സൗദിയേക്കാൾ കൂടുതൽ കാണികൾ മെസ്സി കളിക്കുന്നിടത്തോ? കണക്കുകൾ ഇതാണ്..

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഭൂമിയുടെ രണ്ടറ്റത്തുള്ള ലീഗുകളിലാണ് നിലവിൽ പന്തുതട്ടുന്നത്. ഒരുകാലത്ത് പരസ്പരം ഏറ്റുമുട്ടിയ താരങ്ങൾ കരിയറിന്റെ അവസാനഘട്ടത്തിൽ വിവിധ വൻകരകളിലാണ് പന്ത് തട്ടുന്നത്. ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങൾ തമ്മിൽ ഇനി നേർക്കുനേർ പോരാട്ടം ഉണ്ടാകുമോ എന്നതും സംശയത്തിലാണ്.

എന്തായാലും സൂപ്പർതാരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് വിട്ടതിനു ശേഷം സൗദി അറേബ്യൻ ലീഗിലേക്കാണ് കൂടു മാറിയത്. ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യയിലെത്തിയതിന് പിന്നാലെ യൂറോപ്പിലെ പേരുകേട്ട് വമ്പൻ താരങ്ങളെ സൗദി ക്ലബ്ബുകൾ സ്വന്തമാക്കുന്നത് സ്ഥിരക്കാഴ്ചയായി മാറി.

നെയ്മർ ജൂനിയർ, കരീം ബെൻസമ തുടങ്ങിയ വമ്പൻ താരതയാണ് സൗദി അറേബ്യൻ ലീഗിലേക്ക് കളിക്കാൻ എത്തിയത്. എന്നാൽ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോളിലേക്കാണ് യൂറോപ്പിന് ശേഷം കാലെടുത്തുവെച്ചത്. മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ടീമിന്റെ നായകനാണ് മെസ്സി. ലിയോ മെസ്സിയുടെ കളി കാണാൻ അമേരിക്കയിലെ പ്രമുഖ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേര് എത്തുന്നത് പതിവ് കാഴ്ചയാണ്.

ക്രിസ്ത്യാനോ റൊണാൾഡോ കളിക്കുന്ന സൗദി അറേബ്യൻ ലീഗിനെയും ലിയോ മെസ്സി കളിക്കുന്ന മേജർ സോക്കർ ലീഗിനെയും താരതമ്യം ചെയ്യുകയാണെങ്കിൽ നിലവാരത്തിന്റെ കാര്യത്തിൽ സൗദി അറേബ്യ അല്പം മുന്നിലാണെങ്കിലും മത്സരം കാണാൻ വരുന്ന കാണികളുടെ കാര്യത്തിൽ നിലവിൽ എം എൽ എസ് ലീഗാണ് മികച്ചത്.

യൂറോപ്പിലെ പേരുകേട്ട വമ്പൻ സൂപ്പർ താരങ്ങൾ സൗദി അറേബ്യയിൽ ലീഗിൽ കളിക്കുന്നുണ്ടെങ്കിലും മത്സരം കാണാനെത്തുന്ന ശരാശരി കാണികളുടെ എണ്ണം 8,470 ആണ്. അതേസമയം ലിയോ മെസ്സി കളിക്കുന്ന മേജർ സോക്കർ ലീഗിന്റെ മത്സരം കാണാനെത്തുന്ന കാണികളുടെ ശരാശരി എണ്ണം 22,111ആണ്. മത്സരം കാണാൻ വരുന്ന കാണികളുടെ കാര്യത്തിൽ സൗദി അറേബ്യയെക്കാൾ എത്രയോ മുന്നിലാണ് മേജർ സോക്കർ ലീഗ്.

4/5 - (6 votes)