“ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം ഗോൾ വരൾച്ച അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ “

ഒരു മത്സരത്തിന്റെ ആദ്യ 10 മിനിറ്റിനുള്ളിൽ ഗോൾ നേടുന്നതിൽ പരാജയപ്പെടുന്നത് ഒരു സ്‌ട്രൈക്കറെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമല്ല. ആ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലിബറുള്ള താരമാണെങ്കിൽ പോലും.എന്നാൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണുമായുള്ള ചൊവ്വാഴ്ചത്തെ പ്രീമിയർ ലീഗ് പോരാട്ടത്തിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ഒരു അനാവശ്യ വ്യക്തിഗത നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ബ്രൈറ്റൺ ഗെയിമിലേക്ക് കടക്കുമ്പോൾ റൊണാൾഡോ തന്റെ മുൻ 537 മിനിറ്റ് കളിയിൽ (സ്റ്റോപ്പേജ് ടൈം ഒഴികെ) ഒരു ഗോൾ നേടിയില്ല. തന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഗോൾ വരൾച്ചകളിലൊന്നിലൂടെയാണ് താരം കടന്നു പോയത്. ഗോൾ നേടിയത് റൊണാൾഡോക്ക് മാത്രമല്ല മാഞ്ചസ്റ്റർ യൂണൈറ്റഡിനും വലിയ ആശ്വാസമാണ് നൽകിയത്.2010 മെയ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ 546 മിനിറ്റുകളിൽ പോർച്ചുഗൽ ക്യാപ്റ്റന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല.

ഇന്നലെ മത്സരത്തിൽ 51-ാം മിനിറ്റുവരെ ബ്രൈറ്റൺ റൊണാൾഡോയെ ഗോളടിക്കാതെ പിടിച്ചു നിർത്തി. എന്നാൽ 51 ആം മിനുട്ടിൽ ബോക്സിനരികിൽ നിന്നും തൊടുത്തു വിട്ട വലം കാൽ ബുള്ളറ്റ് ഷോട്ടിലൂടെ തന്റെ ഗോൾ വരൾച്ച അവസാനിച്ചു.അതിനു ശേഷം ഫെർണാണ്ടസിന്റെ ഗോളോട് കൂടി ടീമിനെ 2-0 ന് വിജയത്തിലെത്തിക്കുകയും ആദ്യ നാലിൽ ഫിനിഷ് ചെയ്യാമെന്ന അവരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയും ചെയ്തു.11½ വർഷത്തിലേറെയായി അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ കാലഘട്ടം തന്നെയായിരുന്നു ഇത്.റൊണാൾഡോ ഈ വർഷത്തെ തന്റെ ആദ്യ ഗോൾ നേടുന്നതിന് ഏഴു മത്സരം എടുത്തു.

2003 ൽ ടീനേജ് പ്രായത്തിൽ താരം 23 മത്സരങ്ങളിൽ സ്കോർ ചെയ്യാതിരുന്നിട്ടുണ്ട്. സ്‌പോർട്ടിംഗ് സിപിയിലെ അദ്ദേഹത്തിന്റെ സമയത്തിന്റെ അവസാനവും യുണൈറ്റഡിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആദ്യ എട്ട് മത്സരങ്ങളും അടക്കമാണിത്.അടുത്ത മൂന്ന് കലണ്ടർ വർഷങ്ങളിൽ ഓരോ തവണയും തന്റെ ആദ്യ ഗോൾ നേടുന്നതിന് മുമ്പ് റൊണാൾഡോ അഞ്ച് മത്സരങ്ങൾ കളിച്ചു.എന്നാൽ ക്ലബ്ബിനായി 800-ലധികം സീനിയർ ഗോളുകൾ നേടിയ ഒരു വില്ലി വിംഗറിൽ നിന്ന് മികച്ച മുന്നേറ്റക്കാരനായി പരിണമിച്ചതിന് ശേഷം ഒരു വർഷം പോലും അദ്ദേഹം ഇത്ര മോശമായ ഗോൾ വരൾച്ച ഉണ്ടായിട്ടില്ല.അന്താരാഷ്ട്ര മത്സരങ്ങളിലും ചാമ്പ്യൻസ് ലീഗിലും എക്കാലത്തെയും മികച്ച സ്‌കോറർ കൂടിയാണ് സൂപ്പർ താരം.

യുണൈറ്റഡിന് ഇന്നലത്തെ ജയം മുന്നോട്ടുള്ള യാത്രയിൽ വലിയ ആത്മവിശ്വാസമാണ് നൽകിയത്. ടോപ് ഫയർ ഫിനിഷിനായി ശ്രമിക്കുന്ന യുണൈറ്റഡിന് ഈ ജയം വലിയ ഊർജ്ജം നൽകും. ഈ സീസണിൽ യുണൈറ്റഡിന്റെ ടോപ് സ്കോററായ റൊണാൾഡോയുടെ ഗോൾ വരൾച്ച ടീമിന്റെ പ്രകടനത്തിൽ വലിയ കുറവ് വരുത്തിയിരുന്നു.ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിനു മുന്നോടിയായായി റോണോ ഫോം വീണ്ടെടുത്തത് യുണൈറ്റഡിന് ഗുണകരമായി തീരും എന്നതിൽ സംശയമില്ല.

Rate this post