ചാമ്പ്യൻസ് ലീഗ് റൗണ്ട്-16ൽ ബാഴ്സ നന്നായി വിയർക്കേണ്ടി വരുമെന്ന് ഉറപ്പായി. ഗ്രൂപ്പ് സ്റ്റേജിൽ യുവന്റസ്നോടുള്ള കനത്ത തോൽവിയാണ് ബാഴ്സലോണയെ ഇതുപോലെ ഒരു അവസ്ഥയിൽ എത്തിച്ചത്!! ഗ്രൂപ്പ് G യിൽ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തതാണ് നോക്കൗട്ട് റൗണ്ടിൽ വമ്പൻമാരെ എതിരാളികളായി കിട്ടാൻ കാരണമാവുന്നത്!!
ബയേൺ മ്യുണിക്,PSG, ലിവർപൂൾ,സിറ്റി,ചെൽസി,ബൊറൂസിയ ഡോർട്മുണ്ട് എന്നിവയിൽ ഒരു ടീം ആയിരിക്കും ബാഴ്സലോണക്ക് എതിരാളികളായി വരുന്നത്.
ഇപ്പോഴുള്ള ഫോം വെച്ച് ബാഴ്സലോണയ്ക്ക് മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായിരിക്കും. കഴിഞ്ഞ സീസണിൽ ബയേൺ 8 ഗോളിന് തോൽപ്പിച്ച ബാഴ്സലോണയിൽ പരിശീലകനായി കൂമൻ വന്നു എന്നല്ലാതെ കളിയിലും കളിക്കാരിലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല, യുവന്റസ് മികച്ച ഫോമിൽ അല്ലാതിരുന്നിട്ട് പോലും നാണം കെട്ട തോൽവി ഏറ്റുവാങ്ങിയത് ബാഴ്സലോണയെ വളരെയധികം ആശങ്കപ്പെടുത്തുന്നതാണ്.
റൗണ്ട്-16 നറുക്കെടുപ്പ് ഡിസംബർ 14 തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 3:30ന് ആണ്