തന്റെ ഇഷ്ട്ട ക്ലബ്ബിനെ തെരെഞ്ഞെടുത്തു ഇറാനിയൻ മെസ്സി.

ഈ സൂപ്പർ താരത്തെ അറിയാത്തവർ ഇന്ന് ഫുട്‌ബോൾ ലോകത്ത് വിരളമായിരിക്കും.

ലിവർപ്പൂൾ!!!

ഈ പ്രായത്തിൽ തന്നെ താരം എടുത്ത തീരുമാനം വളരെ അതിശയകരമാണ്. അറാട്ട് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോയിൽ താരം ലിവർപൂൾ പരിശീലന ഗ്രൗണ്ടിൽ, സ്വന്തം ഗോൾ ലൈനിൽ നിന്നും മുഴുവൻ താരങ്ങളെയും അതി സമർത്ഥമായി ഡ്രിബിൾ ചെയ്‌ത് ഒരു ഗോൾ അടിക്കുന്നുണ്ട്. അതു കണ്ടവരാരും ഞെട്ടാതെയിരുന്നിട്ടുണ്ടാവൂല. അതു കണ്ടിട്ടുണ്ടെങ്കിൽ യഥാർഥ മെസ്സി തീർച്ചയായും ഈ താരത്തെ പ്രശംസിച്ചേനെ. പക്ഷെ മെസ്സി ഈ യുവ പ്രതിഭയുടെ തീരുമാനത്തെ അംഗീകരിക്കുമോ?

ലിവർപ്പൂൾ ആരാധകരുടെ സന്തോഷമെന്തെന്ന് ഇനി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്കെതിരെ മനോഹരമായ തിരിച്ചുവരവ്, പിന്നീട് ചാമ്പ്യൻസ് ലീഗ് കിരീടം, പിന്നെ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രീമിയർ ലീഗ് കീരീടവും.

ഇപ്പോഴിതാ യുവ മെസ്സിയും!

താരത്തെ ടീമിലെത്തിച്ചത് ബാഴ്സയ്ക്കെതിരെയുള്ള വിജയമായി കൂട്ടാൻ പറ്റുമോ?

തീർച്ചയായും!

താരത്തിന്റെ സ്കില്ലുകൾ കണ്ടു കണ്ണ് മഞ്ഞളിച്ച ബാഴ്‌സ അധികൃതർ താരത്തെ ടീമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ, ട്വീറ്റ് ചെയ്തു. കൂടാതെ ബാഴ്‌സയുടെ ഇതിഹാസമായ മെസ്സിയും തൊട്ടടുത്ത നിമിഷങ്ങളിൽ അറാട്ടിനെ തന്റെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ നേർന്നു.

എങ്ങനെയാണ് ഈ ട്രാൻസ്ഫർ സംഭവിച്ചത്?

ലിവർപ്പൂൾ എക്കോ റിപ്പോർട്ട് ചെയ്തത് പ്രകാരം, താരവും പിതാവും 2019ൽ തന്നെ ലിവർപൂളിൽ എത്തിയിരുന്നു. പക്ഷെ അമ്മയും സഹോദരിയും ഇറാനിൽ തന്നെ തുടരുകയായിരുന്നു. കുട്ടിയുടെ പിതാവായ മുഹമ്മദ് ഹൊസൈനി തീരുമാനത്തെ കുറിച്ചു പ്രതികരിച്ചതിങ്ങനെ:

“ഇങ്ങോട്ട് വന്നതിന്റെ പ്രധാന കാരണം അറാട്ടിന്റെ വിദ്യാഭ്യാസമാണ്. അവനൊരു സൂപ്പർ താരമായി മാറണമെങ്കിൽ, നന്നായി ഇംഗ്ലീഷ് സംസ്സാരിക്കാൻ അറിയണം. അവനു മറ്റു രാജ്യങ്ങളിൽ എങ്ങനെയാണ് ജീവികേണ്ടതെന്നും പഠിക്കാൻ സാധിക്കും.”

ഇത്രയും ചെറുപത്തിലുള്ള സ്ഥലം മാറ്റത്തോട് പൊരുത്തപ്പെടാൻ 7 വയസുകാരനായ അറാട്ടിന് അത്ര എളുപ്പമായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, അമ്മ!

“അവന് അവന്റെ അമ്മയിൽ നിന്നും വിട്ടു നിൽക്കുന്നതിൽ വളരെ വിഷമമുണ്ട്. ഇരുവരും എന്നും ഫോണിലൂടെ പരസ്പരം സംസാരിക്കും. ഞാൻ എന്റെ ഭാര്യക്ക് വാക്ക് നൽകിയിരിക്കുകയാണ്, ഞങ്ങളുടെ മകന് വേണ്ടി എന്തും സഹിക്കുമെന്ന്. എനിക്ക് അറാട്ട്‌ സൂപ്പർ താരമാകണമെന്നാണ്. പക്ഷെ അതിലുമേറെ എനിക്ക് അവന്റെ സന്തോഷമാണ് പ്രിയം.” – മുഹമ്മദ് ഹൊസൈനി.

ലിവർപൂളിലെ കുട്ടിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ അച്ഛനിപ്പോൾ. വിദേശ കുട്ടികളെ പഠിപ്പിക്കുന്ന നിരവധി സ്കൂളുകളിൽ, താരത്തെ പഠിപ്പിക്കുവാൻ വേണ്ടി സമീപിച്ചു. ഒടുവിൽ താരത്തിന് ബെൽവെഡർ പ്രെപ്പിൽ അഡ്മിഷൻ ലഭിച്ചു. തുടക്കത്തിൽ താരം പ്രാദേശിക ലിവേർപ്പൂൾ ഗ്രൗണ്ടുകളിൽ കളി തുടങ്ങിയെങ്കിലും, ലിവർപ്പൂൾ ആരാധകർ താരത്തെ മെല്ലെ പിടിക്കുകയായിരുന്നു.

ആ സംഭവത്തിനു ശേഷം, താരം ഇപ്പോൾ ലിവർപൂളിന്റെ യൂത്ത് ടീമിലാണ് പരിശീലനം നടത്തുന്നത്.

കൊറോണ വൈറസ് വ്യാപകമാവുന്നതിനു മുൻപ്, ഇറാനിയൻ മെസ്സി ആഴ്ചയിൽ രണ്ടു തവണ ലിവർപൂൾ അക്കാഡമിയിൽ പരിശീലനം നടത്തുമായിരുന്നു. ടീമിനായി ഔദ്യോഗികമായൊരു മത്സരം കളിക്കുകയും ചെയ്തു.

2 ദിവസത്തെ പരിശീലനമൊഴിച്ചു മറ്റു ദിവസങ്ങളിൽ താരം കിക്കർസ് കോച്ചസ് സ്കൂളിൽ പരിശീലനം നടത്തും. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് താരം എല്ലാ ദിവസവും മൂന്നു മണിക്കൂർ വിധം പരിശീലനം നടത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ താരത്തിന്റെ പരിശീലന വിഡിയോകൾക്ക് കോടിക്കണക്കിനു വ്യൂസുണ്ട്. പ്രായത്തിനതീതമായ കളിയും ശാരീരിക ശേഷിയുമുള്ള കുട്ടിയെ, വേണമെങ്കിൽ ഫുട്‌ബോൾ കളിക്കുന്ന റോബോട്ടിനോട് ഉപമിക്കാം!

അറാട്ട്‌ ലക്ഷ്യം വെക്കുന്നത് ലോക ഫുട്‌ബോളിലെ രാജ കിരീടമാണ്. പക്ഷെ താരം ഇനിയും കാത്തിരിക്കണം. താരത്തിന്റെ അച്ഛൻ പറഞ്ഞു.

“ഞങ്ങൾക്ക് രണ്ടു ലക്ഷ്യമുണ്ട്. ഒന്ന് അറാട്ടിനെ മികച്ച കളിക്കാരനാക്കുക. രണ്ട് താരത്തെ ലോക ചാമ്പ്യൻഷിപ്പിൽ 15 വയസ്സിൽ കളിപ്പിക്കുക. ആരും തന്നെ ഇങ്ങനെയൊരു റെക്കോർഡ് നേടിയിട്ടില്ല!!!” – മുഹമ്മദ് ഹൊസൈനി.

ആഹാ! താരത്തിന്റെ ആഗ്രഹങ്ങൾ ചെറുതൊന്നുമല്ല. വിജയത്തിലേക്കുള്ള ആദ്യപടികൾ താരം ഇപ്പോൾ തന്നെ കടന്നിരിക്കുന്നു. അറാട്ട്‌ ഹൊസൈനി ഇപ്പോൾ ലിവർപ്പൂൾ യൂത്ത് അക്കാഡമിയുടെ താരമാണ്.

താരത്തെ കുറിച്ചു മറ്റൊരു രസകരമായ വസ്തുത എന്തന്നെന്നു വച്ചാൽ, 7 വയസ്സു മാത്രമേ താരത്തിനായിട്ടുള്ളൂ. ഇപ്പോൾ തന്നെ മെസ്സിയെ അനുസ്മരിപ്പിക്കുന്ന ഡ്രിബ്ളിങ് മികവും റൊണാൾഡോയെ ഓർമിപ്പിക്കുന്ന ശാരീരിക മികവും കണ്ടു ഞെട്ടിയിരിക്കുകയാണ് ഫുട്‌ബോൾ ലോകം ഇപ്പോൾ.

അറാട്ട്‌ എത്ര കാലം ലിവർപൂളിൽ കളിക്കുമെന്നു കാത്തിരുന്നു കാണാം. കാരണം താരത്തിന്റെ ആഗ്രഹം ബാഴ്‌സലോണ ജേഴ്സിയിൽ ക്യാമ്പ് നൗൽ കളിക്കുവാനാണ്.

ഒരിക്കൽ താരത്തോട് ഇങ്ങനെ ചോദിച്ചു:
നി ആൻഫീൽഡിലാണ് നിന്റെ ആദ്യ കളി കളിക്കുക എന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?

ഇല്ല, ഇവിടെയല്ല! എനിക്ക് ബാഴ്സിലോണയിൽ കളിക്കണം. ഇവിടുത്തെ കാലാവസ്ഥ എനിക്ക് ഇഷ്ടമല്ല.

നിലവിൽ ഇൻസ്റ്റഗ്രാമിൽ 5 മില്യൺ ആരാധകർ എന്ന സ്വർണനാണയം എടുക്കാനിരിക്കുന്ന താരത്തെ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോക്കോവിച്ച്‌, വിൽ സ്മിത്ത്, ഡി.ജെ.ഖാലിദ് തുടങ്ങിയ പ്രമുഖർ വരെ തുടരുന്നുണ്ട്.

ഇവനൊരു സംഭവം തന്നെയാണ്. നമ്മളിൽ ഇതു വരെ ആരും തന്നെ ഇങ്ങനെയൊരു കുട്ടിയെ കണ്ടിട്ടില്ല! ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ നാളെ ക്യാമ്പ് നൗൽ ആർത്തിരമ്പുന്ന ആയിരങ്ങൾക്ക് മുന്നിൽ ഇവൻ കാഴ്ചവെക്കുന്ന കളി എങ്ങനെയുണ്ടാവും? ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു.

ഫുട്‌ബോൾ ലോകത്തിലെ കൗതുക വാർത്തകൾക്ക് ഞങ്ങളെ ഫോളോ ചെയ്യാൻ മറക്കല്ലേ!!!