❝ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്ന് നേടിയതിനേക്കാൾ കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ ക്രിസ്റ്റഫർ എൻകുങ്കു❞ |Manchester United | Christopher Nkunku

ഈ സീസണിൽ ഇതുവരെ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലുടനീളമുള്ള എല്ലാ മത്സരങ്ങളിലും 30 അല്ലെങ്കിൽ അതിൽ കൂടുതൽ ഗോളുകൾ നേടിയത് വെറും നാല് കളിക്കാർ മാത്രമാണ്.റോബർട്ട് ലെവൻഡോവ്‌സ്‌കി 47 ഗോളുമായി ഏറെ മുന്നിലാണ്.38 ഗോളുമായി കരീം ബെൻസെമ രണ്ടാമതും 31 ഗോളുമായി കൈലിയൻ എംബാപ്പെ മൂന്നാമതുമാണ്.

എല്ലാ മത്സരങ്ങളിലും 30 ഗോളുകൾ നേടിയ ആർബി ലെപ്സിഗിന്റെ ക്രിസ്റ്റഫർ എൻകുങ്കുവാണ് നാലാം സ്ഥാനത്ത് എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.ഈ സീസണിന് മുമ്പ് എൻകുങ്കു ഗോളുകളുടെ ഇരട്ട സംഖ്യയിൽ എത്തിയിരുന്നില്ല. പ്രാഥമികമായി ഒരു ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡർ, ക്രിയേറ്റീവ് അറ്റാക്കിംഗ് മിഡ്, അല്ലെങ്കിൽ ഒരു വിംഗർ ആയാണ് താരത്തെ കൂടുതൽ കണ്ടിട്ടുള്ളത്. എന്നാൽ ഈ സീസണിൽ ഒരു സെന്റർ ഫോർവേഡിന്റെ റോളിലാണ് ഫ്രഞ്ച് താരം എത്തുന്നത്.

PSG-യുടെ യൂത്ത് അക്കാദമിയിലൂടെ വന്ന നകുങ്കു നാലു വര്ഷം പാരീസ് ക്ലബിന് വേണ്ടി ജേഴ്സിയണിഞ്ഞതിന് ശേഷമാണ് ജർമൻ ക്ലബ്ബിലെത്തിയത്. ഫ്രഞ്ച് താരത്തിന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു തീരുമാനം ആയിരുന്നു അത്.പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് എത്തിയതിന് ശേഷം ലീപ്‌സിഗിനായി എൻകുങ്കു വിവിധ പൊസിഷനിൽ പരീക്ഷിക്കപ്പെട്ടിരുന്നു. ഇരു വിങ്ങുകളിലും , അറ്റാക്കിങ് മിഡ്ഫീൽഡിലും താരം തന്റെ സാനിധ്യം അറിയിക്കുകയും ചെയ്തു. എന്നാൽ ഈ സീസണിൽ ഒരു സെന്റർ ഫോർവേഡിന്റെ റോളിലാണ് താരത്തെ കാണാൻ സാധിച്ചത്.

ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലൊന്നിൽ 10+ ഗോളുകളും 10+ അസിസ്റ്റുകളും രജിസ്റ്റർ ചെയ്ത അഞ്ച് കളിക്കാരിൽ ഒരാളാണ് 24-കാരൻ.ഈ സീസണിൽ ബുണ്ടസ്‌ലിഗയിലും ചാമ്പ്യൻസ് ലീഗിലും ഓരോ 78 മിനിറ്റിലും എൻകുങ്കു ശരാശരി ഒരു ഗോളും അസിസ്റ്റും നേടിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ഗോൾ പ്രൊഡക്ടിവിറ്റി നിരവധി ടീമുകളിൽ നിന്നും താല്പര്യം ക്ഷണിക്കുകയും ചെയ്തു. മാഞ്ചസ്റ്റർ യൂണൈറ്റഡാണ് താരത്തെ സ്വന്തമാക്കാൻ മുന്പന്തിയിലുള്ളത്.റെഡ് ബുൾ അരീനയിലെ തന്റെ കരാറിൽ ഫ്രഞ്ച്കാരന് 60 മില്യൺ യൂറോയിൽ കൂടുതലുള്ള ഒരു റിലീസ് ക്ലോസ് ഉണ്ടെന്ന് പറയപ്പെടുന്നു.

Rate this post