“ഹൈദരബാദിനെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണം” ; ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യം

ഇന്നലെ ഐ എസ് എല്ലിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരബാദിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയതിന്റെ ഗുണം ചെയ്തത് കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു.26 പോയിന്റുമായി ഹൈദരാബാദ് ഒന്നാമത് നിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന് ഈ ഫലം അനുകൂലമാണ്. കയ്യിലുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഹൈദരബാദിനെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ആകും. നാളെ നടക്കുന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെ പരാജയപെടുത്താം എന്ന വിശ്വാത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കോവിഡിൽ നിന്നും കരകയറി വന്ന ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിൽ ബംഗളുരുവിനോട് പരാജയപ്പെട്ടെങ്കിലും നോർത്ത് ഈസ്റ്റിനെ കീഴടക്കായി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

പതിനേഴു ദിവസങ്ങൾക്കുള്ളിൽ കേരള ബ്ലാസ്റ്റേഴ്‌സിനു അഞ്ച് മത്സരങ്ങൾ കളിക്കണമെന്നത് ഒരു പരീക്ഷണമാണ്. ഈ മത്സരങ്ങളിൽ നിന്ന് തന്നെയാണ് ടീം ടോപ് ഫോറിലെത്തുമോ ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്യുമോ എന്നുള്ളതൊക്കെ ഏറെക്കുറെ തീരുമാനിക്കാൻ പോകുന്നതും. ഇനിയുള്ള ഏഴു മത്സരങ്ങളില്‍ നാലു ജയമെങ്കിലും ഉണ്ടെങ്കില്‍ ആദ്യ നാലിലൊരു ടീമായി പ്ലേഓഫ് ഉറപ്പിക്കാം. പ്ലേഓഫിലേക്കുള്ള യാത്രയില്‍ ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും നിര്‍ണായകമാകുക മൂന്നു മത്സരങ്ങളാണ്.14-ന് ഈസ്റ്റ് ബംഗാൾ ,19-ന് എടികെ മോഹൻ ബ​ഗാൻ, 23-ന് ഹൈദരാബാദ് എഫ്സി, 26-ന് ചെന്നൈയിൻ എഫ്സി, മാർച്ച് രണ്ടിന് മുംബൈ സിറ്റി, മാർച്ച് ആറിന് എഫ്സി ​ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ.

സെർബിയൻ പരിശീലകൻ ഒരുക്കിയ പ്രസിംഗ് ഫുട്ബോളിലാണ് കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെടുത്തത്.പിന്നില്‍നിന്ന് കളി മെനഞ്ഞു കയറി ഒന്നിച്ചുള്ള ആക്രമണമായിരുന്നുവി ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ കാഴ്ച്ചവെച്ചത്.വിംഗ് ബാക്കുകളായ ഹര്‍മന്‍ജോത് ഖബ്രയും നിഷുകുമാറും ഹല്‍ അബ്ദുള്‍ സമദും അഡ്രിയാന്‍ ലൂണയും ജീക്സനുമെല്ലാം മിഡ്ഫീൽഡിലും കാലം നിറഞ്ഞു കളിച്ചപ്പോൾ രണ്ടു മുന്നേറ്റ നിര താരങ്ങളും സ്കോർ കാർഡിൽ ഇടം നേടി.അഡ്രിയാന്‍ ലൂണ, ആല്‍വാരോ വാസ്‌ക്വെസ്, ജോര്‍ജ് പെരേര ഡിയസ് എന്നിവരുടെ ഒത്തിണക്കം ബ്ലാസ്റ്റേഴ്സിന് വലിയ പ്രതീകിഷകൾ നൽകുന്നുണ്ട്. ഓരോ മത്സരവും കഴിയുന്തോറും മികവിലേക്ക് ഉയരുകയാണ് ഇവർ. പിഴവുകളില്ലാതെ പ്രതോരോധം മുന്നേറ്റനിരക്ക് കൂടുതൽ സമ്മർദമില്ലാതെ കളിക്കാൻ സഹായകമാവുന്നുണ്ട്.

ഈ സീസണിൽ 13 മത്സരങ്ങൾ അവസാനിച്ചപ്പോൾ ആറു ജയവും അഞ്ചു സമനിലയും രണ്ടു തോൽവിയുമായി 23 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 20 ഗോൾ നേടിയപ്പോൾ 12 ഗോളുകൾ വഴങ്ങുകയും ചെയ്തു.വ്യാഴാഴ്ച ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്ന പെരേര ഡയസ് ഉണ്ടാവില്ല എന്നത് കൊമ്പന്മാർക്ക് തിരിച്ചടിയായി മാറിയേക്കാം.നാലു മഞ്ഞക്കാര്‍ഡ് മൂലം അടുത്ത മത്സരം കളിക്കാന്‍ സാധിക്കാത്ത പെരേരിയ ഡയസ്, നോര്‍ത്തീസ്റ്റിനെതിരേ ചുവപ്പുകാര്‍ഡ് കണ്ട ആയുഷ് അധികാരി എന്നിവര്‍ പുറത്തിരിക്കും. ഭൂട്ടാന്‍ താരം ചെഞ്ചോയാകും ഡയസിന് പകരമെത്തുക. അതേസമയം ഒരുമത്സരത്തിലെ സസ്‌പെന്‍ഷനുശേഷം പ്യൂട്ടിയ തിരികെയെത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാകും.

Rate this post