‘ടീം ശക്തിപ്പെടുത്തണം’ : വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ രണ്ടു താരങ്ങളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടും. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനെതിരെ കടുത്ത മത്സരമാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബംഗളുരുവിനോട് ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.

പരിക്കുകളാൽ ബുദ്ധിമുട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ടീമിനെ ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത് രണ്ട് താരങ്ങളെയാണ്.എഫ്‌സി ഗോവയിൽ നിന്ന് നോഹ സദൗയിയെയും മോഹൻ ബഗാനിൽ നിന്ന് മിഡ്‌ഫീൽഡർ ലാൽറിൻലിയാന ഹ്നാംതെയെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. ഐഎസ്എൽ 2023-24 പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കേരളം അവരുടെ സീസണിൻ്റെ ആദ്യ പകുതി അവസാനിപ്പിച്ചത്.

എന്നാൽ ഫെബ്രുവരിയിൽ സീസണിൻ്റെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ വലിയ തിരിച്ചടികളാണ് നേരിട്ടത്.അതിനുശേഷം കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റു.ഈ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. എല്ലാ മത്സരങ്ങളിലും ഗോവക്കായി 23 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 4 അസിസ്റ്റുകളും നേടിയ നോഹ സദൗയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രൈമറി ടാർജറ്റ്.മോഹൻ ബഗാൻ മിഡ്ഫീൽഡർ ലാൽറിൻലിയാന ഹ്നാംതെയെ കൊണ്ടുവരാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്.

ഈ സീസണിൽ 15 മത്സരങ്ങളിൽ 20-കാരൻ പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും, ആ 15 മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം തുടങ്ങിയത്. അതിനാൽ കൂടുതൽ കളിക്കാൻ സമയം കിട്ടുന്ന ഒരു നീക്കത്തിനായി ശ്രമിക്കുകയാണ്.ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 10 വർഷത്തെ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നേടാനായിട്ടില്ല. ഈ സീസണിൽ അവർക്ക് മികച്ച തുടക്കമായിരുന്നു, പക്ഷേ പാതിവഴിയിൽ വീണു.ഈ സീസണിൽ ഷീൽഡ് നേടാൻ സാധിക്കില്ലെങ്കിലും അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ അവർക്ക് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാം.

Rate this post