ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിക്ക് നഷ്‌ടമായ ആറു താരങ്ങൾ |Chelsea

ചെൽസിയുടെ നിരാശാജനകമായ സമ്മർ ട്രാൻസ്ഫർ വിൻഡോ തുടരുകയാണ്. അവസാനമായി ചെൽസി സ്വന്തമാക്കും എന്ന് കരുതിയിരുന്ന സെവിയ്യയുടെ ഫ്രഞ്ച്പ്രതിരോധ താരം ജൂൾസ് കൗണ്ടെ ബാഴ്സലോണയിലേക്ക് ചേക്കേറിയിരിക്കുകയാണ്.

ഫ്രഞ്ച് ഇന്റർനാഷണൽ ചെൽസിയുടെ ലിസ്റ്റിലെ കേന്ദ്ര പ്രതിരോധ ലക്ഷ്യങ്ങളിലൊന്നായിരുന്നു. അന്റോണിയോ റൂഡിഗറെയും ആൻഡ്രിയാസ് ക്രിസ്റ്റെൻസനെയും നഷ്ടമായതിന് ശേഷം മാനേജർ തോമസ് ടുച്ചൽ ഡിഫൻസ് കൂടുതൽ ശക്തമാക്കാനാണ് ഫ്രഞ്ച് താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ സെന്റർ ബാക്കിനായി ബാഴ്‌സ തത്വത്തിൽ കരാർ സ്ഥിരീകരിച്ചതോടെ ചെൽസിക്ക് വേറെ ഓപ്‌ഷൻ നോക്കേണ്ടി വരും.പുതിയ ഉടമ ടോഡ് ബോഹ്‌ലിയുടെ കീഴിൽ ചെൽസിയിൽ എത്തിയ രണ്ടു താരങ്ങളാണ് റഹീം സ്റ്റെർലിങ്ങും കലിഡൗ കൂലിബാലിയും.ചെൽസി ലക്ഷ്യമിട്ട താരങ്ങളെയെല്ലാം മറ്റു ക്ലബ്ബുകൾ കൊത്തികൊണ്ടു പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ സീസൺ മുതൽ ചെൽസിയുടെ റഡാറിലുള്ള താരമായിരുന്നു സെവിയ്യ താരം കൊണ്ടേ. ജനുവരിയിൽ താരം സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് അടുക്കുകയും ചെയ്തു.ഈ സമ്മറിൽ ബ്ലൂസ് താരത്തെ സൈൻ ചെയ്യാനുള്ള മുൻനിരക്കാരായി കാണപ്പെട്ടു എന്നാൽ ബാഴ്‌സലോണയ്ക്ക് മുന്നിൽ പരാജയപെടാനായിരുന്നു വിധി. 2020 ൽ 41 മില്യൺ പൗണ്ടിന് ബോൺമൗത്തിൽ നിന്ന് സിറ്റിയിൽ ചേർന്ന താരമാണ് നാഥാൻ എകെ.ഡച്ച് ഇന്റർനാഷണൽ മാഞ്ചസ്റ്റർ ക്ലബിൽ ഒരു സ്ഥിരം സ്റ്റാർട്ടിംഗ് സ്‌പോട്ട് നിലനിർത്താൻ പാടുപെട്ടതോടെ ചെൽസിയിലേക്ക് ഒരു നീക്കവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ആ നീക്കം ഫലത്തിലെത്തിക്കാൻ ചെൽസിക്ക് സാധിച്ചില്ല.

ചെൽസിയുടെ മറ്റൊരു പ്രധാന ലക്ഷ്യമായിരുന്ന ഫ്രഞ്ചു താരം പ്രെസ്നെൽ കിംപെംബെ പാരീസ് സെന്റ് ജെർമെയ്നിൽ തുടരാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 1 നു ഉള്ളിൽ എന്തെങ്കിലും വലിയ മാറ്റമുണ്ടായില്ലെങ്കിൽ 26-കാരൻ പാരിസിൽ ത്തന്നെ തുടരും.ലീഡ്‌സ് യുണൈറ്റഡിനായി തകർപ്പൻ ഫോമിന് ശേഷം ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ റഫിൻഹയെ ടുച്ചൽ ലക്ഷ്യം വച്ചിരുന്നു, എന്നാൽ ബ്രസീലിയൻ താരത്തിന് നൗ ക്യാമ്പിലേക്ക് പോവാനാണ് താല്പര്യം പ്രകടിപ്പിച്ചത്.

ബാഴ്സലോണ വിങ്ങർ ജനുവരിയിൽ ഒരു പ്രീമിയർ ലീഗ് സ്വിച്ചുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രതീക്ഷകൾ എല്ലാം തെറ്റിച്ച് താരം നൗ ക്യാമ്പിൽ കരാർ പുതുക്കി. യുവന്റസിൽ നിന്നും ഡച്ച് ഡിഫൻഡർ ഡിലിറ്റിനെ പ്ലെയർ-പ്ലസ്-ക്യാഷ് ഡീലിന്റെ ഭാഗമായി സ്വന്തമാക്കാൻ ചെൽസി ശ്രമിച്ചിരുന്നു. എന്നാൽ ഡച്ച് ഇന്റർനാഷണൽ ബയേൺമ്യൂണിക്കിനെയാണ് തെരഞ്ഞെടുത്തത്.

Rate this post