❛❛ഹൃദയാഘാതം മൂലം വീണു പോയ അതെ സ്റ്റേഡിയത്തിൽ ഗോളുമായി തകർപ്പൻ തിരിച്ചു വരവ് നടത്തി ക്രിസ്റ്റ്യൻ എറിക്‌സൻ ❜❜

ഏതാനും മാസങ്ങൾക്ക് മുമ്പ് ഹൃദയാഘാതം മൂലം വീണു പോയ കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ ഒരു ഗംഭീര ഗോൾ നേടി തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഡാനിഷ് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്‌സൻ.

ചൊവ്വാഴ്ച സെർബിയയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഡാനിഷ് ടീമിന്റെ ക്യാപ്ടനായിരുന്നു എറിക്സൺ.57-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് വലം കാലൻ ഷോട്ടിലൂടെയാണ് സെർബിയൻ വല കുലുക്കിയത്.80-ാം മിനിറ്റിൽ എറിക്സൺ മൈതാനം വിട്ടപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ യാത്ര അയച്ചത്. മത്സരത്തിൽ ഡെന്മാർക്ക് 3-0ന് ജയിച്ചു.

“പാർക്കനിലേക്ക് തിരിച്ചുവന്ന് ഗോൾ നേടുകയും സ്വീകരിക്കുകയും ചെയ്യുന്നത് ആവേശം നൽകുന്ന കാര്യമാണ്.ഇത് എനിക്ക് അവിശ്വസനീയമാംവിധം സന്തോഷം നൽകുന്നു,” മത്സരശേഷം എറിക്‌സൺ പറഞ്ഞു.ചൊവ്വാഴ്ച സെർബിയയ്‌ക്കെതിരെ ഡെൻമാർക്കിനെ നയിക്കാൻ കളത്തിലിറങ്ങിയ എറിക്‌സനെ “Welcome home Christian” എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് വരവേറ്റത്. ആരാധകർ കരഘോഷതോടെയാണ് താരത്തെ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്.

ഇതേ സ്റ്റേഡിയത്തിൽ ഫിൻലൻഡിനെതിരായ ഡെന്മാർക്കിന്റെ യൂറോ 2020 മത്സരത്തിനിടെ എറിക്സണിന് ഭയപ്പെടുത്തുന്ന ഹൃദയാഘാതം അനുഭവപ്പെടും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.ഒരു തരം പേസ് മേക്കർ ഇംപ്ലാന്റ് ചെയ്യാവുന്ന കാർഡിയോവർട്ടർ-ഡിഫിബ്രില്ലേറ്റർ (ഐസിഡി) ഉപകരണം ഹൃദയത്തിൽ ഘടിപ്പിക്കുകായും ചെയ്തു.നിർഭാഗ്യകരമായ സംഭവത്തിന് ശേഷം, മെഡിക്കൽ അവസ്ഥകളുള്ള കളിക്കാർക്കെതിരെ ഇറ്റലിയുടെ കടുത്ത നിയമങ്ങൾ കാരണം എറിക്സനെ അദ്ദേഹത്തിന്റെ സീരി എ ക്ലബ് ഇന്റർ മിലാൻ കരാർ റദ്ദാക്കി.പ്രീമിയർ ലീഗിൽ കളിക്കാൻ ഈ വർഷം ജനുവരിയിൽ ബ്രെന്റ്ഫോർഡുമായി ഒപ്പുവച്ചു.

Rate this post