നഷ്ട പ്രതാപം തിരിച്ചു പിടിക്കണം , ബ്രസീൽ ടീമിൽ പുതിയ ആക്രമണ ത്രയത്തെ കൊണ്ടുവരാൻ പരിശീലകൻ ഡൊറിവൽ ജൂനിയർ | Brazil
അഞ്ചു തവണ വേൾഡ് കപ്പ് സ്വന്തമാക്കിയ ബ്രസീലിന് കഴിഞ്ഞ കുറച്ച് നാളുകളായി കാര്യങ്ങൾ അത്ര മികച്ച രീതിയില്ല മുന്നോട്ട് പോവുന്നത്.ബ്രസീൽ ദേശീയ ടീം അതിൻ്റെ പ്രതാപ നാളുകൾ വീണ്ടും കണ്ടെത്തുമെന്ന പ്രതീക്ഷയോടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ. അതിന്റെ ഭാഗമായി ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിൽ ഉൾപ്പെടെ ബ്രസീലിന്റെ പ്രകടനം മോശമായതിനാൽ താത്‌കാലിക പരിശീലകൻ ഫെർണാണ്ടോ ഡിനിസിനെ പുറത്താക്കി ഡൊറിവൽ ജൂനിയറിനെ നിയമിച്ചിരുന്നു.
2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ മോശം ഫലങ്ങൾ ഉണ്ടായതിന് ശേഷം ടീമിന്റെ ഭാഗ്യം മാറ്റുമെന്ന് ഡൊറിവൽ പ്രതിജ്ഞയെടുത്തു.2022 ലോകകപ്പിൽ നിന്ന് ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം അഞ്ച് തവണ ലോക ചാമ്പ്യൻമാർ പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.ചില മോശം ഫലങ്ങൾക്ക് ശേഷം ആരാധകർക്ക് ടീമിനോടുള്ള വാത്സല്യവും സ്നേഹവും നഷ്‌ടപ്പെട്ടിരിക്കുകയാണ് അത് തിരിച്ചു പിടിക്കാനുള്ള വഴി കണ്ടെത്തുക എന്നതാണ് പുതിയ പരിശീലകന്റെ ലക്‌ഷ്യം. ഡൊറിവൽ ജൂനിയർ ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിക്കും.
ബ്രസീലിന്റെ പരിശീലക റോളിൽ വിജയത്തോടെ തുടങ്ങാമെന്ന വിശ്വാസത്തിലാണ് ഡോറിവൽ. സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിൽ യുവ താരങ്ങളിൽ വിശ്വാസമർപ്പിച്ചാണ് പാരിസിലേക്കാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ പുതിയ ആക്രമണ ത്രയത്തെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ. റോഡ്രിഗോയ്ക്കും വിനീഷ്യസ് ജൂനിയറിനും ഒപ്പം കൗമാര താരം എൻഡ്രിക്ക് മുന്നേറ്റ നിരയിൽ അണിനിരക്കും. സൗഹൃദ മത്സരങ്ങളിൽ 17-കാരൻ സ്‌ട്രൈക്കറായി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മൂന്ന് കളിക്കാരെയും ഒരുമിച്ച് കാണുകയെന്ന ആശയം വലിയ പ്രതീക്ഷകൾ സൃഷ്ടിക്കുന്നു, വിജയം കൊണ്ടുവരുന്ന ഒരു തലമുറ മാറ്റം കാണാൻ ആഗ്രഹിക്കുന്ന ബ്രസീലിയൻ ആരാധകർക്ക് മാത്രമല്ല, റയൽ മാഡ്രിഡിനും.
🚨Itatiaia Esporte:
— Brasil Football 🇧🇷 (@BrasilEdition) March 19, 2024
With Richarlison still recovering from his injury, it makes it likely that Endrick will start for Brazil.
The lineup in training was kept a secret, but the odds point to a trio of Vinicius, Endrick, and Rodrygo. pic.twitter.com/OgFnMU0BoV
ജൂലൈയിൽ എൻഡ്രിക്ക് ലോസ് ബ്ലാങ്കോസിനൊപ്പം ചേരും, അതിനാൽ വിനീഷ്യസിനും റോഡ്രിഗോയ്‌ക്കുമൊപ്പം പിച്ച് പങ്കിടുന്നത് അവർ സന്തോഷം നൽകും.“ഞാനൊരു ചെറുപ്പക്കാരനാണ്, ഞാൻ ഒരുപാട് വീഡിയോ ഗെയിമുകൾ കളിക്കാറുണ്ട്. വെംബ്ലിയെയും ബെർണബുവിനെയും കളിയിലൂടെ ഞാൻ പരിചയപ്പെട്ടു, അത് എത്ര ഗംഭീരമാണ്, എത്ര വലുതാണ്, എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയും എന്ന് ഞാൻ കണ്ടു. രണ്ട് വേദികളിലും ഞാൻ കളിക്കാൻ പോകുന്നുവെന്നും ദേശീയ ടീമിനൊപ്പം അത് ചെയ്യാൻ കഴിയുമെന്നും അറിയുന്നത് വളരെ പ്രധാനമാണ്; അത് ആവേശകരമായിരിക്കും. ഇത് അതിശയകരമാകുമെന്നും ഞങ്ങൾക്ക് വിജയിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, ”എൻഡ്രിക്ക് പറഞ്ഞു.