യുവതാരങ്ങളിൽ ചരിത്രം സൃഷ്‌ടിച്ച ബാഴ്സലോണ നാപോളി കീഴടക്കി, ആഴ്സനലും ക്വാർട്ടർ ഫൈനലിലേക്ക്..

വളരെയധികം ആവേശത്തോടെ അരങ്ങേറിയ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ ഫൈനലിൽ നിന്നും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി വമ്പൻ ടീമുകൾ. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് ഫ്രീക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദ മത്സരങ്ങളിൽ നിന്നും വിജയങ്ങൾ നേടിയ സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണയും പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സനലുമാണ് ക്വാർട്ടർ ഫൈനലിൽ യോഗ്യത ഉറപ്പാക്കിയത്.
പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോക്കെതിരെ നടന്ന ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന് പരാജയപ്പെട്ട ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സനൽ ഇന്ന് ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയം നേടി. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് പോർച്ചുഗീസ് ക്ലബ്ബിനെതിരെ 4-2 പെനാൽറ്റി സ്കോറിന് വിജയം നേടിയ ആർസനൽ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കുന്നത്.
ഇറ്റാലിയൻ ക്ലബ്ബായ നാപൊളിക്കെതിരെ നടന്ന ആദ്യപാദം മത്സരത്തിൽ ഒരു ഗോളിന് സമനില വഴങ്ങിയ എഫ് സി ബാഴ്സലോണ ഇന്ന് ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി അഗ്ഗ്രഗേറ്റ് സ്കോറായ 4-2 ന് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ജാവോ കാൻസലോ, ലെവൻഡോസ്കി തുടങ്ങിയ താരങ്ങൾ നേടുന്ന ഗോളുകളാണ് ബാഴ്സലോണയെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചത്.
ARSENAL BEAT PORTO ON PENALTIES TO ADVANCE TO THE UCL QUARTERFINALS 🌟 pic.twitter.com/ceO2jwwyUD
— B/R Football (@brfootball) March 12, 2024
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ നോക്കൗട്ട് സ്റ്റേജിൽ 17 വയസ്സോ അതിൽ താഴെയോ പ്രായമുള്ള രണ്ടു താരങ്ങളെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയ ആദ്യ ടീമായി എഫ് സി ബാഴ്സലോണ ചരിത്രം കുറിച്ചു. 16 വയസ്സുകാരനായ ലാമിനെ യമാൽ, 17 വയസ്സുകാരനായ പാവോ കുബർസി എന്നീ രണ്ട് സ്പാനിഷ് താരങ്ങളെ പ്ലെയിങ് ഇലവനിൽ കളിപ്പിച്ചു കൊണ്ടാണ് ബാഴ്സലോണ ഇന്നത്തെ മത്സരം സ്റ്റാർട്ട് ചെയ്തത്. ഇരു താരങ്ങളും മത്സരത്തിൽ മികച്ച പ്രകടനമാണ് ടീമിന് വേണ്ടി നടത്തിയത്.
Barcelona reach the Champions League quarterfinals for the first time since 2020 🧉 pic.twitter.com/GyLHjCHwEM
— B/R Football (@brfootball) March 12, 2024