“എന്തുകൊണ്ടാണ് ഹക്കിം സിയെച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത്?”

ലോക ഫുട്ബോളിനെ ഞെട്ടിച്ച ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.ചെൽസി വിങ്ങർ ഹക്കിം സിയെച്ച് 28-ാം വയസ്സിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്തയാണിത്. കോച്ചുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ചെൽസി അറ്റാക്കിംഗ് മിഡ്‌ഫീൽഡർ ഹക്കീം സിയേഷിനെ ആഫ്കോണിനുള്ള മൊറോക്കോ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടൂർണമെന്റ് കഴിഞ്ഞ ഉടൻ 28 കാരനായ ഹക്കീം സിയേഷ് മൊറോക്കോയ്ക്ക് വേണ്ടി ഇനി ബൂട്ടണിയില്ല എന്ന പ്രഖ്യാപനം നടത്തിയത്.

“എനിക്ക് അവരെ മനസ്സിലായി, പക്ഷേ ഞാൻ മൊറോക്കൻ ദേശീയ ടീമിലേക്ക് മടങ്ങിവരില്ല, ഇതാണ് എന്റെ അന്തിമ തീരുമാനം. അവിടെ കാര്യങ്ങൾ എങ്ങനെ നടക്കുന്നുവെന്നത് എനിക്ക് വ്യക്തമാണ് ,ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇപ്പോൾ ഞാൻ ക്ലബ്ബിൽ ശ്രദ്ധിക്കുകയാണ്”അബുദാബി സ്‌പോർട്‌സ് ടിവിയോട് സംസാരിക്കവേ, ഹക്കിം സിയെക് പറഞ്ഞു.2021 ജൂണിൽ ബുർക്കിന ഫാസോയ്‌ക്കെതിരായ ഒരു സൗഹൃദ മത്സരത്തിലാണ് സിയെച്ച് അവസാനമായി മൊറോക്കോയ്‌ക്കായി കളിച്ചത്. അത് അദ്ദേഹത്തിന്റെ അവസാന ദേശീയ ടീമിന്റെ പ്രകടനമായി മാറുമെന്ന് ഇപ്പോൾ തോന്നുന്നു.

കഴിഞ്ഞ മാസം അവരുടെ AFCON കാമ്പെയ്‌നിനിടെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം സിയെക് മോറോക്ക പരിശീലകനുമായി വഴക്കുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്.‘ ലയണൽ മെസ്സി’ എന്ന് പേരിട്ടാലും ചെൽസി താരത്തെ ടീമിലേക്ക് തിരികെ സ്വാഗതം ചെയ്യില്ലെന്ന് പരിശീലകൻ പറഞ്ഞിരുന്നു. മുമ്പ്, സൗഹൃദ മത്സരത്തിൽ കളിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ 28 കാരൻ വ്യാജയമായ പരിക്ക് ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

നെതെര്ലാന്ഡ്സിൽ ജനിച്ച താരം ഹീരൻവീൻ , ട്വൻറെ , അയാക്സ് ക്ലബ്ബുകളിലൂടെയാണ് ചെൽസിയിലെത്തുന്നത്. മോറോക്കാൻ ദേശീയ ടീമിനൊപ്പം 40 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ 28 കാരൻ നേടിയിട്ടുണ്ട്. മൊറോക്ക ദേശീയ ടീമിൽ നിന്നും വിരമിച്ച സീയെച് ഡച്ച് ടീമിനായി കളിക്കുമോ എന്നറിയാനാണ് ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത്.ഹോളണ്ടിന് വേണ്ടി അണ്ടർ 21 ടീമിനയി തരാം കളിച്ചിട്ടുണ്ട്.

മൊറോക്കൻ ദേശീയ ടീമിനായി ഹക്കിം സിയെക്ക് ഇനിയൊരിക്കലും കളിച്ചേക്കില്ലെങ്കിലും, ബുധനാഴ്ച രാത്രി അൽ-ഹിലാലിനെതിരായ ചെൽസിയുടെ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ അദ്ദേഹം പങ്കെടുക്കും.ഫെബ്രുവരി 9 ന് രാത്രി 10:00 PM IST ന് മത്സരം തത്സമയം ആരംഭിക്കും. കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ 1-0 ന് തോൽപ്പിച്ചാണ് ബ്ലൂസ് ക്ലബ് ലോകകപ്പിന് യോഗ്യത നേടിയത്.