‘ഞാൻ അതിൽ ഖേദക്കുന്നില്ല !’ : 2022 ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിനെക്കുറിച്ച് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് | Cristiano Ronaldo
2022 ഫിഫ ലോകകപ്പിന്റെ 16-ാം റൗണ്ട് പോരാട്ടത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ മുൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന് ഖേദമില്ല. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ സാന്റോസ് മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ തോൽവിയിലും 38 കാരനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ആ മത്സരം പോർച്ചുഗൽ പരാജയപെട്ട് പോർച്ചുഗൽ വേൾഡ് കപ്പിൽ നിന്നും പുററത്തായതിനെ തുടർന്ന് ഫെർണാണ്ടോ സാന്റോസിന് നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ പുതിയ ബെസിക്‌റ്റാസ് കോച്ച് തന്റെ തീരുമാനത്തെ ‘തന്ത്രപരം’ എന്ന് മുദ്രകുത്തി ന്യായീകരിച്ചു, ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ ജയിച്ചിരുന്നെങ്കിലും ഇത് പ്രശ്നമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Fernando Santos doesn't regret benching Cristiano Ronaldo in the 2022 World Cup! 😳🇵🇹#FernandoSantos #CristianoRonaldo #Portugal pic.twitter.com/WOZxcKs4UN
— Sportskeeda Football (@skworldfootball) January 10, 2024
“അതൊരു തന്ത്രപരവും സാങ്കേതികവുമായ തീരുമാനമായിരുന്നു. മറ്റ് സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. തന്ത്രപരമായ തീരുമാനങ്ങളാണ് എനിക്ക് എപ്പോഴും ഏറ്റവും പ്രധാനം. എനിക്ക് ഈ തീരുമാനങ്ങൾ എടുക്കേണ്ടിവന്നു, ഞാൻ അവ ശരിയായി ചെയ്തു. ഞങ്ങൾ ലോകകപ്പിൽ നിന്ന് പുറത്തായില്ലെങ്കിൽ, അവിടെ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു” സാന്റോസ് പറഞ്ഞു.
😳🇵🇹 Fernando Santos on benching Cristiano Ronaldo in the last quarter-final of the World Cup:
— Football Tweet ⚽ (@Football__Tweet) January 9, 2024
“I don't regret it. It was a tactical and technical decision.” pic.twitter.com/bBAzx4g7Ak
” വേൾഡ് കപ്പിന്റെ 16-ാം റൗണ്ടിൽ ആദ്യ ഇലവനിൽ ഉണ്ടാവില്ല എന്ന് ഞാൻ റൊണാൾഡോയോട് പറഞ്ഞിരുന്നു.സാധാരണ പോലെ അതിൽ അദ്ദേഹം തൃപ്തനല്ലായിരുന്നില്ല.ഒരു കളിക്കാരൻ പോർച്ചുഗലിന്റെ ക്യാപ്റ്റനായിരിക്കുകയും ബെഞ്ചിൽ ഇരിക്കുകയും ചെയ്യുമ്പോൾ അയാൾക്ക് സന്തോഷമില്ല എന്നത് സാധാരണമാണ്. ഞാൻ സ്റ്റാർട്ടറായി കളിക്കാൻ പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ, അത് നല്ല ആശയമാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. തീർച്ചയായും അവൻ സന്തോഷവാനായിരുന്നില്ല.എന്നാൽ അദ്ദേഹം ഒരിക്കലും ടീം വിട്ട് പോകാൻ ആഗ്രഹിച്ചിട്ടില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു” സാന്റോസ് കൂട്ടിച്ചേർത്തു.
Fernando Santos doesn't regret benching Cristiano Ronaldo in the World Cup 😳 pic.twitter.com/Rk0nVaTf83
— GOAL (@goal) January 9, 2024
വേൾഡ് കപ്പിന് ശേഷം സാന്റോസ് ദേശീയ ടീമിൽ നിന്ന് പുറത്തായപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ആ ടീമിൽ അംഗമാണ്.മൂന്നാഴ്‌ച മുമ്പ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അധികം അറിയപ്പെടാത്ത ഫോർവേഡായ ഗോൺസാലോ റാമോസിനെയാണ് സാന്റോസ് സ്വിസ്സിനെതിരെ പ്രീ ക്വാർട്ടറിൽ റൊണാൾഡോക്ക് പകരം ടീമിലെടുത്തത്. 17-ാം മിനിറ്റിൽ കളിയുടെ നാലാമത്തെ സ്പർശനത്തിൽ അദ്ദേഹം ഗോൾ നേടി പോർച്ചുഗലിന് 1-0 ലീഡ് നൽകി.51 ആം മിനിറ്റിലും 67 ആം മിനുട്ടിലും ഗോൾ നേടി അദ്ദേഹം ഹാട്രിക്ക് നേടി. മത്സരത്തിൽ പോർച്ചുഗൽ 6 -1 ന് വിജയം നേടി. എന്നാൽ ക്വാർട്ടറിൽ മൊറോക്കോയോട് ഒരു ഗോളിന് പരാജയപെട്ടു.