“അവിശ്വസനീയം റയൽ മാഡ്രിഡ് , പിന്നിൽ നിന്നും തിരിച്ച് വന്ന് സിറ്റിയെ കീഴടക്കി റയൽ ഫൈനലിൽ “

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താൻ മറ്റൊരു അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്.ചാമ്പ്യൻസ് ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച സെമി ഫൈനലുകളിൽ ഒന്നായി മാറിയ മാറിയ പോരാട്ടത്തിനൊടുവിൽ ഇംഗ്ലീഷ് വമ്പന്മാരായ എക്സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴ്ഴടക്കി ഫൈനലിൽ ലിവർപൂളിനെ നേരിടാൻ യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ്.

ആദ്യ പാദത്തിലെ 4-3ന്റെ വിജയം നേടിയ സിറ്റിക്കെതിരെ ഇന്നലെ 3-1ന് വിജയിച്ച റയൽ മാഡ്രിഡ് 6-5ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് മാറികടന്നത്.രണ്ട് ഗോളിന്റെ അഗ്രിഗേറ്റ് ലീഡിൽ ജയത്തിലേക്ക് നീങ്ങിയ മാഞ്ചസ്റ്റർ സിറ്റിയുടെ വലയിൽ ഇഞ്ചുറി ടൈമിൽ രണ്ടെണ്ണവും എക്സ്ട്രാ ടൈമിൽ ഒരു ഗോളുമടിച്ചാണ് റയൽ അവിശ്വസ്‌നീയ തിരിച്ചുവരവ് നടത്തിയത്. സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ആണ് നന്നായി കളി തുടങ്ങിയത്. ബെൻസീമയ്ക്ക് ആദ്യ പകുതിയിൽ രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും പതിവിൽ നിന്ന് മാറി ബെൻസീമയുടെ കിക്ക് ലക്ഷ്യത്തിലേക്ക് പോയില്ല. സിറ്റിക്കും ഗോൾ നേടാൻ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 73 ആം മിനിറ്റിൽ റിയാദ് മഹ്റസിന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി അഗ്രിഗേറ്റ് ലീഡ് രണ്ടായി ഉയർത്തി. റയലിന്റെ ചാമ്പ്യൻസ്‌ ലീഗ് ഫൈനൽ മോഹങ്ങൾ അസ്തമിച്ചു എന്ന് ആരാധകർ പോലും കരുതിയ നിമിഷത്തിലാണ് രണ്ട് തകർപ്പൻ ഗോളുകളുമായി ആൻസലോട്ടിയുടെ ടീം മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടിയത്.90ആം മിനുട്ടിൽ റോഡ്രിഗോയിലൂടെ ഒരു ഗോൾ റയൽ മാഡ്രിഡ് മടക്കി.പകരക്കാരനായി വന്ന് 90, 91 മിനിറ്റുകളിൽ റോഡ്രിഗോ നേടിയ ഗോളുകളാണ് റയലിന്റെ അത്ഭുത വിജയത്തിന് അടിത്തറ പാകിയത്.

ബെൻസീമയുടെ അസിസ്റ്റിൽ നിന്നായിരുന്നു റോഡ്രിഗീയുടെ ഗോൾ. സ്കോർ 1-1. അഗ്രിഗേറ്റിൽ 4-5.നിമിഷങ്ങൾക്ക് അകം റോഡ്രിഗോയുടെ രണ്ടാം ഗോൾ. കാർവഹാലിന്റെ ക്രോസിൽ നിന്നായിരുന്നു ഹെഡർ. ആദ്യ 90 മിനുട്ടിൽ ഒരു ഷോട്ട് ടാർഗറ്റിൽ ഇല്ലാത്ത റയൽ മാഡ്രിഡ് ആണ് അവസാനം ഞെട്ടിച്ചത്.കളി എക്സ്ട്രാ ടൈമിലേക്ക് എത്തി. എക്സ്ട്രാ ടൈമിൽ അധികം താമസിയാതെ റയലിന് അനുകൂലമായ പെനാൾട്ടി വന്നു. 95ആം മിനുട്ടിൽ പെനാൾട്ടി എടുത്ത ബെൻസീമ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബെൻസീമയുടെ സീസണിലെ 43ആം ഗോൾ. സ്കോർ 3-1 അഗ്രിഗേറ്റ് 6-5.

ഇത് പതിനേഴാം തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ്‌ ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. ഈ മാസം 29ന് പാരീസിൽ അരങ്ങേറുന്ന ചാമ്പ്യൻസ്‌ ലീഗ് കലാശപ്പോരിൽ റയൽ മാഡ്രിഡ് ലിവർപൂളിനെ നേരിടും. ഇതോടെ 5 ചാമ്പ്യൻസ്‌ ലീഗ് ഫൈനലുകളിൽ എത്തുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ പരിശീലകനായി മാറിയിരിക്കുകയാണ് കാർലോ ആൻസലോട്ടി. മൂന്നു തവണ എ സി മിലാനോടൊപ്പവും രണ്ടു തവണ റയലിനോടൊപ്പവുമാണ് ആൻസെലോട്ടി ഫൈനലിൽ എത്തിയത്.

Rate this post