അസൂയപ്പെടുന്നില്ല, പക്ഷെ എംബാപ്പേയെ കൂടി കളിപ്പിക്കാൻ എങ്ങനെ മാഡ്രിഡിന് കഴിയുമെന്ന് ബാഴ്സ പ്രസിഡന്റ്‌

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ വളരെയധികം കാലം കാത്തിരുന്ന ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പേയുടെ റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫർ ഒടുവിൽ യാഥാർത്ഥ്യമാവാനൊരുങ്ങുകയാണ്. പിഎസ്ജിയുമായി കരാർ അവസാനിക്കുന്ന എംബാപ്പെ ഫ്രീ ട്രാൻസ്ഫറിലൂടെ ആയിരിക്കും മാഡ്രിഡിലെത്തുക.

എന്നാൽ ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം അനുസരിച്ചു നിരവധി സൂപ്പർ താരങ്ങളെ ഒരേസമയം ടീമിൽ കളിപ്പിക്കാനാവില്ലെന്ന് അഭിപ്രായപ്പെടുകയാണ് റയൽ മാഡ്രിഡിന്റെ എതിരാളികളായ ബാഴ്സലോണയുടെ പ്രസിഡന്റ്. എംബാപ്പെ മാഡ്രിഡിൽ വരുന്നതിൽ അസൂയപ്പെടുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ലാപോർട്ട വാക്കുകൾ തുടങ്ങിയത്.

“കിലിയൻ എംബാപ്പെയെ റയൽമാരുടെ സൈൻ ചെയ്യുന്നത് സംബന്ധിച്ച് ഞാൻ അസൂയപ്പെടുന്നില്ല. പക്ഷേ റയൽ മാഡ്രിഡിന്റെ ഡ്രസിങ് റൂമിൽ മാറ്റങ്ങൾ വരേണ്ടി വരും, അവർക്ക് സൂപ്പർ താരങ്ങളെ വിൽക്കേണ്ടി വരും. കാരണം ഒരുപാട് സൂപ്പർ താരങ്ങളുമായി ഒരേസമയം കളിക്കാൻ ലാലിഗയിൽ കഴിയില്ല.” – ബാഴ്സലോണ പ്രസിഡന്റ്‌ പറഞ്ഞു.

നിലവിൽ വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഫ്സി ബാഴ്സലോണ ടീമിനെയും ക്ലബ്ബിനെയും ഇതിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. അതേസമയം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലെത്തുന്ന കാര്യത്തിൽ കൂടി ബാഴ്സലോണ ആശങ്കപ്പെടുന്നുണ്ട്. ജൂഡ് ബെലിങ്ഹാം, വിനീഷ്യസ് തുടങ്ങിയ സൂപ്പർ താരനിരയിലേക്ക് എംബാപ്പേ കൂടി വരുന്നത്തോടെ റയൽ മാഡ്രിഡ്‌ കൂടുതൽ ശക്തരാകും.

5/5 - (2 votes)