ഏഴാം മിനുട്ടിൽ റൊണാൾഡോയ്ക്ക് പ്രത്യേക വിരുന്നൊരുക്കാൻ ചൈനീസ് ആരാധകർ | Cristiano Ronaldo

സൗഹൃദമത്സരങ്ങൾക്കായി ചൈനയിൽ എത്തിയിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസ്റും. ജനുവരി 24 ന് ചൈനീസ് ക്ലബ്‌ ഷാങ് ഹായ് ഷെൻഹുവയെയും ജനുവരി 28 ന് സീജിയാങിനെതിരെയുമാണ് അൽ നസ്ർ ചൈനയിൽ കളിക്കുക. ഈ രണ്ട് മത്സരങ്ങൾക്കും റോണോ കളിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം നിലവിൽ പരിക്കിന്റെ പിടിയിലാണ് താരം. എങ്കിലും റോണോയ്ക്കും അൽ നസ്റിന് ഗംഭീര വരവേൽപ്പാണ് ചൈനീസ് ആരാധകർ ഒരുക്കിയത്.

ഇപ്പോഴിതാ ജനുവരി 24 ന് നടക്കുന്ന ഷാങ്ഹായ് ക്കെതിരെയുള്ള മത്സരത്തിൽ റോണോയ്ക്ക് ഗംഭീര വരവേൽപ്പ് നടത്താനാണ് ഷാങ്ഹായ് ആരാധകർ ഒരുങ്ങുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിലെയും രണ്ടാം പകുതിയിലെയും ഏഴാം മിനുട്ടിൽ റോണോയ്ക്ക് വേണ്ടി ചാന്റുകൾ മുഴക്കാനാണ് ഷാങ്ഹായ് ആരാധകർ ഒരുങ്ങുന്നത്.

റോണോയുടെ ഇഷ്ടനമ്പറും ജേഴ്‌സി നമ്പറുമാണ് ഏഴ്. അതിനാലാണ് മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ആരാധകർ റോണോയ്ക്കായി ഈ സമയത്ത് മാത്രം പ്രത്യേകം ചാന്റുകൾ മുഴക്കുന്നത്.അതെ സമയം, ജനുവരിയിൽ ചൈനീസ് പര്യടനം പൂർത്തിയാക്കുന്ന അൽ നസ്ർ പിന്നീട് സൗഹൃദ മത്സരം കളിക്കുന്നത് ഇന്റർമിയാമിയോടാണ്.

ഏറെ നാളുകൾക്ക് ശേഷം മെസ്സിയും റോണോയും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. അതെ സമയം ഈ മത്സരത്തിലും റോണോ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. പരിക്ക് തന്നെയാണ് കാരണം. താരം എത്രയും പെട്ടെന്ന് പരിക്ക് മാറി ഈ മത്സരത്തിന് സജ്ജനാവട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന.

Rate this post