പരിക്കേറ്റ ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് ഈ സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും | Enzo Fernandez

പരിക്കേറ്റതിനെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചെൽസിയുടെ അര്ജന്റീന യുവ മിഡ്‌ഫീൽഡർ എൻസോ ഫെർണാണ്ടസിന് ഈ സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഹെർണിയ ബാധിച്ച് ആഴ്ചകളായി ഫെർണാണ്ടസ് ബുദ്ധിമുട്ടുകയായായിരുന്നു. ആഴ്‌സണലിനെതിരെയുള്ള 5 -0 തോൽ‌വിയിൽ ഫെർണാണ്ടസിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

23 കാരനായ അർജൻ്റീന താരം ചെൽസിയുടെ അവസാന ആറ് ലീഗ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും, ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയുമോ എന്നത് എന്ന് കണ്ടറിയണം.2022 ലെ ലോകകപ്പ് ജേതാവായ ഫെർണാണ്ടസ്, പ്രീമിയർ ലീഗ് ക്ലബിൻ്റെ മോശം സീസണിൽ പരിക്കുമൂലം തിരിച്ചടി നേരിട്ട ഏറ്റവും പുതിയ ചെൽസി കളിക്കാരനാണ്.ചില സമയങ്ങളിൽ ചെൽസി ബോസ് മൗറീഷ്യോ പോച്ചെറ്റിനോയ്ക്ക് പരിക്ക് മൂലം 12 കളിക്കാരെ വരെ ലഭ്യമാവാതെ ഇരിന്നിട്ടുണ്ട്.

വെംബ്ലിയിൽ എഫ്എ കപ്പ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് 1-0ന് തോറ്റതിന് പിന്നാലെയാണ് ആഴ്‌സണലിനെതിരായ വലിയ തോൽവി ചെൽസി നേരിട്ടത്.2023 ജനുവരിയിൽ 107 മില്യൺ പൗണ്ടിന് (133 മില്യൺ ഡോളർ) ബെൻഫിക്കയിൽ നിന്ന് സൈൻ ചെയ്ത ഫെർണാണ്ടസ് ഈ കാലയളവിൽ 28 ലീഗ് മത്സരങ്ങൾ കളിക്കുകയും മൂന്നു ഗോളുകൾ നേടുകയും ചെയ്തു.