വീണ്ടുമൊരു ലിവർപൂൾ-മാഞ്ചെസ്റ്റർ പോരാട്ടം

FA കപ്പിലെ നാലാം റൗണ്ടിൽ ലിവർപൂളും മാഞ്ചെസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും.
നിലവിൽ പ്രീമിയർ ലീഗിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിടുന്നവർ തമ്മിൽ കൊമ്പുകോർക്കുമ്പോൾ ഫുട്ബോൾ ലോകം ഏറെ ഉറ്റു നോക്കുന്ന ഒരു പോരാട്ടം കൂടിയാണ് ഈ മത്സരം.
ജനുവരി 23ന് ഓൾഡ് ട്രാഫോഡിൽ നടക്കുന്ന ഈ മത്സരത്തിനു വേണ്ടി ദിവസമെണ്ണി കാത്തിരിക്കുകയാണ് രണ്ടു ടീമിന്റെയും ആരാധകർ.


പ്രീമിയർ ലീഗിൽ ടേബിളിൽ മുൻപന്തിയിൽ ആണെങ്കിലും Carbao കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന്റെ ചെറിയ ഒരു ആഘാതം ഉണ്ട് രണ്ടു ടീമിനും.
സെമിയിൽ ബന്ധവൈരികളായ മാഞ്ചെസ്റ്റർ സിറ്റിയോട് 2 ഗോളിന്റെ തോൽവി യുണൈറ്റഡിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.അതുപോലെ തന്നെ ആർസ്നലിൽ നിന്ന് ഏറ്റുവാങ്ങിയ തോൽവി ലിവർപൂളിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കുന്ന ഒന്നായിരുന്നു.

അതുകൊണ്ട് തന്നെ രണ്ടു ടീമിനും എഫ് എ കപ്പിലെ വിജയം അനിവാര്യമാണ്.
രണ്ടും ടീമിന്റെയും വീറും വാശിയും ഒരുമിച്ചൊരു കളത്തിൽ പ്രകടമാവുമ്പോൾ ഫുട്ബോൾ ലോകത്തിന് അത് മികച്ചൊരു വിരുന്ന് തന്നെയാവും.

Rate this post