‘ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർ’ – തകർപ്പൻ ഹാട്രിക്കോടെ 100-ാം ചാമ്പ്യൻസ് ലീഗ് മത്സരം ഗംഭീരംമാക്കി ലെവൻഡോവ്സ്കി
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവെൻഡോക്സി ഇന്നലെ പുറത്തെടുത്തത്. ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയ്ക്കെതിരായ വിജയത്തിൽ ബയേൺ താരം ഒരിക്കൽ കൂടി തന്റെ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്നലെ നേടിയ ഹാട്രിക്കോട് കൂടി ചാമ്പ്യൻസ് ലീഗിൽ തന്റെ ഗോൾ നേട്ടം 81 ആയി ഉയർത്താനും ലെവെൻഡോസ്കിക്കായി.
തന്റെ അസാധാരണമായ ഗോൾ അടി മികവ് ഈ സീസണിലും തുടർന്ന് റോബർട്ട് ലെവൻഡോസ്കി. നിലവിൽ ചാമ്പ്യൻസ് ലീഗിൽ നാലു മത്സരങ്ങളിൽ നിന്നു 8 ഗോളുകൾ ആണ് പോളിഷ് ത്തരം നേടിയത്. ചാമ്പ്യൻസ് ലീഗിലെ തന്റെ 100 ആം മത്സരം ഗംഭീരമാക്കാനും സ്ട്രൈക്കർക്ക് സാധിച്ചു.ചാമ്പ്യൻസ് ലീഗിൽ നൂറാം മത്സരം പൂർത്തിയാക്കിയ ലെവൻഡോസ്കി ഇത് വരെ 2011 നു ശേഷം ഡോർട്ട്മുണ്ടിനും ബയേണിനും ആയി നേടിയത് 81 ഗോളുകളും. ഇതിൽ കഴിഞ്ഞ 20 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നു മാത്രം 28 ഗോളുകൾ ആണ് പോളണ്ട് താരം അടിച്ചു കൂട്ടിയത്. കൂടാതെ 23 അസിസ്റ്റുകളും താരത്തിന് ഉണ്ട്.
ℹ️ Quickest to 80 Champions League goals:
— UEFA Champions League (@ChampionsLeague) November 2, 2021
👕1⃣0⃣0⃣ Robert Lewandowski
👕1⃣0⃣2⃣ Lionel Messi
👕1⃣1⃣6⃣ Cristiano Ronaldo#UCL pic.twitter.com/iMVZN9F3Iw
ഏറ്റവും വേഗത്തിൽ 80 ചാമ്പ്യൻസ് ലീഗ് ഗോളുകൾ പൂർത്തിയാക്കുന്ന താരമാവാനും ലെവൻഡോസ്കിക്ക് ആയി. ആദ്യത്തെ 100 കളികളിൽ നേടിയ ഗോളുകളുടെ എണ്ണത്തിൽ സാക്ഷാൽ ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർ പോലും ലെവൻഡോസ്കിക്ക് പിന്നിലാണ്. ആദ്യ 100 മത്സരങ്ങളിൽ നിന്നു 77 ഗോളുകൾ ആണ് മെസ്സി നേടിയത് എങ്കിൽ റൊണാൾഡോ 64 ഗോളുകൾ ആയിരുന്നു നേടിയത്. ചാമ്പ്യൻസ് ലീഗിൽ ലെവൻഡോവ്സ്കിയെക്കാൾ കൂടുതൽ ഹാട്രിക്കുകൾ മെസ്സിക്കും റൊണാൾഡോയ്ക്കും മാത്രമേയുള്ളൂ, ലെവൻഡോവ്സ്കിയുടെ നാലിനെ അപേക്ഷിച്ച് ഇരുവർക്കും എട്ട് വീതം ഉണ്ട്.
2020 തിൽ ബയേണിനു ഒപ്പം ചാമ്പ്യൻസ് ലീഗ് ജയിച്ച ലെവൻഡോസ്കി 100 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കുന്ന 42 മത്തെ താരം കൂടിയാണ്. കഴിഞ്ഞ സീസണിലെ അതുഗ്രൻ ഗോളടി മികവ് ഇത്തവണയും തുടരുന്ന ലെവൻഡോസ്കി ചാമ്പ്യൻസ് ലീഗിൽ നാലു കളികളിൽ നിന്നു 8 ഗോളുകളും 10 ബുണ്ടസ് ലീഗ മത്സരങ്ങളിൽ നിന്നു 12 ഗോളുകളും അടക്കം ഇതിനകം തന്നെ 20 ഗോളുകൾ നേടിയിട്ടുണ്ട്.ജർമ്മൻ സൂപ്പർ കപ്പിലെ 2 ഗോളുകളും അടക്കം ആകെ 16 കളികളിൽ നിന്നു 22 ഗോളുകളും 2 അസിസ്റ്റുകളും എന്നത് ആണ് ഇത് വരെ ഈ സീസണിൽ ക്ലബിന് ആയുള്ള ലെവൻഡോസ്കിയുടെ സംഭാവന.
2021 ലെ മാത്രം കണക്കുകൾ എടുത്താൽ 49 കളികളിൽ നിന്നു ഇത് വരെ 59 ഗോളുകളും 9 അസിസ്റ്റുകളും ലെവൻഡോസ്കി നേടിയിട്ടുണ്ട് എന്നത് താരത്തിന്റെ അസാധാരണ മികവ് തന്നെയാണ് കാണിക്കുന്നത്. ഇത്തവണ ബലൂൺ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കുനന് ത്തരം കൂടിയാണ് ലെവെൻഡോസ്കി. കഴിഞ്ഞ വര്ഷം അവാർഡ് റദ്ദാക്കിയതിനാൽ താരത്തിന് നേടാനായിരുന്നില്ല .