ്ടപ്പെടുന്നു, അത് അവനും അവന്റെ കുടുംബത്തിനും സമാധാനമാണ് നൽകുന്നത് .മെസ്സി ചെയ്തത് ശരിയായ കാര്യമാണെന്ന് ഞാൻ കരുതുന്നു.ബാഴ്‌സലോണ അല്ലായിരുന്നുവെങ്കിൽ അദ്ദേഹം വീണ്ടും ആകർഷണ കേന്ദ്രമാകുമെന്ന് മെസ്സിക്ക് അറിയാമായിരുന്നു തീരുമാനം വളരെ നല്ലതായിരുന്നു” ടെവസ് പറഞ്ഞു.

4.8/5 - (51 votes)