ലമ്പാഡിന് പകരം പ്രമുഖ കോച്ചിനെ പാളയത്തിൽ എത്തിക്കാൻ ഒരുങ്ങി ചെൽസി

ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് ലമ്പാർഡിനെ മാറ്റാനൊരുങ്ങുകയാണ് ചെൽസി ടീമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പ്രീമിയർ ലീഗിൽ കഴിഞ്ഞ മൽസരത്തിൽ ലെസ്റ്ററിൽ നിന്നു കൂടി തോൽവി ഏറ്റുവാങ്ങിയതോടെയാണ് മുൻ ചെൽസി താരമായിരുന്ന ലമ്പാർഡിനെ പുറത്താക്കണം എന്ന മുറവിളികൾക്ക് ശക്തി കൂടിയത്.
സീസണിന്റെ തുടക്കത്തിൽ പോയിന്റ് ടേബിളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് അങ്ങോട്ട് ഓരോ മത്സരം കഴിയുന്തോറും മോശം പ്രകടനമാണ് ടീം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.പത്തൊൻപത് മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി പ്രീമിയർ ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ചെൽസി.

ടീമിന്റെ പ്രകടനത്തിൽ മാനേജ്മെന്റും ആരാധകരും ഒരുപോലെ അസംതൃപ്തി പ്രകടിപ്പിക്കുന്ന ഈ സാഹചര്യത്തിൽ ലമ്പാഡിന് പുറത്തേക്കുള്ള വാതിൽ ഏകദേശം തുറന്നിട്ട പോലെയാണ്.
ലമ്പാർഡിന് പകരം പി എസ് ജിയുടെ മുൻ കോച്ച് തോമസ് ടുഷേൽ വരുമെന്നാണ് ചെൽസി ടീമുമായി അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ചാമ്പ്യൻഡ് ലീഗിൽ ഫൈനലിൽ എത്തിച്ച കോച്ചിനെ പി എസ് ജി പുറത്താക്കിയത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു.

ഡോർമുണ്ടിനെയും പി എസ് ജിയെയും പരിശീലിപ്പിച്ചിട്ടുള്ള ടുഷേൽ വന്നാൽ അത് ടീമിനോരു മുതൽകൂട്ടവുമെന്നാണ് ചെൽസി ടീം മാനേജ്മെന്റും ആരാധകരും ഒരുപോലെ പ്രതീക്ഷിക്കുന്നത്.ബുണ്ടസ് ലീഗിൽ ഡോർട്ട്മുണ്ടിനെയും ഫ്രഞ്ച് ലീഗിൽ പി എസ് ജിയെയും തന്റേതായ സ്വാതന്ത്ര്യ ശൈലിയിലൂടെ പരിശീലിപ്പിച്ചു കഴിവ് തെളിയിച്ച ടുഷേലിന് പ്രീമിയർ ലീഗിലും ആ കഴിവ് തുടരാനാവും എന്ന് കണക്കു കൂട്ടിയാണ് ടുഷേലിനെ ചെൽസി അവരുടെ തട്ടകത്തിൽ എത്തിക്കാൻ മുതിരുന്നത്.