പരിക്കുണ്ടോ?പരിശീലന വേളയിലെ മെസ്സിയുടെ അഭാവത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകി ഗാൽട്ടിയർ

ഈ ഇന്റർനാഷണൽ ബ്രേക്കിൽ വളരെ മികച്ച പ്രകടനം അർജന്റീനക്ക് വേണ്ടി പുറത്തെടുക്കാൻ ലിയോ മെസ്സിക്ക് കഴിഞ്ഞിരുന്നു.രണ്ട് മത്സരങ്ങൾ കളിച്ച മെസ്സി നാലു ഗോളുകളാണ് നേടിയിരുന്നത്.ഹോണ്ടുറാസ്, ജമൈക്ക എന്നീ ടീമുകൾക്കെതിരെയാണ് മെസ്സി ഡബിളടിച്ചു കൊണ്ട് അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്.

ഇനി പിഎസ്ജിക്കൊപ്പമാണ് നമുക്ക് ലിയോ മെസ്സിയെ കാണാൻ കഴിയുക. കഴിഞ്ഞ ദിവസം മെസ്സി പിഎസ്ജിയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ മെസ്സി പരിശീലനം നടത്തിയിരുന്നില്ല.അതുകൊണ്ടുതന്നെ ലയണൽ മെസ്സിക്ക് പരിക്കേറ്റിരിക്കുന്നു എന്നുള്ള രൂപത്തിലുള്ള റൂമറുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇതിനുള്ള വ്യക്തമായ വിശദീകരണം ഇപ്പോൾ പിഎസ്ജിയുടെ പരിശീലകൻ നൽകിയിട്ടുണ്ട്. മെസ്സിക്ക് വിശ്രമം നൽകിയതാണ് എന്നാണ് ഗാൾട്ടീർ പറഞ്ഞത്. 48 മണിക്കൂർ മെസ്സിക്ക് വിശ്രമം നൽകാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും പിഎസ്ജിയുടെ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.

‘മെസ്സി ഇവിടേക്ക് തിരിച്ചെത്തിയിട്ടുണ്ട്,പക്ഷേ നാളെ മാത്രമേ അദ്ദേഹം പരിശീലനം ആരംഭിക്കുകയുള്ളൂ. കാരണം അദ്ദേഹം ഒരുപാട് ട്രാവൽ ചെയ്തതാണ്.48 മണിക്കൂർ മെസ്സിക്ക് വിശ്രമം നൽകാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്.അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ശാരീരികമായി ഫിറ്റാണ്. മാത്രമല്ല അദ്ദേഹം വളരെയധികം ഹാപ്പിയുമാണ്. അദ്ദേഹം കൂടുതൽ ഗോളുകൾ നേടുന്നത് നമ്മൾ കണ്ടതുമാണ് ‘ പിഎസ്ജി പരിശീലകൻ മെസ്സിയെ കുറിച്ച് പറഞ്ഞു.

ഇനി പിഎസ്ജിയുടെ അടുത്ത എതിരാളികൾ OGC നീസാണ്. ശനിയാഴ്ച രാത്രി 12:30 ന് പാരീസിലെ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ ലയണൽ മെസ്സി ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Rate this post