“ഇന്ന് ​നീസിനെതിരായ മത്സരത്തിൽ ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിക്കുമോ?”

ഇന്ന് കൂപ്പെ ഡി ഫ്രാൻസിന്റെ 16-ാം റൗണ്ടിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഒജിസി നൈസിനെ നേരിടുമ്പോൾ ലയണൽ മെസ്സി ടീമിലുണ്ടാവും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. വിന്റർ ബ്രെക്കിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ചതിന് ശേഷം മെസ്സി അടുത്തിടെയാണ് ആദ്യ ടീമിന്റെ പരിശീലനത്തിലേക്ക് തിരിച്ചെത്തിയത്.34 കാരനായ ഫോർവേഡ്, ലീഗ് 1 ൽ റെയിംസിനെതിരെ 4-0 ന് വിജയിച്ചപ്പോൾ പകരക്കാരനായി കളിച്ചിരുന്നു.

ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ഫ്രഞ്ച് കപ്പിൽ നൈസിനെതിരെ പിഎസ്ജി ടീമിൽ ഉണ്ടാവുമെന്ന് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പോച്ചെറ്റിനോ പറഞ്ഞിരുന്നു.”കോവിഡ് കാരണം വിട്ടുനിന്നതിന് ശേഷം ഈ ആഴ്ച മെസ്സി നന്നായി പരിശീലിച്ചു. കഴിഞ്ഞ ആഴ്ച മെസ്സി 30 മിനിറ്റ് കളിച്ചു, തിങ്കളാഴ്ച നീസിനെതിരായ മത്സരം ആരംഭിക്കാൻ അദ്ദേഹം യോഗ്യനാണെന്ന് ഞാൻ കരുതുന്നു” പരിശീലകൻ പറഞ്ഞു .

ചിലിക്കും കൊളംബിയക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സിയെ പരിശീലകൻ സ്കെലോണി ഉൾപ്പെടുത്തിയിരുന്നില്ല.മെസ്സി ഇപ്പോൾ പൂർണ്ണ ഫിറ്റ്‌നസിലേക്ക് മടങ്ങി, പാർക്ക് ഡെസ് പ്രിൻസസിൽ അവർ നൈസിനെ നേരിടുമ്പോൾ പിഎസ്‌ജിക്ക് വേണ്ടി ആദ്യ ഇലവനിൽ തന്നെ അദ്ദേഹം ഉണ്ടാവും.കൂപ്പെ ഡി ഫ്രാൻസിൽ ആദ്യമായാണ് മുൻ ബാഴ്‌സലോണ താരം കളിക്കുന്നത്.ആക്രമണത്തിൽ കൈലിയൻ എംബാപ്പെയും മൗറോ ഇക്കാർഡിയും മെസ്സിക്ക് പങ്കാളിയാകാൻ സാധ്യതയുണ്ട്.

എയ്ഞ്ചൽ ഡി മരിയ അർജന്റീനയ്‌ക്കൊപ്പം അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ നെയ്മർ കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായി വരുന്നതേയുള്ളു.ഡിഫൻഡർ സെർജിയോ റാമോസ്, മിഡ്ഫീൽഡർ ജോർജിനിയോ വിജ്നാൽഡം എന്നിവരും ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങുന്നത്. കണങ്കാലിന് ബുദ്ധിമുട്ട് മൂലം വിജ്‌നാൽഡം പുറത്താണ് . സ്പാനിഷ് താരത്തിന് കാലിന് പരിക്കേറ്റത്.

2021-ലെ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ നിന്നുള്ള ഫ്രീ ട്രാൻസ്ഫറിന് ശേഷം ഇത് രണ്ടാം തവണയാണ് ലയണൽ മെസ്സി നൈസിനെതിരെ കളിക്കുന്നത്. 2021 ഡിസംബറിൽ നൈസിനെതിരെ പിഎസ്ജിയുടെ 0-0 സമനിലയിൽ 34-കാരനായ ഫോർവേഡ് 90 മിനിറ്റ് മുഴുവൻ കളിച്ചു. പിഎസ്ജിക്ക് വേണ്ടി 17 മത്സരങ്ങളിൽ നിന്ന് അർജന്റീനിയൻ നായകൻ ആറ് ഗോളുകൾ നേടുകയും ആറ് തവണ അസിസ്റ്റ് ചെയ്യുകയും ചെയ്തു.എന്നിരുന്നാലും, ലീഗ് 1-ൽ ഒരു തവണ മാത്രമാണ് മെസ്സി ഇതുവരെ സ്കോർ ചെയ്തത്.യുവേഫ ചാമ്പ്യൻസ് ലീഗിന്റെ 16-ാം റൗണ്ടിൽ റയൽ മാഡ്രിഡിനെയാണ് പിഎസ്ജി നേരിടുക.ആദ്യ പാദം ഫെബ്രുവരി 15 ന് പാരീസിൽ നടക്കും,മാർച്ച് 9 ന് മാഡ്രിഡിൽ രണ്ടാം പാദവും നടക്കും.

Rate this post