‘ഞാൻ റയൽ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവുമെന്നറിഞ്ഞപ്പോൾ അൻസലോട്ടി കരഞ്ഞു’ : കാസെമിറോ | Casemiro
2022 ഓഗസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി തൻ്റെ മുന്നിൽ കരഞ്ഞുവെന്ന് കാസെമിറോ.60 മില്യൺ പൗണ്ട് ($74.6 മില്യൺ) കൈമാറ്റത്തിൽ യുണൈറ്റഡിലേക്ക് പോകുന്നതിന് മുമ്പ് ബ്രസീൽ മിഡ്ഫീൽഡർ ബെർണബ്യൂവിൽ ഒമ്പത് വർഷത്തെ വിജയകരമായ സ്പെൽ ആസ്വദിച്ചു.
“ഞാൻ ഇത് മുമ്പ് ആരോടും പറഞ്ഞിട്ടില്ല,ഞാൻ മാഞ്ചസ്റ്ററിലേക്കുള്ള എൻ്റെ നീക്കത്തെ ഒരിക്കൽ മാത്രം സംശയിച്ചു.യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫറിൽ ൻ്റെ ഒപ്പ് ഒഴികെ എല്ലാം നടന്നതായി ഞാൻ ഓർക്കുന്നു.ഞാൻ ആൻസലോട്ടിയുമായി സംസാരിക്കാൻ പോയി. അദ്ദേഹത്തിന്റെ എന്റെ ട്രാൻസ്ഫറിനെക്കുറിച്ച് ഇതിനകം അറിയാമായിരുന്നു. ഞാൻ വാതിൽ തുറന്നു നോക്കിയപ്പോൾ ആൻസലോട്ടി കരയുകയായിരുന്നു” കാസെമിറോ പറഞ്ഞു.
” ഞാൻ എന്തിനാണ് കരയുന്നതെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്, നിങ്ങൾ പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.’ ആ നിമിഷം ഞാനൊന്നു സംശയിച്ചു.അവിടെ എത്രപേർ എന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി, പക്ഷേ ഞാൻ ഇതിനകം എൻ്റെ വാക്ക് നൽകിയിരുന്നു, മറ്റെന്തിനെക്കാളും എൻ്റെ വാക്കാണ് പ്രധാനം” ബ്രസീലിയൻ പറഞ്ഞു.
മൂന്ന് ലാലിഗ കിരീടങ്ങളും അഞ്ച് ചാമ്പ്യൻസ് ലീഗുകളും ഒരു കോപ്പ ഡെൽ റേയും മറ്റ് ട്രോഫികളും നേടിയാണ് കാസെമിറോ മാഡ്രിഡ് വിട്ടത്.കരിയറിൻ്റെ ഉന്നതിയിൽ മാഡ്രിഡ് വിട്ടതിൽ തനിക്ക് ഖേദമില്ലെന്ന് 32 കാരനായ മിഡ്ഫീൽഡർ പറഞ്ഞു. “മാഡ്രിഡിൽ ഞാൻ എല്ലാം നേടിയിരുന്നു, എനിക്ക് ഒരു പുതിയ അനുഭവം വേണം” കാസെമിറോ കൂട്ടിച്ചേർത്തു.
❗️ Casemiro: "When everything was done with Man United, I entered Ancelotti’s office… he started crying".
— Fabrizio Romano (@FabrizioRomano) April 19, 2024
"He told me: ‘Case, I don’t know… I just want you to know that I love you! I didn’t want you to leave".
"It was the only moment where I doubted leaving Real Madrid". pic.twitter.com/teCw4uBzRo
“പുറത്തുപോകുന്നത് എളുപ്പമായിരുന്നില്ല, പക്ഷേ ഒരു പുതിയ ഭാഷ പഠിക്കുക, മറ്റൊരു ലീഗിൽ മത്സരിക്കുക എന്നിങ്ങനെയുള്ള പുതിയ കാര്യങ്ങൾ ഞാൻ ആഗ്രഹിക്കുന്നുവെന്ന് എൻ്റെ മനസ്സിൽ വ്യക്തമായിരുന്നു. മത്സരത്തിൽ തുടരാനും മറ്റൊരു ക്ലബ്ബിൽ വളരാനും എനിക്ക് ആഗ്രമുണ്ടായിരുന്നു.ഞാൻ ഇവിടെ എത്തിയ ആദ്യ ദിവസം മുതൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നോട് വളരെ നന്നായി പെരുമാറി” കാസെമിറോ പറഞ്ഞു.