ചാമ്പ്യൻസ് ലീഗിനും ,കൂപ്പെ ഡി ഫ്രാൻസിനും പിന്നാലെ ലീഗ് 1 കിരീടവും പിഎസ്ജിക്ക് നഷ്ടപ്പെടുന്നുവോ ? |PSG
പാരീസ് സെന്റ് ജെർമെയ്ൻ ഒരു പ്രയാസകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്നലെ ലീഗ് 1 ൽ സ്വന്തം മൈതാനത്ത് പാർക്ക് ഡെസ് പ്രിൻസസിൽ ലോറിയന്റിനോട് 3-1 ന് തോറ്റതോടെയാണ് ടീമിന് മറ്റൊരു തിരിച്ചടി നേരിട്ടത്.ലീഗ് 1 ലെ സീസണിലെ ആറാമത്തെ തോൽവിയും കഴിഞ്ഞ നാല് ഹോം ഗെയിമുകളിലെ പിഎസ്ജിയുടെ മൂന്നാമത്തെയും തോൽവിയാണിത്.
കൂപ്പെ ഡി ഫ്രാൻസിൽ നിന്ന് മാഴ്സെയോട് തോറ്റ് പുറത്തായത്തിനും ബയേൺ മ്യൂണിക്കിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിനും ശേഷം പിഎസ്ജി ഇപ്പോൾ ലീഗ് 1 ൽ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ ആധിപത്യമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഈ സീസണിൽ അവർക്ക് കിരീടം ഉറപ്പാക്കണമെങ്കിൽ ഇനിയും മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ലോറിയന്റിനോട് തോറ്റത് രണ്ടാം സ്ഥാനക്കാരായ മാഴ്സെയെ പിഎസ്ജിയിലെ വിടവ് കുറയുകയും അഞ്ച് മത്സരങ്ങൾ ശേഷിക്കെ അവർ ലീഗ് 1 പട്ടികയിൽ മുകളിൽ അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ്.
മൂന്നാം സ്ഥാനത്തുള്ള ലെൻസ് ഒമ്പത് പോയിന്റ് പിന്നിലാണെങ്കിലും അവർക്ക് ഒരു കളി കയ്യിലുണ്ട്.ട്രോയ്സ് ,Ajaccio, ഓക്‌സറെ ,സ്ട്രാസ്ബർഗ് ,Clermont എന്നിവർക്കെതിരെയാണ് പിഎസ്ജിക്ക് ഇനി കളിക്കേണ്ടത് .ലോറിയന്റിനോട് തോറ്റതിന് ശേഷം, ലീഗ് 1 കിരീടം നേടുന്നതിന് തന്റെ കളിക്കാർ മികച്ച രീതിയിൽ പ്രതികരിക്കണമെന്ന് PSG കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ ആവശ്യപ്പെട്ടു.സീസണിന്റെ രണ്ടാം പകുതിയിൽ കളിക്കാർ അവരുടെ ലെവലിൽ കളിച്ചിട്ടില്ലെന്ന് PSG മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ കുറ്റപ്പെടുത്തി.
“സീസണിന്റെ രണ്ടാം പകുതിയിൽ ഞങ്ങൾക്ക് അവരുടെ നിലവാരത്തിന് താഴെ മാത്രം കളിക്കുന്ന നിരവധി കളിക്കാർ ഉണ്ട്,” ഗാൽറ്റിയർ തന്റെ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.പിഎസ്‌ജി ഈ സീസൺ ശക്തമായി അവസാനിപ്പിക്കണമെന്നും ഗാൽറ്റിയർ വ്യക്തമാക്കി, പ്രത്യേകിച്ചും ഒളിമ്പിക് ഡി മാർസെയിലും ആർസി ലെൻസും ലീഗ് 1 ൽ മികച്ച ഫോമിൽ കളിക്കുമ്പോൾ .“ഞങ്ങൾ കളിക്കാരെ പ്രതികരിക്കാൻ പ്രേരിപ്പിക്കേണ്ടതുണ്ട്,” ഗാൽറ്റിയർ പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ മത്സരത്തിൽ പിഎസ്ജിക്ക് ഒരിക്കലും ഉറച്ച നിയന്ത്രണം ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ ലോറിയന്റ് മിഡ്ഫീൽഡർ എൻസോ ലെ ഫീയുടെ ഗോളിൽ നിലവിലെ ലീഗ് 1 ചാമ്പ്യന്മാർ തുടക്കത്തിലേ പിന്നിലായി.ആദ്യ പകുതിയിൽ കൈലിയൻ എംബാപ്പെയ്ക്ക് സ്കോർ 1-1ന് സമനിലയിലാക്കാൻ കഴിഞ്ഞു.39-ാം മിനിറ്റിൽ ഡാർലിൻ യോങ്‌വ തന്റെ ആദ്യ പ്രൊഫഷണൽ ഗോൾ നേടി ലോറിയന്റ് മുന്നിലെത്തിച്ചു.പകുതി സമയത്ത്, ലോറിയന്റ് പിഎസ്ജിയെക്കാൾ അർഹമായ 2-1 ലീഡ് നിലനിർത്തി.
എന്നാൽ രണ്ടാം പകുതിയിൽ പത്തു പേരായി ചുരുങ്ങിയ പിഎസ്ജിക്ക് കാര്യമായി ഒന്നും ചെയ്യനായില്ല. 88 ആം മിനുട്ടിൽ ബംബ ഡീങ് നേടിയ ഗോളിൽ ലോറിയന്റ് സ്കോർ 1 -3 ആക്കി ഉയർത്തുകയും ചെയ്തു.കലണ്ടർ വർഷത്തിലെ എല്ലാ മത്സരങ്ങളിലുമായി പിഎസ്ജി ഇപ്പോൾ ഒമ്പത് മത്സരങ്ങളിൽ പരാജയപ്പെട്ടു.