ചെൽസി തിരിച്ചുവരവിന്റെ പാതയിൽ,ലാംപാർടിൽ വിശ്വാസം വർധിക്കുന്നു..

ഇന്നലെ Morecambe നോട്‌ എതിരെയുള്ള വിജയം ചെൽസി ടീമിനും കോച്ച് ലംപാഡിനും കുറച്ചൊന്നുമല്ല ആശ്വാസം നൽകിയിട്ടുണ്ടാവുക.
FA കപ്പിലെ മൂന്നാം റൗണ്ടിലെ ഈ 4 ഗോളിന്റെ വിജയം ലമ്പാർഡിന്റെ ആത്മവിശ്വസം കൂട്ടുന്ന ഒന്നാണ്.
അവസാനത്തെ 5 കളികളിൽ ഒരെണ്ണം മാത്രമാണ് ലമ്പാർഡിനും കൂട്ടർക്കും ജയിക്കാൻ കഴിഞ്ഞത്.

പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ ടേബിളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നവങ്കിലും പിന്നീട് അങ്ങോട്ട് നിറം മങ്ങുന്ന പ്രകടനമായിരുന്നു ചെൽസിയുടെ ഭാഗത്തും നിന്നും കണ്ടു വന്നത്.


കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ടീം ആയിരുന്നു ചെൽസി.
മിന്നും യുവതാരങ്ങളായ വെർണർ,ഹവെർട്സ് ,സിയെച്ച്, മെൻഡി ഒപ്പം പരിജയ സമ്പന്നനായ തിയഗോ സിൽവയെയും സ്വന്തമാക്കി ഏത് കൊമ്പൻ ടീമിനോടും ഏറ്റു മുട്ടാൻ ഞങ്ങൾ റെഡിയാണ് എന്ന് വിളിച്ചോതുന്ന രീതിയിൽ ആയിരുന്നു അവരുടെ സമ്മർ ട്രാൻസ്ഫർ സൈഗ്നിങ്. അതിന്റെ പരിമിത ഫലം തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട്‌ ദിവസം കഴിയുന്തോറും ആരാധകരെ നിരാശപെടുത്തുന്ന പ്രകടനമായിരുന്നു ചെൽസി കാഴ്ച വെച്ചത്.
അതിൽ നിന്നും വിഭിന്നമായി ഇന്നലത്തെ കളി മാറിയതോടെ ചെൽസി ടീമും കോച്ച് ലമ്പാർഡും ആരാധകരും ഒരു പോലെ ആവേശത്തിലാണ്.
4 ഗോൾ സ്കോർ ചെയ്തത് 4 വ്യത്യസ്ത പ്ലയെഴ്‌സ് ആണെന്നത് ആവേശത്തിന്റെ മാറ്റ് കൂട്ടുന്ന ഒന്നാണ്.

ഒരു കാലത്ത് ചെൽസി ടീമിന്റെ മധ്യ നിരയിലെ നിറ സാന്നിദ്യം ആയിരുന്ന ലമ്പാർഡിലുള്ള വിശ്വാസം വീണ്ടെടുക്കുന്ന ഒന്നായി മാറുകയും കൂടി ചെയ്തു ഇന്നലത്തെ അവരുടെ വിജയം. ആരാധകരുടെ വിശ്വാസവും ആവേശവും എത്രത്തോളം കാത്തു സൂക്ഷിക്കാൻ ലമ്പാർഡിന് ആവും എന്നത് വരും മത്സരങ്ങളിൽ കണ്ടറിയാം.