‘അർജൻ്റീനയുടെ പരിശീലകനായി തുടരാനുള്ള തീരുമാനത്തിന് പിന്നിൽ ലയണൽ മെസ്സിയാണ്’ : ലയണൽ സ്കെലോണി | Lionel Messi

നവംബറിൽ റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ അര്ജന്റീന 1-0ന് വിജയിച്ചതിനെത്തുടർന്ന് പരിശീലക ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സ്‌കലോനി വെളിപ്പെടുത്തി.എന്നാൽ വെള്ളിയാഴ്ച ഫിലാഡൽഫിയയിൽ എൽ സാൽവഡോറിനെതിരായ അർജൻ്റീനയുടെ സൗഹൃദ മത്സരത്തിന് മുന്നോടിയായി സംസാരിച്ച 45 കാരൻ തൻ്റെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ചു.

“ഞാൻ ലിയോയുമായും മറ്റ് കളിക്കാരുമായും സംസാരിച്ചു,” സ്‌കലോനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എയ്ഞ്ചൽ ഡി മരിയ, ലൗട്ടാരോ മാർട്ടിനസ്, നിക്കോളാസ് ഒട്ടമെൻഡി, റോഡ്രിഗോ ഡി പോൾ എന്നിവരോടൊപ്പം ഞാൻ മറ്റ് കളിക്കാരുമായും സംസാരിച്ചു.”ഞാൻ ഒരുപാട് വിശ്വസിക്കുന്ന, ഞാൻ ഒരുപാട് സ്നേഹിക്കുന്ന ആളുകളാണ് അവർ. ആദ്യ ദിവസം മുതൽ അവർ ഞങ്ങളോടൊപ്പമുണ്ട്. എനിക്ക് അവരോട് സംസാരിക്കുകയും എൻ്റെ ചിന്തകൾ പങ്കുവെക്കുകയും വേണം”.തനിക്ക് തുടരാനുള്ള ഊർജമില്ലെന്ന് നവംബറിൽ അഭിപ്രായപ്പെട്ട സ്കലോനി താൻ ഒരിക്കലും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞു.

2022 ലെ ഖത്തർ ലോകകപ്പിൽ അർജൻ്റീനയെ മഹത്വത്തിലേക്ക് നയിച്ചതിന് ശേഷം തനിക്ക് അപ്രതീക്ഷിത സമ്മർദ്ദം അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.”ദുഷ്‌കരമായ ഒരു വർഷത്തിന് ശേഷമുള്ള പ്രതിഫലനത്തിൻ്റെ നിമിഷമായിരുന്നു അത്,” അദ്ദേഹം വിശദീകരിച്ചു. “ഒരു ലോകകപ്പ് നേടിയതിന് ശേഷം ഇത് ഒരു പ്രയാസകരമായ വർഷമാണെന്ന് പറയുന്നത് വിചിത്രമാണ് , പക്ഷേ ഇത് ഒരു പ്രയാസകരമായ വർഷമായിരുന്നു”സ്കെലോണി പറഞ്ഞു.

“സംസാരിക്കണമെന്ന് ഞങ്ങൾ കരുതിയവരുമായി ഞങ്ങൾ കണ്ടുമുട്ടി, ഞങ്ങളുടെ ആശങ്കകൾ ഞങ്ങൾ ചർച്ച ചെയ്തു, ഏറ്റവും പ്രധാനപ്പെട്ട കാര്യം തുടരാൻ ഞങ്ങൾ എല്ലാവരും ശക്തരാണെന്ന് അറിയുക എന്നതാണ്. ഭാവി എന്തായിരിക്കുമെന്ന് നിങ്ങൾക്കറിയില്ല, പക്ഷേ ഇപ്പോൾ ഞാൻ തുടരുകയാണ്” സ്കെലോണി കൂട്ടിച്ചേർത്തു.എൽ സാൽവഡോറുമായുള്ള അർജൻ്റീനയുടെ പോരാട്ടത്തിന് ശേഷം അടുത്ത ചൊവ്വാഴ്ച ലോസ് ആഞ്ചലസിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ മറ്റൊരു സൗഹൃദ മത്സരം നടക്കും.ഇൻ്റർ മിയാമിക്ക് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റതിനെത്തുടർന്ന് ആൽബിസെലെസ്റ്റെ മത്സരങ്ങളിൽ ക്യാപ്റ്റൻ മെസ്സി കളിക്കില്ല.

Rate this post