ബുണ്ടസ്‌ലീഗയിൽ നിന്നും സൂപ്പർ സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ ചെൽസി | Chelsea
സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവെൻഡോസ്‌കിയും നോർവീജിയൻ യുവ സൂപ്പർ താരം ഏർലിങ് ഹാലൻഡും അടക്കി വാണിരുന്ന ജർമൻ ബുണ്ടസ് ലീഗയിൽ ഇവർക്ക് മേലെ ഉയർന്നു വന്ന താരമായിരുന്നു ക്രിസ്റ്റഫർ എൻകുങ്കു എന്ന 24 കാരൻ. ജര്‍മന്‍ ബുണ്ടസ് ലീഗ 2021-2022 സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ എൻകുങ്കുവിനെ ലോക ഫുട്ബോളിലെ പുതിയ സൂപ്പർ താരമായാണ് കണക്കാക്കുന്നത്.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പല വമ്പൻ ക്ലബ്ബുകളും താരത്തിന്റെ ഒപ്പിനായി ശ്രമം നടത്തിയെങ്കിലും ഫ്രഞ്ച് ഫോർവേഡിന്റെ ക്ലബായ ആർബി ലീപ്‌സിഗ് തയ്യാറായിരുന്നില്ല. ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം എൻകുങ്കുവിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ചെൽസി.അടുത്ത സമ്മറിൽ എൻകുങ്കുവിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ചെൽസിയാണ് മുന്നിൽ.ഇരുപത്തിനാലുകാരനായ ക്രിസ്റ്റഫർ എൻകുങ്കു സമ്മറിൽ ചെൽസിയിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ടിരുന്നു. ഫോർവേഡ് ചെൽസിക്ക് വേണ്ടി മെഡിക്കൽ ടെസ്റ്റുകൾക്ക് വിധേയനായതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.ഫ്രാൻസ് ഇന്റർനാഷണലിന് ലീപ്സിഗിൽ 60 മില്യൺ യൂറോ റിലീസ് ക്ലോസ് ഉണ്ടെന്ന് കരുതപ്പെടുന്നു.
ചെൽസി പിയറി-എമെറിക്ക് ഔബമെയാങ്ങിനെയും റഹീം സ്റ്റെർലിംഗിനെയും ഈ സീസണിൽ ചെൽസി സ്വന്തമാക്കിയെങ്കിലും ഗോളുകൾക്ക് മുന്നിൽ നീലപ്പടയുടെ കുഴപ്പം കുറഞ്ഞിട്ടില്ല.ലീപ്‌സിഗിലെ എൻകുങ്കുവിന്റെ അതിശയകരമായ സീസൺ ആയിരുന്നു കടന്നു പോയത്.52 മത്സരങ്ങളിൽ നിന്ന് ഫ്രഞ്ച് ഇന്റർനാഷണൽ 35 ഗോളുകളും 20 അസിസ്റ്റുകളും നേടി.
സണിന്റെ തുടക്കത്തിൽ മോശം പ്രകടനം ആണെങ്കിലും എന്‍കുന്‍കുവിന്റെ കരുത്തിലാണ് ലെയ്പ്‌സിഗ് പോയന്റ് പട്ടികയില്‍ നാലാമതെത്തി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയത്.കഴിഞ്ഞ സീസണിന് മുമ്പ് എൻകുങ്കു ഗോളുകളുടെ ഇരട്ട സംഖ്യയിൽ എത്തിയിരുന്നില്ല. പ്രാഥമികമായി ഒരു ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡർ, ക്രിയേറ്റീവ് അറ്റാക്കിംഗ് മിഡ്, അല്ലെങ്കിൽ ഒരു വിംഗർ ആയാണ് താരത്തെ കൂടുതൽ കണ്ടിട്ടുള്ളത്. എന്നാൽ ഈ സീസണിൽ ഒരു സെന്റർ ഫോർവേഡിന്റെ റോളിലാണ് ഫ്രഞ്ച് താരം എത്തുന്നത്.തന്റെ ആദ്യ സീസണിൽ അദ്ദേഹം അഞ്ച് ഗോളുകൾ നേടുകയും 15 അസിസ്റ്റുകൾ നൽകുകയും ചെയ്തു, അതിനുശേഷം ഔട്ട്പുട്ടിൽ സ്ഥിരമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
Christopher Nkunku had a medical with Chelsea, confirmed as called by @BILD. 🚨🔵 #CFC
— Fabrizio Romano (@FabrizioRomano) September 30, 2022
Chelsea sent long term contract bid to Nkunku to prepare the deal for 2023.
It’s not done yet, as Chelsea & RB Leipzig will speak about fee: €60m release clause, or different deal structure. pic.twitter.com/645YGNjsCc
2020-21-ൽ അദ്ദേഹത്തിന്റെ ഗോൾ നേട്ടം ഏഴിലെത്തി, എന്നാൽ കഴിഞ്ഞ സീസണിൽ 52 കളികളിൽ നിന്ന് 35 ഗോളുകളും 20 അസിസ്റ്റുകളും നേടിയ അദ്ദേഹത്തിന്റെ എണ്ണം ശരിക്കും ഉയർന്നു.PSG-യുടെ യൂത്ത് അക്കാദമിയിലൂടെ വന്ന നകുങ്കു നാലു വര്ഷം പാരീസ് ക്ലബിന് വേണ്ടി ജേഴ്സിയണിഞ്ഞതിന് ശേഷമാണ് ജർമൻ ക്ലബ്ബിലെത്തിയത്. ഫ്രഞ്ച് താരത്തിന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു തീരുമാനം ആയിരുന്നു അത്.
പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് എത്തിയതിന് ശേഷം ലീപ്‌സിഗിനായി എൻകുങ്കു വിവിധ പൊസിഷനിൽ പരീക്ഷിക്കപ്പെട്ടിരുന്നു. ഇരു വിങ്ങുകളിലും , അറ്റാക്കിങ് മിഡ്ഫീൽഡിലും താരം തന്റെ സാനിധ്യം അറിയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സീസണിൽ ഒരു സെന്റർ ഫോർവേഡിന്റെ റോളിലാണ് താരത്തെ കാണാൻ സാധിച്ചത്.ഈ സീസണിൽ ലൈപ്സിഗിനായി ഏഴു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടിയിട്ടുണ്ട്.