സെസ് ഫാബ്രിഗാസ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് , എന്ത്‌കൊണ്ടാണ് ഈ ട്രാൻസ്ഫർ നടക്കാതെ പോയത് |Cesc Fabregas

ഇന്ത്യൻ ഫുട്ബോളിൽ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2014 ൽ അരങ്ങേറുന്നത്. ആദ്യ സീസണിൽ തന്നെ ലോക ഫുട്ബോളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ഇതിഹാസ താരങ്ങൾ ഇന്ത്യൻ മണ്ണിൽ പന്ത് തട്ടാനെത്തി. പലരും കരിയറിന്റെ സന്ധ്യയിലാണ് ഇന്ത്യയിലേക്ക് വന്നതെങ്കിലും യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ച പല പ്രമുഖ താരങ്ങൾക്കും അതൊരു പ്രചോദനമായിരുന്നു.

ഈ സീസണിൽ എടികെ മോഹൻ ബഗാൻ പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റിൻ പോഗ്ബ വർ നിരവധി പ്രതിഭകൾ ഇന്ത്യൻ ഫുട്ബോളിൽ ഭാഗ്യ പരീക്ഷണത്തിന് എത്തിയിരുന്നു. ഇപ്പോൾ പുറത്ത വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം 2010 ൽ ലോകകപ്പ് നേടിയ സ്പാനിഷ് ടീമംഗമായ സെസ് ഫാബ്രിഗാസ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നതിന്റെ അടുത്തെത്തിയിരുന്നു.

ബാഴ്‌സലോണ, ചെൽസി, ആഴ്‌സണൽ ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള ഫാബ്രിഗാസ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ സന്നദ്ധതയറിയിച്ചുവെന്ന് റിപ്പോർട്ടുക.ൾ എഫ്‌സി ഗോവയുടെ പ്രതിനിധികൾ താരത്തിന്റെ ഏജന്റുമായി ചർച്ച നടത്തിയപ്പോഴാണ് കരിയറിന് ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനം കുറിക്കാൻ താരം തയ്യാറായത്.എന്നാൽ താരത്തിന്റെ പ്രതിഫലം എഫ്‌സി ഗോവക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതലായതിനാൽ അവരാ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആഴ്‌സണല്‍, ചെൽസി ,മൊണാക്കൊ ,ബാഴ്‌സലോണ എന്നിവക്ക് വേണ്ടി ബൂട്ടണിഞ്ഞ ലാ മാസിയ അക്കാദമി പ്രോഡക്റ്റ് നിലവിൽ ഇറ്റാലിയൻ സിരി ബി ടീമായ കോമോയിലാണ് കളിക്കുന്നത്. 35 കാരനായ ഫാബ്രെഗസ് സ്പാനിഷ് ടീമിനൊപ്പം വേൾഡ് കപ്പും രണ്ടു യൂറോപ്യൻ ചാംപ്യൻഷിപ്പും നേടിയിട്ടുണ്ട്. അവർക്കായി 110 മത്സരങ്ങളിൽ നിന്നും 15 ഗോളുകളും നേടിയിട്ടുണ്ട്.

Rate this post