എനിക്ക് ഒരു താരവുമായി മാത്രമല്ല സൗഹൃദം, എല്ലാ താരങ്ങളുമായും എനിക്ക് മികച്ച ബന്ധമാണ്| Sadio Mane

കഴിഞ്ഞ അഞ്ചുവർഷമായി ലിവർപൂൾ മുന്നേറ്റ നിരയുടെ ശക്തി കേന്ദ്രമായിരുന്നു ഈജിപ്ഷ്യൻ ഫോർവേഡ് മുഹമ്മദ് സലയും സെനഗലീസ് താരംസാദിയോ മാനേയും .ഈ ട്രാൻസ്ഫർ വിൻഡോയിൽ ബയേൺ മ്യൂണിക്കിലേക്ക് സാദിയോ മാനെ 35 മില്യൺ പൗണ്ട് ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന് മുമ്പ് ജർഗൻ ക്ലോപ്പിന്റെ ആക്രമണത്തിലെ പ്രധാന രണ്ട് മികച്ച മുന്നേറ്റക്കാരായിരുന്നു ഇരു വരും . ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നിരവധി കിരീടങ്ങൾ ഇവർ ആൻഫീൽഡിലെത്തിച്ചു.

കഴിഞ്ഞ ആഴ്ചയിൽ സലയെ മറികടന്ന് ആഫ്രിക്കൻ പ്ലയെർ ഓഫ് ദി ഇയർ പുരസ്‌കാരം മാനെ സ്വന്തമാക്കിയിരുന്നു.ഇരു താരങ്ങളും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നും മാനെ ക്ലബ് വിടാൻ ഇത് കാരണമായെന്നുമുള്ള പല റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് സെനഗലീസ് താരം.തങ്ങൾക്കിടയിൽ മോശമായ ഒരു വികാരവും ഇല്ലെന്നും യഥാർത്ഥത്തിൽ അവർ ആൻഫീൽഡിൽ വലിയ ഉയരങ്ങളിലെത്താൻ പരസ്പരം പ്രേരിപ്പിച്ചുവെന്നും മാനെയും സലായും പലപ്പോഴും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.

“ആളുകൾ ചിലപ്പോൾ പറയുന്നത് കേൾക്കാം, ഞാനും സലായും തമ്മിൽ ശത്രുത ഉണ്ടെന്ന്. ആത്മാർത്ഥമായി പറയുകയാണ്, എനിക്ക് ഒരു താരവുമായും യാതൊരു രീതിയിലുള്ള ശത്രുതയുമില്ല. ഞങ്ങൾ തമ്മിൽ മികച്ച ബന്ധമാണ്, പതിവായി മെസ്സേജുകൾ അയയ്ക്കും. മാധ്യമങ്ങൾ പലപ്പോഴും ഇത്തരം കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്ന് എനിക്ക് തോന്നുന്നു.” “നിങ്ങൾക്ക് അറിയുമോ? എനിക്ക് ഒരു താരവുമായി മാത്രമല്ല സൗഹൃദം. എല്ലാ താരങ്ങളുമായും എനിക്ക് മികച്ച ബന്ധമാണ്. ഞാൻ ലോകത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളുടെ കൂടെയും കളിച്ചിട്ടുണ്ട്. നിങ്ങൾക്ക് ആരോട് വേണമെങ്കിലും ഇക്കാര്യം ചോദിക്കാം. എനിക്ക് എല്ലാവരുമായും വളരെ നല്ല ബന്ധമാണ്” മാനെ പറഞ്ഞു.

സഹതാരങ്ങളായിരുന്ന സമയത്ത് മാനെയും സലായും ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിലേക്കും പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു.ടീമംഗങ്ങൾ എന്ന നിലയിൽ അവസാന സീസണിൽ EFL കപ്പും FA കപ്പും ഉയർത്തി പക്ഷെ ഏറ്റവും ചെറിയ മാർജിനിൽ അഭൂതപൂർവമായ ക്വാഡ്രപ്പിൾ മാത്രം നഷ്‌ടപ്പെട്ടു.2025 വരെ മെഴ്‌സിസൈഡിൽ തുടരാനുള്ള ലാഭകരമായ പുതിയ കരാറിൽ സലാ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും റെഡ്സുമായി വിജയകരമായ ആറ് വർഷങ്ങൾക്ക് ശേഷം ഒരു പുതിയ വെല്ലുവിളി തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മാനെ വ്യക്തമാക്കി ബയേണിലേക്ക് ചേക്കേറുകയും ചെയ്തു.

Rate this post