ബ്രസീലിയൻ നായകനെ സൈൻ ചെയ്യാൻ റൊണാൾഡോയുടെ നിർദ്ദേശം, അൽ നസ്ർ മുന്നോട്ടു തന്നെ

ലോക ഫുട്ബോളിൽ സൂപ്പർതാരമായ ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബിലേക്ക് വന്നതിനുശേഷം സൗദി ഫുട്ബോൾ ലീഗിൽ വമ്പൻ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു ശേഷം നിരവധി യൂറോപ്പിലെ വമ്പൻ താരങ്ങളാണ് സൗദി അറേബ്യൻ ക്ലബ്ബുകളിലേക്ക് വന്നത്. കൂടാതെ തന്റെ ക്ലബ്ബായ അൽ നസ്റിനെ ട്രാൻസ്ഫർ നീക്കങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ സഹായിക്കുന്നുണ്ട്.

ക്രിസ്ത്യാനോ റൊണാൾഡോയുടെ നിർദ്ദേശപ്രകാരം വമ്പൻ ട്രാൻസ്ഫർ നീക്കം നടത്താൻ ഒരുങ്ങുകയാണ് സൗദി അറേബ്യയിലെ വമ്പൻമാരിൽ ഒരാളായ അൽ നസ്ർ ക്ലബ്ബ്. ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിൽ ലോക ഫുട്ബോളിൽ അതുല്യ നേട്ടങ്ങൾ സ്വന്തമാക്കിയ ബ്രസീലിയൻ നായകൻ കാസമിറോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സ്വന്തമാക്കാനാണ് അൽ നസ്രിന്റെയും റൊണാൾഡോയുടെയും നീക്കം.

പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ഫൂട്ട്മെർകാടോയുടെ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ നിർദ്ദേശപ്രകാരമാണ് കാസമിറോയെ സൈൻ ചെയ്യാൻ സൗദി ക്ലബ്ബ് ആഗ്രഹം പ്രകടിപ്പിച്ചത്. അതേസമയം 31 വയസ്സുകാരനായ കാസമിറോയെ ഈ സീസൺ കഴിയുമ്പോഴുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡി റെഡിയാണെന്നും ചില റൂമറുകളുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്നതാരങ്ങളിൽ ഒരാളാണ് കാസമിറോ. കാസമിറോയുടെ വരവിനു ശേഷം താരം കളിച്ച മത്സരങ്ങളിലെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച റിസൾട്ട്‌ നേടി. പക്ഷെ കാസമിറോക്ക് പരിക്ക് ബാധിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെയും അത് ബാധിച്ചു. എന്തായാലും നിലവിൽ തന്റെ പ്രിയസുഹൃത്തും സഹതാരവുമായ കാസമിറോയെ സൗദിയിലേക്ക് കൊണ്ടുവരാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട്.

4/5 - (4 votes)