“അവസാന സ്ഥാനക്കാരോടും സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് ; എവർട്ടനെതിരെ വിജയവുമായി ന്യൂ കാസിൽ ; റോമയെ കീഴടക്കി ഇന്റർ മിലാൻ “

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുരിത കാലം തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അവസാന സ്ഥാനക്കാരായ ബേൺലിയോട് യുണൈറ്റഡ് സമനില വഴങ്ങി.ഒരു വർഷത്തിനിടെ പോൾ പോഗ്ബ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടിയ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകളും വീതമാണ് നേടിയത്.ആദ്യ പകുതി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത കാലത്തെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു. റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി കൊണ്ട് കളി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. മൂന്ന് തവണ ഗോളും നേടി. എന്നാൽ രണ്ട് തവണയും ഗോൾ നിഷേധിക്കപ്പെട്ടു. വരാനെ നേടിയ ഒരു ഗോൾ ഓഫ്സൈഡ് എന്ന് പറഞ്ഞു വാർ നിഷേധിച്ചു. ഒരു സെൽഫ് ഗോൾ പോഗ്ബയുടെ ഫൗൾ കാരണവും നിഷേധിക്കപ്പെട്ടു.

മാർക്കസ് റാഷ്‌ഫോർഡിന്റെയും ലൂക്ക് ഷായുടെയും മികച്ച പ്രകടനത്തിൽ നിന്നും 18ആം മിനുട്ടിൽ പോഗ്ബയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് കണ്ടെത്തി.രണ്ടാം പകുതി ആരംഭിച്ചു രണ്ടാം മിനുട്ടിൽ തന്നെ ബേർൺലി ലീഡ് കണ്ടെത്തി. ജേ റോഡ്രിഗസ് ആണ് ഗോൾ നേടിയത്.ഗോൾ വഴങ്ങിയതോടെ കൂടുതൽ ഉണർന്നു കളിച്ച യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലിങാർഡിനെയും ഒക്കെ രംഗത്ത് ഇറക്കിയെങ്കിലും ഫലം ഉണ്ടായില്ല.വെള്ളിയാഴ്ച മിഡിൽസ്‌ബ്രോയ്‌ക്കെതിരെ യുണൈറ്റഡിന്റെ എഫ്‌എ കപ്പ് തോൽവിയിൽ പരിശീലകൻ റാംഗ്നിക്ക് ഒഫീഷ്യലുകളോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു . ബേൺലിയ്‌ക്കെതിരെ ആധിപത്യം സ്ഥാപിക്കാൻ തന്റെ ടീമിന് കഴിയാത്തത് കണ്ടിട്ടും വിജയം അകന്നു നിന്നത് ഒഫീഷ്യലിന്റെ കുസ്‌ഹാപ്പം കൊണ്ടാണെന്നാണ് പരിശീലകന്റെ വാദം. 23 മത്സരങ്ങളിൽ നിന്നും 39 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിലായിരുന്നു ന്യൂ കാസിൽ യുണൈറ്റഡിന് തകർപ്പൻ ജയം . ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടണെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. സീസണിലെ അവരുടെ മൂന്നാം വിജയം അവരെ 22 കളികളിൽ നിന്ന് 18 പോയിന്റുമായി നോർവിച്ച് സിറ്റിക്ക് മുകളിൽ 17-ാം സ്ഥാനത്തേക്ക് ഉയർത്തി.36ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ എവർട്ടൺ ആണ് ആദ്യം മുന്നിൽ എത്തിയത്. ഇതിന് മറ്റൊരു സെൽഫ് ഗോളിലൂടെ ന്യൂകാസിൽ യുണൈറ്റഡ് മറുപടി പറഞ്ഞു.

രണ്ട് മിനിറ്റിനുള്ളിൽ ലാസെലെസിന്റെ ശക്തമായ ഹെഡ്ഡർ ക്രോസ്ബാറിൽ നിന്നും എവർട്ടൺ ഡിഫൻഡറുടെ കാലിൽ തട്ടി പോസ്റ്റിലേക്ക് കയറി. ഒരു മിനുട്ടിന്റെ വ്യത്യാസമെ ഈ സെൽഫ് ഗോളുകൾ തമ്മിൽ ഉണ്ടായിട്ടുള്ളൂ.രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ ഫ്രേസറിലൂടെ ന്യൂകാസിൽ ലീഡിൽ എത്തി. പിന്നീട് 80ആം മിനുട്ടിൽ ജനുവരി സൈനിംഗ് ട്രിപ്പിയറിലൂടെ ന്യൂകാസിൽ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി.ഫ്രീകിക്കിൽ നിന്നാണ് ട്രിപ്പിയർ ഗോൾ നേടിയത്.ഈ വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് 17ആം സ്ഥാനത്തേക്ക് ഉയർന്നു. അവർ ഈ സീസണിൽ ആദ്യമായാണ് രണ്ട് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്.

മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് വാറ്റ്‌ഫോഡിനെ പരാജയപ്പെടുത്തി.ജറോഡ് ബോവന്റെ രണ്ടാം പകുതിയിലെ ഗോളിലാണ് വെസ്റ്റ് ഹാം വിജയിച്ചത്. വിജയത്തോടെ പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥങ്ങളിൽ വെസ്റ്റ് ഹാം എത്തുകയും ചെയ്തു. വിജയത്തോടെ 24 മത്സരങ്ങളിൽ നിന്നും 40 പോയിന്റുമായി നാലാം സ്ഥാനത്താണ്.

കോപ്പ ഇറ്റാലിയ ക്വാർട്ടർ മത്സരത്തിൽ എഎസ് റോമയ്‌ക്കെതിരെ ഇന്റർ മിലാൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്ററിന്റെ ജയം.ജോസ് മൗറീഞ്ഞോ തന്റെ മുൻ ക്ലബിൽ എതിർ പരിശീലകനെന്ന നിലയിലുള്ള തന്റെ ആദ്യ മത്സരത്തിൽ സാൻ സിറോയിൽ വീരോചിതമായ സ്വീകരണം ഏറ്റുവാങ്ങി. മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ എഡിൻ സെക്കോ മികച്ചൊരു വോളിയിലൂടെ ഇന്ററിനെ മുന്നിലെത്തിച്ചു. ഇന്റർ രണ്ടാം ഗോളിന്റെ അടുത്തെത്തിയെങ്കിലും നിക്കോളോ ബരെല്ലയുടെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. 68 ആം മിനുട്ടിൽ 25 വാര അകലെ നിന്നും അലക്സിസ് സാഞ്ചെസിന്റെ ഗോളിൽ ഇന്റർ വിജയമുറപ്പിച്ചു. ഇന്ന് നടക്കുനാണ് എ സി മിലാൻ ലാസിയോ മത്സരത്തിലെ വിജയിയെ സെമിയിൽ നേരിടും.

Rate this post