“ഏഴ് മാസത്തെ ഇടവേള, ക്രിസ്ത്യൻ എറിക്സൻ പ്രീമിയർ ലീഗിൽ തിരികെയെത്തി”

കഴിഞ്ഞ യൂറോ കപ്പിൽ ഫുട്‌ബോൾ ആരാധകരുടെ കണ്ണീർ ആയി മാറിയ ഡാനിഷ് താരം ക്രിസ്ത്യൻ എറിക്സൻ ഫുട്‌ബോളിൽ തിരികെയെത്തുന്നു. യൂറോ കപ്പിൽ ഡെൻമാർക്ക്, ഫിൻലാന്റ് മത്സരത്തിന് ഇടയിൽ ഹൃദയാഘാതം മൂലം വീണ എറിക്സൻ ജീവിതത്തിൽ തിരികെയെത്തി എങ്കിലും ഫുട്‌ബോളിൽ തിരികെയെത്തിയിരുന്നില്ല. ഇടക്ക് തന്റെ ടീം ആയ ഇന്റർ മിലാനും ആയി പരിശീലനത്തിൽ ഏർപ്പെട്ടു എങ്കിലും ശാരീരിക ക്ഷമത ചൂണ്ടിക്കാട്ടി ഇന്റർ എറിക്സനും ആയുള്ള കരാർ അവസാനിപ്പിക്കുക ആയിരുന്നു.

എറിക്സൻ ആറ് മാസങ്ങൾക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. അതും ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ബ്രെന്റ്ഫോർഡിലൂടെ.താരത്തിന്റെ വരവ് ബ്രെന്‍ഡ്‌ഫോര്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സീസണ്‍ അവസാനിക്കുന്നത് വരെ എറിക്‌സന്‍ ക്ലബിനായി കളത്തിലിറങ്ങുമെന്ന് ബ്രെന്‍ഡ്‌ഫോര്‍ഡ് വ്യക്തമാക്കി. ബ്രെന്‍ഡ്‌ഫോര്‍ഡ് പരിശീലകന്‍ തോമസ് ഫ്രാങ്ക് കൗമാര കാലത്ത് എറിക്‌സനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക് അണ്ടര്‍ 17 ടീമിന്റെ പരിശീലകനായി തോമസ് ഫ്രാങ്ക് പ്രവര്‍ത്തിച്ച സമയത്താണ് എറിക്‌സന്‍ അദ്ദേഹത്തിന്റെ കീഴില്‍ കളിച്ചത്. പിന്നാലെ 18ാം വയസില്‍ താരം ഡെന്‍മാര്‍ക് സീനിയര്‍ ടീമിലും അരങ്ങേറി.

ഹൃദയാഘാതത്തിന് ശേഷം ജീവിതത്തിൽ തിരികെയെത്തിയെങ്കിലും എറിക്സൻ ഫുട്‌ബോളിൽ തിരികെയെത്താൻ പരിമിതികളുണ്ടായിരുന്നു. കൃത്രിമ ജീവൻരക്ഷാ ഉപകരണം ശരീരത്തിൽ ഘടിപ്പിച്ച എറിക്സനെ തുടർന്ന് കളിക്കാൻ ഇറ്റലിയിലെ നിയമങ്ങൾ അനുവദിച്ചിരുന്നില്ല. ഇതോടെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ എറിക്സനുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഡെന്മാർക്കിലെ തന്റെ ബാല്യകാല ക്ലബിലും മുമ്പ് കളിച്ചിരുന്ന ഡച്ച് ക്ലബ് അയാക്സിലും പരിശീലനം നടത്തിയശേഷമാണ് എറിക്സൻ ഇം​ഗ്ലീഷ് മണ്ണിലേക്ക് തിരിച്ചെത്തുന്നത്.തനിക്ക് ഇനിയും ഫുട്‌ബോൾ കളിക്കണം എന്നു വ്യക്തമാക്കിയ എറിക്സൻ മുമ്പ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനു ആയി കാഴ്ചവച്ച മികവ് ബ്രന്റ്ഫോർഡിൽ പുറത്ത് എടുക്കാൻ ആവും ശ്രമിക്കുക. ബീസിനു വേണ്ടി ബ്രെന്റ്ഫോർഡിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രസിദ്ധനായ താരം കൂടി ആവും എറിക്സൻ

കഴിഞ്ഞ ഒരു ദശാബ്ദമായി യൂറോപ്യന്‍ ടോപ് ലെവല്‍ ഫുട്‌ബോളിലെ നിറ സാന്നിധ്യമായിരുന്നു എറിക്‌സന്‍. പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാരായ ടോട്ടനം ഹോട്‌സ്പര്‍ താരമായിരുന്ന എറിക്‌സന്‍ കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍ ജേഴ്‌സിയിലാണ് കളിച്ചത് . 26 മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ ജേഴ്‌സിയണിഞ്ഞ എറിക്‌സന്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ടീം സീരി എ കിരീടം നേടിയപ്പോള്‍ നിര്‍ണായക പങ്ക് വഹിച്ച് കളത്തിലുണ്ടായിരുന്നു.

അണ്ടർ 17 ടീമിനായി നടത്തിയ അത്ഭുതപ്രകടനങ്ങളുടെ മികവിൽ 2010ലെ ലോകപ്പിൽ ഡെൻമാർക്ക് കുപ്പായത്തിൽ അരങ്ങേറുമ്പോൾ 18കാരനായ എറിക്സൺ ആ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.കരിയറിന്റെ ആരംഭകാലത്തെ ഡെൻമാർക്കിന്റെ സൂപ്പർ താരമായിരുന്ന മൈക്കൽ ലൗഡ്രൂപ്പമായി താരതമ്യം ചെയ്യപ്പെട്ട എറിക്സൺ അദ്ദേഹത്തിന്റെ പത്താം നമ്പർ ജേഴ്സിയിൽ അദ്ദേഹത്തിന്റെ യഥാർത്ഥ പിൻമുറക്കാരനുമായി.കഴിഞ്ഞ പത്ത് വര്‍ഷമായി ഡെന്‍മാര്‍ക്ക് ടീമിന്റേയും നെടുംതൂണായിരുന്നു താരം. രാജ്യത്തിനായി 109 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച എറിക്‌സന്‍ 36 ഗോളുകളും നേടി.

അയാക്സിലൂടെ തുടക്കമിട്ട ക്ലബ്ബ് കരിയർ 2014ലെ ലോകകപ്പിനുശേഷം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീമായ ടോട്ടനം ഹോട്സപറിലേക്ക് കൂടു മാറി. ടോട്ടനത്തിനായുള്ള അരേങ്ങറ്റ സീസണിൽ തന്നെ എറിക്സൺ ക്ലബ്ബിന്റെ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.ഏഴ് വർഷം നീണ്ട ടോട്ടനം കരിയറിൽ 2016-2017 സീസണിലും എറിക്സൺ ക്ലബ്ബിന്റെ ഏറ്റവും മികച്ച കളിക്കാരനായി 2017-2018 സീസണിലെ പിഎഫ്എ ടീമിലേക്കും എറിക്സൺ തെരഞ്ഞെടുക്കപ്പെട്ടു. 2018-2019 സീസണിൽ 10 അസിസ്റ്റുകൾ നൽകിയ എറിക്സൺ ഡേവിഡ് ബെക്കാമിനുശേഷം തുടർച്ചയായി നാല് പ്രീമിയർ ലീ​ഗ് സീസണുകളിൽ 10 അസിസ്റ്റുകൾ നൽകുന്ന ആദ്യ താരമായി.

Rate this post