“റൊണാൾഡോ ലോക ഫുട്‌ബോളിലെ മികച്ച കളിക്കാരനല്ല, പക്ഷെ ഇബ്രയെ പോലെ പ്രചോദനമാണ്.” എ.സി.മിലാൻ ഇതിഹാസം സിരി.എയിലെ കടുത്ത മത്സരത്തെ കുറിച്ച്.

എ.സി മിലാന്റെ ഇതിഹാസ താരം സ്വീഡൻ ടോപ്പ് സ്‌കോറർക്ക് 40ലും തിളങ്ങാനാവുമെന്ന്. പോർചുഗലിന്റെ കപ്പിത്താനും ഇതേ ഫോമിൽ തുടരുകയാണെങ്കിൽ 40വരെ കളിക്കാൻ കഴിയുമെന്നും താരം സൂചിപ്പിച്ചു.

ഇരുവരും ഇറ്റാലിയൻ സിരി.എയിലെ കിരീട പോരാട്ടത്തിലും ടോപ്പ് സ്കോറർക്കുള്ള മത്സരത്തിലും കടുത്ത മത്സരമാണ് കാഴ്ച്ചവെക്കുന്നത്. കൂടാതെ കിരീട പോരാട്ടത്തിൽ കഴിഞ്ഞ ദശാബ്ദത്തിൽ ജുവെന്റ്‌സ് കാണിച്ചിരുന്ന ആധിപത്യവും ഈ സീസണിൽ തകർന്നിരിക്കുകയാണ്.

റൊണാൾഡോയുടെ കൂട്ടുണ്ടായിട്ടും തന്റെ കോച്ചിങ് കരിയറിലെ ആദ്യ സീസണിൽ, ആന്ദ്രേ പിർലോ നന്നായി കഷ്ടപ്പെടുന്നുണ്ട്.

സാൻ സിറോയിൽ 39കാരനായ ഇബ്രാഹിമോവിച്ചിന്റെ ചിറകിലേറി സിരി.എ പട്ടികയിൽ നിലവിൽ ഒന്നാമതാണ്. ചിരവൈരികളായ ഇന്റർ മിലാൻ തൊട്ടു പിറകിലുണ്ട്.

റോസോന്നേരി ഇതിഹാസം 5 തവണ ഗോൾഡൻ ബോൾ ജേതാവായ റൊണാൾഡോയുടെയും, സ്വീഡന്റെ എക്കാലത്തെയും ടോപ്പ് സ്കോററും കോടികണക്കിന് മനസുകളുടെ രാജാവുമായ ഇബ്രയുടെയും കടുത്ത ആരാധകനാണ്.

“ഇബ്രാ നല്ല കായിക ക്ഷമതയും ആത്മവിശ്വാസവുമുള്ള കളിക്കാരനാണ്, പക്ഷെ മിലാൻ അദ്ദേഹത്തെ ടീമിലെടുത്തതിൽ വേറെയുമുണ്ട് കാര്യങ്ങൾ.” വിയ ഗസ്സറ്റ ഡെല്ലോ സ്‌പോർറ്റിനോട് പറഞ്ഞു.

“മിലാൻ അദ്ദേഹത്തെ വെറുതെയല്ല ടീമിലെത്തിച്ചത്, യുവ താരങ്ങൾക്ക് വലിയ പ്രചോദനമാണ് അദ്ദേഹം. ഇബ്ര കഠിനാദ്ധ്വാനിയും തന്റെ അഭിനിവേശത്തിനായി എന്തും നൽകാൻ തയ്യാറായി നിൽക്കുന്ന ഒരു താരമാണ്. നിങ്ങൾ നന്നായി അദ്ധ്വാനിക്കുകയാണെങ്കിൽ, നിങ്ങളുടെ അഭിനിവേഷത്തെ പിന്തുടരാൻ തയ്യാറാണെങ്കിൽ, പ്രായമെന്നുള്ളത് വെറും അക്കങ്ങളാണ്. ബറേസിയും മാൽടിനിയെയും പോലെയുള്ള കളിക്കാർ 40 വയസ്സു വരെ ഉജ്വല ഫോമിൽ കളിക്കുന്നത് നാം എല്ലാവരും കണ്ടതാണല്ലോ.”

“കഠിനാധ്വാനവും അഭിനിവേഷത്തോടുള്ള അടങ്ങാത്ത പ്രണയവും ഉണ്ടെങ്കിൽ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരുവുകൾ ഉണ്ടാവുമെന്നതിന്റെ ഉത്തമ പ്രതീകമാണ് റൊണാൾഡോ.”

“റൊണാൾഡോ മികച്ച കളിക്കാരനല്ല, പക്ഷെ ആ സ്ഥാനത്തേക്കെത്താൻ അദ്ദേഹം അഹോരാത്രം അദ്ധ്വാനിച്ചിരുന്നു. ഞാൻ റൊണാൾഡോയുടെ ആരാധകനാണ്. അദ്ദേഹം നേടിയെടുത്തതെല്ലാം അദ്ദേഹത്തിന് അർഹിച്ചതായിരുന്നു.”

നിലവിൽ ഇറ്റാലിയൻ സുവർണ ലീഗിലെ കിരീട പോരാട്ടത്തിൽ റൊണാൾഡോയും കൂട്ടരും മിലാനെക്കാൾ 10 പോയിന്റ് പിന്നിലാണ്. വിയ ഇപ്പോഴും തുടർച്ചയായ പത്താം കിരീടം ലക്ഷ്യം വെക്കുന്ന ജുവെന്റ്‌സ് തന്നെ കപ്പ് അടിക്കുമെന്നാണ് പറയുന്നത്.

വിയയുടെ വാക്കുകൾ സത്യമാവുമോ? റൊണാൾഡോയും കൂട്ടരും തുടർച്ചയായിട്ടുള്ള പത്താം കിരീടം ചൂടുമോ? എല്ലാം കാത്തിരുന്നു കാണാം.