ഇതൊക്കെ വെറും തട്ടിപ്പാണ്, ക്രിസ്ത്യാനോക്ക് കോവിഡ് വന്നതിനെക്കുറിച്ച് സഹോദരിയുടെ പ്രസ്താവന
പോർച്ചുഗലിനൊപ്പം സ്വീഡനെതിരെയുള്ള നേഷൻസ് ലീഗ് മത്സരങ്ങൾക്ക് തയ്യാറെടുക്കുമ്പോഴാണ് കോവിഡ് ടെസ്റ്റുകളുടെ ഫലം വന്നു ക്രിസ്ത്യാനോക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. അതിനു ശേഷം ഐസൊലേഷനിൽ പോയ താരത്തിനു ഇനി പതിനാലു ദിവസത്തിന് ശേഷം മാത്രമേ കളിക്കളത്തിലേക്കിറങ്ങാനാവുകയുള്ളു.
ചാമ്പ്യൻസ്‌ലീഗിലെ ഡൈനമോ കീവുമായുള്ള ആദ്യ ഗ്രൂപ്പ് ഘട്ട മത്സരവും റൊണാൾഡോക്ക് നഷ്ടപ്പെട്ടേക്കും. ഇന്നു പുലർച്ചെ നടന്ന സ്വീഡനെതിരെ 3 ഗോളിനു പോർച്ചുഗൽ ജയിച്ചതോടെ ക്രിസ്ത്യാനോ തിരിച്ചു ഇറ്റലിയിലേക്ക് തന്നെ വിമാനം കയറി. ഇറ്റലിയിൽ ഇനി ഐസൊലേഷൻ തുടർന്നേക്കും. എന്നാൽ ക്രിസ്ത്യനോയുടെ കോവിഡ് സ്ഥിരീകരണത്തെപ്പറ്റി അദ്ദേഹത്തിന്റെ അനിയത്തിക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഇതൊക്കെ വെറും തട്ടിപ്പാണെന്നാണ് കാതിയ അവെയ്‌റോ ഇൻസ്റ്റയിൽ കുറിച്ചത്.
#CristianoRonaldo has tested positive for #Coronavirus and his sister Katia Aveiro shared an angry message on his social media saying that that is the ‘biggest fraud ever.’ https://t.co/IJXdRR5T3j #Ronaldo #Cristiano #CR7 #Covid19 pic.twitter.com/kqUOjMXgUs
— footballitalia (@footballitalia) October 14, 2020
“ക്രിസ്ത്യാനോക്ക് മാത്രമേ ലോകത്തെ ഉണർത്താനാവു എന്നുണ്ടെങ്കിൽ അദ്ദേഹം ദൈവം നിയോഗിക്കപ്പെട്ട മനുഷ്യനായിരിക്കണം. നന്ദി. എനിക്ക് തോന്നുന്നത് ആയിരങ്ങൾ ഈ മഹാമാരിയെക്കുറിച്ച് ചിന്തിക്കുന്നത് പോലെ തന്നെയാണ് ഞാനും ചിന്തിക്കുന്നതെന്നാണ്: ഏറ്റവും വലിയ തട്ടിപ്പ്. അടുത്തിടെ വായിച്ച ഒരു വാചകമാണത്. അതിനായി എന്റെ കയ്യടിയുമുണ്ട്. ലോകത്തിന്റെ വിഡ്ഢിത്തരങ്ങൾ കൊണ്ട് മതിയായി. ആരെങ്കിലും ദയവായി കണ്ണുകൾ തുറക്കൂ.” കാതിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം കാതിയ നടത്താൻ കാരണം ഒരു പോർച്ചുഗീസ് ജേർണയലിസ്റ്റിന്റെ വാചകങ്ങൾക്ക് മറുപടിയാണ്. റൊണാൾഡോക്ക് കോവിഡ് വന്നത് ജനങ്ങൾക്ക് വൈറസിൽ വിശ്വാസമുണ്ടാവാനും സ്വയം പരിചരിക്കാനും ശീലങ്ങൾക്ക് മാറ്റം വരുത്താനുമുള്ള മികച്ച ഉദാഹരണമാണെന്നാണ് ജേർണലിസ്റ്റ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു കാതിയ.