❝ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിച്ച ഏറ്റവും മികച്ച 5 തിരിച്ചു വരവുകൾ ❞
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ചാംപ്യൻഷിപ്പാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. സമീപ വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗിൽ അത്ഭുതകരമായ പല തിരിച്ചു വരവുകളും കാണാൻ സാധിച്ചു.ലിവർപൂൾ, ബാഴ്‌സലോണ, റോമ, ടോട്ടൻഹാം തുടങ്ങിയ ടീമുകൾ ഒരിക്കലും തിരിച്ചു വരില്ല എന്ന നിലയിൽ നിന്നും വിജയം കൊയ്തവരാണ്.ചാമ്പ്യൻസ് ലീഗിലെ 5 തിരിച്ചു വരവുകൾ ഏതാണെന്നു നോക്കാം.
5 . റോമ 3-0 ബാഴ്‌സലോണ ( 4-1)
2017 -18 സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ക്യാമ്പ് നൗവിൽ നടന്ന ആദ്യ പാദത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് റോമയെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ചാണ് ബാഴ്സ രണ്ടാം പാദത്തിന് ഒരുങ്ങിയത്.എഡിൻ ഡെക്കോയുടെ നിർണായക എവേ ഗോൾ മാത്രമായിരുന്നു റോമയുടെ ഏക പ്രതീക്ഷ. രണ്ടു സെൽഫ് ഗോളുകളാണ് റോമാ ബാഴ്സക്ക് സംഭാവനയായി നൽകിയത്. സ്റ്റേഡിയോ ഒളിംപിക്കോയിൽ നടന്ന രണ്ടാം പാദത്തിൽ ആറാം മിനുട്ടിൽ തന്നെ എഡിൻ ഡെക്കോ റോമയെ മുന്നിലെത്തിച്ചു. 58 ആം മിനുട്ടിൽ ഡി റോസ്സി ഒരു ഗോൾ കൂടി നേടി ബാഴ്‌സയെ സമ്മർദ്ദത്തിലാക്കി. 82 ആം മിനുട്ടിൽ കോസ്റ്റാസ് മനോലാസ് നേടിയ ഗോളോടെ മത്സരം സമനിലയിലാക്കി. ആദ്യ പാദത്തിൽ നേടിയ നിർണായക എവേ ഗോളിന്റെ പിൻബലത്തിൽ റോമാ സെമിയിലേക്ക് മാർച്ച് ചെയ്തു .
4 .അയാക്സ് 2-3 ടോട്ടൻഹാം ( 3-3, ടോട്ടൻഹാം എവേ ഗോളുകളിൽ വിജയിച്ചു)
2019 -2020 സീസണിലെ സെമി ഫൈനൽ പോരാട്ടത്തിലാണ് അയാക്സിനെതിരെ ടോട്ടൻഹാമിന്റെ തിരിച്ചു വരവ് കണ്ടത്. വൈറ്റ് ഹാർട്ട് ലൈനിൽ നടന്ന ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ഡേ ബീക് നേടിയ ഗോളിന് അയാക്സ് വിജയിച്ചു . ആംസ്റ്റർഡാമിൽ നടന്ന രണ്ടാം പാദത്തിൽ ആദ്യ പകുതിയിൽ മത്യാസ് ഡി ലി ജിറ്റ്,ഹക്കിം സീയേച്ചും നേടിയ ഗോളുകൾക്ക് അയാക്സ് വിജയമുറപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീലിയൻ സ്‌ട്രൈക്കർ ലൂക്കസ് മൗറ ആഞ്ഞടിച്ചപ്പോൾ അയാക്സ് മുട്ടുകുത്തി. 55 ,59 മിനിറ്റുകളിൽ നേടിയ ഗോളുകൾക്ക് ടോട്ടൻഹാം മത്സരത്തിലേക്ക് തിരിച്ചു വന്നു. മത്സരം അയാക്സിനനുകൂലമായി പോവുമ്പോൾ ഇഞ്ചുറി ടൈമിൽ മൗറയുടെ ഷോട്ട് അയാക്സിൽ വലയിൽ കയറി സ്കോർ 3 -2 .ആവേ ഗോളിന്റെ ആനുകൂല്യത്തിൽ ടോട്ടൻഹാം ഫൈനലിൽ .റയൽ മാഡ്രിഡിനെയും യുവന്റസിനെയും പരാജയപെടുത്തിയർത്തിയ അയാക്സിന് ടോട്ടൻഹാമിനെ മറികടക്കാനായില്ല .
3. ലിവർപൂൾ 4-0 ബാഴ്‌സലോണ ( 4-3)
ചാമ്പ്യൻസ് ലീഗിൽ അധികം കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് 2019 ലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സ ലിവർപൂൾ മത്സരത്തിൽ നടന്നത്. ആദ്യ പകുതിൽ എതിരില്ലാത്ത മൂന്നു ഗോളുകളക്ക് പരാജയപ്പെട്ട ലിവർപൂൾ രണ്ടാംപാദത്തിൽ നാലു ഗോളുകൾക്ക് വിജയിക്കുക എന്നത്. നൗ ക്യാമ്പിൽ ആദ്യ പാദത്തിൽ ലയണൽ മെസ്സിയുടെ ഇരട്ട ഗോളിന്റെയും, സുവാറസിന്റെയും ഗോളിന് ബാഴ്സ വിജയിച്ചു.എന്നാൽ രണ്ടാം പാദത്തിനായി ആൻഫീൽഡിൽ എത്തിയപ്പോൾ കഥ മാറി . ഏഴാം മിനുട്ടിൽ ഒറിഗിയിലൂടെ ലിവർപൂൾ ആദ്യ പ്രഹരം ഏൽപ്പിച്ചു . രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഡച്ച് താരം ജോർജീനിയോ വിജ്നാൽഡം രണ്ടു മിനുറ്റിനിടെ രണ്ടു ഗോളുകൾ നേടി മത്സരം സമനിലയിലാക്കി.എന്നാൽ 79 ആം മിനുട്ടിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ കോർണേരിൽ നിന്നും ഒറിഗി ബാഴ്സ വല ചലിപ്പിച്ചപ്പോൾ ലിവർപൂൾ മത്സരം കൈക്കലിലാക്കി .
2. ബാഴ്‌സലോണ 6-1 പിഎസ്‌ജി ( 6-5)
2017 ലെ പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ പിഎസ്ജി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്‌സയെ തകർത്തത് അർജന്റീനിയൻ താരം ഡി മരിയ രണ്ടു ഗോളുകളും , ഡ്രാക്‌സലറും ,കവാനിയും ഓരോ ഗോളും നേടി. ബാഴ്‌സയെ നിഷ്പ്രഭമാക്കുന്ന പ്രകടനംയിരുന്നു പിഎസ്ജി പുറത്തെടുത്തത്. ക്വാർട്ടർ ഉറപ്പിച്ചായിരുന്നു പിഎസ്ജി നൗ ക്യാമ്പിൽ രണ്ടാം പാദത്തിലെത്തിയത്, സുവാറസിന്റെയും ,മെസ്സിയുടെയും ,കുരസാവയുടെ സെല്ഫ് ഗോളിനും ബാഴ്സ അമുന്നിട്ട് നിന്നും .എന്നാൽ 62 ആം മിനുട്ടിൽ കവാനി ഒരു ഗോൾ മടക്കി .എന്നാൽ വിട്ടു കൊടുക്കാൻ തയ്യാറാവാത്ത ബാഴ്സ അവസാന നിമിഷങ്ങളിൽ നെയ്മറുടെ ഇരട്ട ഗോളിൽ ഒപ്പമെത്തി എന്നാൽ എവേ ഗോളിന്റെ മുൻ തൂക്കം പിഎസ്ജി ക്കായിരുന്നു .എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സെർജിയോ റോബെർട്ടിലൂടെ ബാഴ്സ ചരിത്ര വിജയം സ്വന്തമാക്കി.
1. എസി മിലാൻ 3-3 ലിവർപൂൾ (പെനാൽട്ടി ഷൂട്ട് ഔട്ടിൽ ലിവർപൂൾ 3-2 വിജയിച്ചു )
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഇസ്താൻബൂളിൽ നടന്ന 2005 ലെ സി എ സി മിലാനും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ . ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച തിരിച്ചു വരവും ഈ മത്സരത്തിലായിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച ടീമായ മിലാനെ ശരാശരിക്കരുടെ ടീമായ ലിവർപൂൾ ലിവർപൂൾ നേരിടുമ്ബോൾ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചില്ല . ആദ്യ പകുതിയിൽ മാൽഡിനിനിയുടെയും ,ക്രെസ്‌പോയുടെ ഇരട്ട ഗോളിനും മിലാൻ മൂന്നു ഗോളിന്റെ ലീഡ് നേടി.
എന്നാൽ പൊരുതി കളിച്ച ലിവർപൂൾ രണ്ടാം പകുതിയിൽ ജർറാർഡ് ,സ്‌മിസ്ർ ,അലോൺസോ എന്നിവരെയുടെ ഗോളുകൾക്ക് സമനില പിടിച്ചു . അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാവാത്തതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് കടന്നു . മിലൻറെ മൂന്നു പെനാൽട്ടി കിക്കുകൾ തടുത്ത് കീപ്പർ ഡുഡെക്ക് മത്സരത്തിലെ ഹീറോ ആയപ്പോൾ കിരീടം ലിവർപൂൾ ഉയർത്തി.
🔵 Mason Mount scores in the Champions League for the first time since he found the net against Real Madrid in the 2020/21 semi-finals…@ChelseaFC | #UCL pic.twitter.com/qrKIIFuaqI
— UEFA Champions League (@ChampionsLeague) April 12, 2022