❝ബാഴ്സലോണ നോട്ടമിട്ട പ്രതിരോധ താരം ചെൽസിയിലേക്ക് അടുക്കുന്നു❞ |Chelsea
അതിശയകരമെന്നു പറയട്ടെ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിലെ ഏറ്റവും മികച്ച ട്രാൻസ്ഫർ വിൻഡോകളിൽ ഒന്നിലൂടെയാണ് ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ റാഫിൻഹ, റോബർട്ട് ലെവൻഡോവ്‌സ്‌കി, ഫ്രാങ്ക് കെസ്സി തുടങ്ങിയ വമ്പൻ സൈനിങ്ങുകൾ അവർ നടത്തിയിട്ടുണ്ട്. സാവിയുടെ കീഴിൽ മെസി യുഗത്തിന് ശേഷം പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് അവർ.
എന്നാൽ ഈ സീസണിൽ ബാഴ്സയുടെ പ്രധാന ലക്ഷ്യമായിരുന്ന സെവിയ്യ ഡിഫൻഡർ ജൂൾസ് കോണ്ടയെ ചെൽസി സ്വന്തമാക്കുന്നതിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. 2022-23 സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിലേക്ക് പോകുന്നതിനും മഹത്തായ നാളുകളിലേക്ക് മടങ്ങാൻ ആവശ്യമായ കളിക്കാരെ സൈൻ ചെയ്യുന്നതിനുമായി ബാഴ്‌സലോണ അവരുടെ സാമ്പത്തിക ഘടനയിൽ ചില ക്രമീകരണങ്ങൾ നടത്തി.ഈ സമ്മറിൽ ടീം 110 മില്യൺ യൂറോ ചെലവഴിച്ചു.
ബാഴ്‌സലോണ അവരുടെ യുഎസ് പര്യടനത്തിൽ ഇന്റർ മിയാമിക്കെതിരായ സൗഹൃദ മത്സരത്തിൽ തങ്ങളുടെ പുതിയ സൈനിംഗുകളെ അവതരിപ്പിച്ചിരുന്നു.ഫ്രാങ്ക് കെസിയും റാഫിൻഹയും എംഎൽഎസ് ക്ലബിനെതിരായ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ അരങ്ങേറ്റത്തിനായുളള ഒരുക്കത്തിലാണ്.പോളിഷ് ഇതിനകം തന്നെ യുഎസിൽ ബാക്കിയുള്ള ടീമിനൊപ്പം പരിശീലനം നേടിയിട്ടുണ്ട്.
Chelsea have offered Sevilla €65million for Jules Kounde 💰 pic.twitter.com/p6gHfBltDv
— GOAL (@goal) July 20, 2022
അടുത്ത സീസണിൽ പ്രതിരോധം മെച്ചപ്പെടുത്താനാണ് ബാഴ്‌സലോണ കൂടുതൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.സെവിയ്യയുടെ സെന്റർ ബാക്ക് ജൂൾസ് കൗണ്ടെയിൽ താൽപ്പര്യമുള്ള ബാഴ്സ ഫ്രഞ്ച് താരത്തിനായി 45 മില്യൺ യൂറോ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.ബ്ലൂഗ്രാനസിൽ ചേരാനുള്ള കൗണ്ടെയുടെ താൽപ്പര്യവും മുൻഗണനയും ഉണ്ടായിരുന്നിട്ടും, മറ്റൊരു ടീം ചർച്ചയിൽ വന്നു, ചെൽസി.അന്റോണിയോ റൂഡിഗറുടെയും ആൻഡ്രിയാസ് ക്രിസ്റ്റെൻസന്റെയും വിടവാങ്ങലോടെ, തിയാഗോ സിൽവയ്ക്ക് ഒരു പങ്കാളിയെ നഷ്ടമായതിനാൽ, ഫ്രഞ്ച് പ്രതിരോധ താരമാണ് ബ്ലൂസിന്റെ പ്രാഥമിക ഓപ്ഷൻ.ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, പ്രീമിയർ ലീഗ് ക്ലബ് 55 മില്യൺ യൂറോ വാഗ്ദാനം ചെയ്തിരിക്കുകയാണ്. നാപോളിയിൽ നിന്നും സെനഗലീസ് സെന്റര് ബാക്ക് കൗലിബാലിയെ ചെൽസി സൈൻ ചെയ്തിട്ടുണ്ടെങ്കിലും കോണ്ടയെ ഒരു ദീർഘ കാൽ ഓപ്‌ഷനായാണ് ചെൽസി കാണുന്നത്.
Chelsea have submitted a new bid for Jules Koundé today: £55m fee, very good payment terms. Talks now ongoing with Sevilla on structure of the bid. 🚨🔵 #CFC
— Fabrizio Romano (@FabrizioRomano) July 20, 2022
Koundé, still in direct talks with both Chelsea and Barcelona on personal terms – while clubs are discussing on details. pic.twitter.com/PwsYtDeTlv
ചെൽസിയിലേക്കുള്ള കൗണ്ടെയുടെ നീക്കം പൂർത്തിയായാൽ ബാഴ്‌സലോണ ഒരു സെന്റർ ബാക്കിനെ തേടേണ്ടി വരും.സെസാർ അസ്പിലിക്യൂറ്റയും മാർക്കോസ് അലോൺസോയും ഏകദേശം 7 മില്യൺ യൂറോയ്ക്ക് ബാഴ്‌സലോണയിൽ ചേരുമെന്ന് കിംവദന്തികൾ ഉണ്ട്. നിലവിലെ സാഹചര്യത്തിൽ ബാഴ്സക്ക് ഒരു സെന്റർ ബാക്കിനെ ടീമിലെത്തിച്ചേ തീരു. മുൻ സീസണുകളിൽ പ്രതിരോധത്തിന്റെ പാളിച്ചകൾ ബാഴ്സയെ വലിയ തിരിച്ചടിയിലേക്ക് നയിച്ചിട്ടുണ്ട്.