ബയേൺ തിരയുന്നു; അലാബയുടെ പകരക്കാരനെ?

ജർമൻ ചാമ്പ്യൻസ് ബയേൺ മ്യൂനിച് ഓസ്ട്രിയൻ താരം അലാബയുടെ പകരക്കാരനുള്ള തിരച്ചലിലാണ്. ഈ സീസണവസാനം കരാർ തീരുന്ന ഓസ്ട്രിയൻ സെന്റര് ബാക്ക് ഡേവിഡ് അലാബ ടീമിൽ തുടർന്നേക്കില്ല എന്നാണ് സൂചനകൾ. സ്പാനിഷ് വമ്പന്മാരായ റയലിലേക്കു ചേക്കേറാനാണ് അലാബയുടെ നീക്കം എന്നാണു ട്രാൻസ്ഫർ ലോകത്തെ റിപോർട്ടുകൾ അടിവരയിടുന്നത്. ബയേൺ മ്യൂണിച്ചുമായുള്ള കരാർ പുതുക്കാൻ താരം വിസമ്മതിച്ചു എന്നും അനൗദ്യോദിക റിപ്പോർട്ടുകളുണ്ട്.

അതേ സമയം ബയേൺ പുതിയ സെന്റര് ബാക്കിനെ തട്ടകത്തിലേക്ക് എത്തിക്കാനുള്ള ചരട് നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. RB ലീപ്സിഗിന്റെ Dayot Upamecano ആണ് ബയേണിന്റെ വലയിലുള്ള താരം. എന്നാൽ 2023 വരെ ലീപ്സിഗുമായി കരാറുള്ള താരത്തിനെ ക്ലബ്ബിലെത്തിക്കാൻ 42 മില്യൺ യൂറോസ് എന്നെ റിലീസിംഗ് ക്ലോസ് ബയേൺ മുടക്കേണ്ടി വരും.
ഇംഗ്ലീഷ് ക്ലബ് ആയ ചെൽസിയും Dayot Upamecano യുടെ പുറകെയാണ്.

ബയേണിന്റെ പുതിയ നീക്കങ്ങൾക്കൊടുവിൽ ആരാകും അലാബയുടെ പകരക്കാനായി ടീമിലെത്തുക എന്നത് ഉറ്റുനോക്കുകയാണ് ആരാധകർ.
അതേ സമയം റയൽ സൂപ്പർ താരം റാമോസിനെ ചുറ്റിപ്പറ്റിയുള്ള റൂമറുകൾക്കും അലാബയുടെ ട്രാൻസ്ഫർ ന്യൂസ് അടിവരയിടുന്നു.

Rate this post