‘സൈനിങ്‌ ഓഫ് ദി സീസൺ’ : പ്രീമിയർ ലീഗിൽ ഗോളടിച്ചും ഗോളടിപ്പിച്ചും ചെൽസിയെ മുന്നോട്ട് നയിക്കുന്ന 21 കാരൻ | Cole Palmer

എന്തുകൊണ്ടാണ് ചെൽസിയുടെ കോൾ പാമർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൈനിങ്‌ ഓഫ് ദി സീസൺ ആവുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്നലെ ന്യൂ കാസിലിനെതിരെ നടന്ന മത്സരത്തിൽ . ചെൽസി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ന്യൂ കാസിലിനെ പരാജയപെടുത്തിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി കോൾ പാമർ മികച്ച പ്രകടനം പുറത്തെടുത്തു.

കഴിഞ്ഞ രണ്ടു ട്രാൻസ്ഫർ വിൻഡോയിലും ചെൽസി മികച്ച സൈനിഗുകൾ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വിജയത്തിലേക്ക് എത്തിയില്ല എന്ന് പറയേണ്ടി വരും.എന്നാൽ കഴിഞ്ഞ സെപ്തംബറിലെ ഡെഡ്‌ലൈൻ ദിവസത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് 40 മില്യൺ പൗണ്ട് കോൾ പാമറിനായി മുടക്കിയതിൽ ചെൽസി ഇന്ന് സന്തോഷിക്കുന്നുണ്ടാവും. ഈ സീസണിൽ ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിൽ 19 കോണ്ട്രിബൂഷൻ 21-കാരൻ നേടിയിട്ടുണ്ട് — 11 ഗോളുകളും എട്ട് അസിസ്റ്റുകളും.

യൂറോപ്പിലെ വലിയ അഞ്ച് ലീഗുകളിൽ 21 വയസോ അതിൽ താഴെയോ പ്രായമുള്ള കളിക്കാരുടെ കാര്യത്തിൽ , റയൽ മാഡ്രിഡിൽ ജൂഡ് ബെല്ലിംഗ്ഹാം മാത്രമേ പാമാറിനേക്കാൾ മുന്നിട്ട് നിൽക്കുന്നത്. ഈ സീസണിൽ പാമറിന്റെ ഗോളടിക്കാനും അവ സൃഷ്‌ടിക്കാനുള്ള കഴിവും ഇല്ലായിരുന്നെങ്കിൽ ചെൽസിയുടെ കാര്യം കൂടുതൽ പരിതാപകരമാവുമായിരുന്നു.ഈ സീസണിൽ 11-ാം ഗോൾ നേടിയതോടെ തുടർച്ചയായി അഞ്ച് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആറാമത്തെ ചെൽസി താരമായി പാമർ മാറുകയും ചെയ്തു.

മത്സരത്തിന്റെ ആറാം മിനുട്ടിൽ നിക്കൊളാസ് ജാക്സൺ നേടിയ ഗോളിൽ ചെൽസി ലീഡ് നേടി. 43 ആം മിനുട്ടിൽ അലക്സാണ്ടർ ഐസകിലൂടെ ന്യൂ കാസിൽ സമനില നേടി.രണ്ടാം പകുതി തുടങ്ങി 12 മിനിറ്റിനുള്ളിൽ പാമറിൻ്റെ ഗോൾ പിറന്നു.റഹീം സ്റ്റെർലിങ്ങിന് പകരക്കാരനായി ഇറങ്ങിയ അഞ്ച് മിനിറ്റിനുള്ളിൽ പകരക്കാരനായ മൈഖൈലോ മുദ്രിക് 76-ാം മിനുട്ടിൽ ചെൽസിയുടെ ലീഡുയർത്തി.90-ാം മിനുട്ടിൽ ജേക്കബ് മർഫി ന്യൂ കാസിലിനായി ഒരു ഗോൾ മടക്കി.ചെൽസി പ്രീമിയർ ലീഗ് ടേബിളിൽ 11-ആം സ്ഥാനത്ത് തുടരുന്നു.

Rate this post