“ചാമ്പ്യൻസ് ലീഗ് എവേ ഗോൾ നിയമത്തിൽ വലിയ പൊളിച്ചെഴുത്തുമായി യുവേഫ”

2021/22 ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടം വലിയ മാറ്റങ്ങളോടെയാണ് ഇന്നലെ ആരംഭിച്ചത്. ചാമ്പ്യൻഷിപ്പിലെ മുൻ പതിപ്പിൽ നിന്നും വ്യത്യസ്തമായി രണ്ടു പാദങ്ങളിലുമായി നടക്കുന്ന മത്സരത്തിൽ നിന്നും എവേ ഗോൾ നിയമം നിർത്തലാക്കാനുള്ള തീരുമാനം യുവേഫ കൈക്കൊണ്ടു.1965-ൽ അവതരിപ്പിച്ച, എവേ ഗോൾസ് റൂൾ നിയമ പ്രകാരം സ്കോർ സമനിലയിലായാൽ സന്ദർശക ടീം ഹോം, എവേ ലെഗുകളിൽ സ്കോർ ചെയ്യുന്ന ഗോളുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിച്ചിരുന്നത്.

2008/9 ൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ബാഴ്സലോണ ചെൽസി സെമി ഫൈനൽ പോരാട്ടത്തിൽ സ്റ്റോപ്പേജ്-ടൈമിൽ ആന്ദ്രേസ് ഇനിയേസ്റ്റ ചെൽസിയുടെ ഹൃദയം തകർത്തു കൊണ്ട് മത്സരം 1 -1 ആക്കുകയും എവേ ഗോളിന്റെ പിൻബലത്തിൽ ബാഴ്സ ഫൈനലിലെത്തുകയും ചെയ്തു. 2018 ൽ ബാഴ്സലോണക്കെതിരെ ആദ്യ പാദം 4-1 ന് തോറ്റതിന് ശേഷം സ്വന്തം മണ്ണിൽ 3-0 ന് വിജയിച്ചതിന് ശേഷം റോമ വീരോചിതമായി തിരിച്ചുവന്നപ്പോൾ എവേ ഗോളുകളുടെ നിയമത്തിന്റെ ബലത്തിലാണ് തിരിച്ചു വന്നത്.

സമീപ വർഷങ്ങളിൽ, ഹോം ഗ്രൗണ്ടിൽ കളിക്കുന്ന ടീമുകൾ ഒരു ഗോളും വഴങ്ങുന്നത് ഒഴിവാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പലപ്പോഴും 10 പേരെ പന്തിന് പിന്നിലാക്കി 90 മിനിറ്റ് പ്രതിരോധിക്കുക എന്ന തന്ത്രമാണ് പല ടീമുകളും നടപ്പിലാക്കുന്നത് .ആദ്യ പാദത്തിൽ ബസ് പാർക്ക് ചെയ്യുന്ന രീതിയിലാണ് ആതിഥേയ ടീം കളിക്കുന്നത്. സ്വന്തം ഗ്രൗണ്ടിൽ ഗോൾ വഴങ്ങാതിരിക്കാൻ പല ടീമുകളും തീവ്ര ശ്രമം നടത്തി.

അതിനാൽ ഇന്ന് മുതൽ, ഹോം, എവേ മത്സരങ്ങൾ കളിച്ചതിന് ശേഷം സമനിലയിൽ അവസാനിക്കുന്ന എല്ലാ മത്സരങ്ങളും അധിക സമയത്തേക്ക് കടക്കും .15 മിനുട്ടുള്ള രണ്ടു പകുതിക്ക് ശേഷം മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കും.

Rate this post