മെസ്സിയുടെ പിൻഗാമിയെ വെളിപ്പെടുത്തി ഇതിഹാസതാരം.

മെസ്സി ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങളും ചർച്ചകളും ഒരു വശത്ത് ചൂടുപിടിച്ചു നിൽക്കെ മെസ്സിയുടെ പിൻഗാമിയെ കണ്ടെത്തി എറ്റൂ.

ബാഴ്‌സലോണ ഇതിഹാസം ലയണൽ മെസ്സിയുടെ പിൻഗാമിയെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ കുറെ നാളുകളായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ കളിക്കാർ വരുന്നുണ്ടെങ്കിലും ആരെയും ഇതു വരെ പിൻഗാമി എന്നു വിശേഷിപ്പിച്ചിട്ടില്ല.

ഇപ്പോഴിതാ ഫുട്‌ബോൾ ഇതിഹാസം എറ്റൂ അർജന്റീന നായകന്റെ പിൻഗാമിയെ കണ്ടെത്തിയിരിക്കുന്നു. എറ്റൂവിന് മെസ്സിയുമായി അഞ്ചു വർഷം നീണ്ട സൗഹൃദത്തിന്റെ അനുഭവങ്ങളുണ്ട്. ബാഴ്സയ്ക്ക് വേണ്ടി കളിച്ചിരുന്ന കാലത്തും ഇപ്പോഴും താരം പറയുന്നത് അദ്ദേഹമാണ് മെസ്സിയുടെ പിതാവെന്ന് (മെസ്സിയെ മെസ്സിയാക്കിയതിൽ പ്രധാന പങ്കുവഹിച്ചത്.) പക്ഷെ ആ സ്ഥാനത്തിന്റെ അർഹത ശെരിക്കും ആർക്കാണെന്നുള്ളത് നിങ്ങൾക്കറിയാമല്ലോ.

നീണ്ട 16 സീസണുകൾക്ക് ശേഷം ബാഴ്‌സലോണയുടെ കപ്പിത്താൻ തനിക്ക് ക്ലബ്ബ് മാറാൻ ആഗ്രഹമുണ്ടന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ താരത്തിന്റെ പിൻഗാമിയേയും അതുപോലെ തന്നെ മെസ്സി ബാഴ്സയിൽ തുടരുമോ ഇല്ലയോ എന്നതിനെ കുറിച്ചും ലോകഫുട്‌ബോൾ പണ്ഡിറ്റുകൾക്കിടയിൽ ചർച്ചകൾ നടക്കുകയാണ്. ഇതിനിടയിലാണ് എറ്റൂ ബാഴ്‌സ കൗമാര താരമായ അൻസൂ ഫാറ്റിയെ മെസ്സിയുടെ പിൻഗാമിയായി പ്രഖ്യാപിച്ചത്.

എറ്റൂ അൻസൂ ഫാറ്റിയെ കുറിച്ച്:

സ്‌പോർട് ബൈബിളുമായി നടന്ന ഒരു ഇന്റർവ്യൂവിൽ എറ്റൂ അൻസൂ ഫാറ്റിയെ കുറിച്ച് പറഞ്ഞിതിങ്ങനെ,“ഞാൻ കരുതുന്നു അവനാണ് (അൻസൂ) ബാഴ്‌സയുടെ ഭാവി.”

“അവൻ മികച്ച കളി തന്നെയാണ് ഗ്രൗണ്ടിൽ കാഴ്ചവെക്കുന്നത്. അതു കൊണ്ട് ക്ലബ്ബ് അവനെ നന്നായി നോക്കുമെന്നു ഞാൻ കരുതുന്നു. അടുത്ത മെസ്സിയവനാകട്ടെ എന്നു ഞാൻ പ്രതീക്ഷിക്കുന്നു.”

കഴിഞ്ഞ സീസണിൽ ബാഴ്സയ്ക്കായി അരങ്ങേറ്റം കുറിച്ച യുവതാരം, ക്ലബ്ബിനായി 43 മത്സരങ്ങളിൽ നിന്നും 13 ഗോളുകളും 5 അസിസ്റ്റുകളും നേടിയിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ നവംബറിൽ പരിക്കേറ്റത് മൂലം, 18കാരനായ താരം ഇപ്പോഴും വിശ്രമത്തിലാണ്.

ബാഴ്‌സയുടെ ഇതിഹാസം മെസ്സിയാൽ ജ്വലിച്ചപ്പോൾ ആ തീജ്വാലയെ യുവതാരത്തിന് നെഞ്ചിലേറ്റാൻ കഴിയുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം….

Rate this post