“അവനെ തടയാൻ എന്നെകൊണ്ട് ഒറ്റയ്ക്ക് സാധ്യമല്ല” – ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ലയണൽ മെസ്സിയെ പ്രശംസിച്ച് കാസെമിറോ

ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി പിഎസ്ജി താരം ലയണൽ മെസ്സിയെ പ്രശംസിച്ച് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ കാസെമിറോ. മെസ്സിയെ ഒറ്റയ്ക്ക് തടയുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.പതിമൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് മെസ്സിയുടെ പിഎസ്ജിയെ ടൂർണമെന്റിന്റെ അവസാന 16-ൽ നേരിടും. ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ ആദ്യ കിരീടത്തിനായി തയ്യാറെടുക്കുന്ന പാരീസുകാർ റയൽ മാഡ്രിഡിനെ മറികടക്കാൻ നന്നായി വിയർപ്പൊഴുക്കേണ്ടി വരുമെന്നുറപ്പാണ്.

മെസ്സിയുടെ കൈയ്യിൽ ഉയർന്ന നിലവാരമുള്ള താരങ്ങളുടെ ബാഹുല്യമുണ്ട്, എന്നാൽ മുന്നിൽ നിന്ന് നയിക്കാനുള്ള ബാധ്യത മെസ്സിയിലായിരിക്കും.റയൽ മാഡ്രിഡിന്റെ മധ്യനിര താരം കാസെമിറോയ്ക്കാണ് മെസ്സിയെ മാർക്ക് ചെയ്യാനുള്ള ചുമതല.പനേങ്ക മാഗസിന് നൽകിയ അഭിമുഖത്തിൽ, ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിനെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരിൽ ഒരാളായി കാസെമിറോ തെരെഞ്ഞെടുത്തു.

“ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരിൽ ഒരാളാണ് മെസ്സി. അവനെ തടയാൻ നിങ്ങൾ ഒരു ടീമായിരിക്കണം; അത് ഒറ്റയ്ക്ക് സാധ്യമല്ല. പി‌എസ്‌ജിക്കെതിരെ ഞങ്ങൾ മികച്ച കളി കാഴ്ചവെക്കും.ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും അവരുടെ ഗോളുകൾ ഉപയോഗിച്ച് കളിയെ ‘പരിവർത്തനം’ ചെയ്തവർ ആണെന്നും കാസെമിറോ പറഞ്ഞു”.മെസ്സിയും ക്രിസ്റ്റ്യാനോയും ഫുട്ബോളിനെ മാറ്റിമറിച്ചു. മുമ്പ്, ടോപ് സ്കോറർമാർ 20 അല്ലെങ്കിൽ 25 ഗോളുകൾ നേടിയിരുന്നു. അവർ രണ്ടുപേരും എത്തിയതിനു ശേഷം 40, 50, അല്ലെങ്കിൽ 60 എന്ന നമ്പറിലേക്ക് മാറാൻ തുടങ്ങി.അത് അസാധ്യമാണെന്ന് തോന്നിയത് ഇവർക്ക് സാധ്യമായി തീർന്നു.

ഫെബ്രുവരി 15ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ലാസ്റ്റ്-16 പോരാട്ടത്തിന്റെ ആദ്യ പാദ മത്സരത്തിനായി ലോസ് ബ്ലാങ്കോസിനെ പാർക് ഡെസ് പ്രിൻസസിലേക്ക് പിഎസ്ജി സ്വാഗതം ചെയ്യും. മാർച്ച് 9ന് സാന്റിയാഗോ ബെർണബ്യൂവിലാണ് രണ്ടാം മത്സരം. സൂപ്പർ താരം ലയണൽ മെസ്സിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. ലില്ലെയ്‌ക്കെതിരായ 5-1 വിജയത്തിൽ ഒരു ഗോൾ നേടുകയും മറ്റൊന്നിനെ സഹായിക്കുകയും ചെയ്തുകൊണ്ട് മെസ്സി മികച്ച പ്രകടനം പുറത്തെടുത്തു. റയൽ മാഡ്രിഡിനെതിരെ മികച്ച റെക്കോർഡുള്ള ലയണൽ മെസ്സിയിലൂടെ മത്സരം വിജയിക്കാനുള്ള പുറപ്പാടിലാണ് പിഎസജി.

Rate this post