❝ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തന്റെ കഴിവ് തെളിയിക്കാൻ അർജന്റീന പ്രതിരോധ താരത്തിനാവുമോ?❞
കഴിഞ്ഞ കോപ്പ അമേരിക്കയിൽ അർജന്റീന നിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട യുവ താരമായിരുന്നു ക്രിസ്റ്റ്യൻ റൊമേറോ. സിരി എ യിൽ അറ്റ്ലാന്റാക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനം താരത്തിന് യൂറോപ്പിൽ വൻ ആവശ്യക്കാരെ ഉണ്ടാക്കിയെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള വമ്പന്മാർ അണിനിരന്നിട്ടും ടോട്ടൻഹാം ഹോട്സ്പറാണ് 23 കാരനെ സ്വന്തമാക്കിയത്.കഴിഞ്ഞ സീസണിൽ സീരി എയിലെ ‘മികച്ച ഡിഫൻഡർ’ ആയി റൊമേറോയെ തിരഞ്ഞെടുക്കപ്പെട്ടു.“ഈ വലിയ ക്ലബിൽ വന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്,എനിക്ക് കോൾ ലഭിച്ച നിമിഷം മുതൽ, എനിക്ക് മെച്ചപ്പെടാനും വളരാനുമുള്ള ഏറ്റവും നല്ല ഓപ്ഷനാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.”അറ്റലാന്റയിൽ നിന്നുള്ള നീക്കം പൂർത്തിയാക്കിയ ശേഷം റോമെറോ പറഞ്ഞു.
“ഇത് വ്യക്തിപരമായി എനിക്ക് മികച്ച വർഷമായിരുന്നു,അറ്റലാന്റയ്ക്ക് നന്ദി, ഞാൻ എന്റെ ഗെയിം മെച്ചപ്പെടുത്തി, എന്റെ കരിയറിൽ ഒരു വലിയ കുതിപ്പ് തന്നെയുണ്ടായി ,ടോട്ടൻഹാമിൽ കളിക്കാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവാനും ആവേശഭരിതനുമാണ് ” അർജന്റീന താരം കൂട്ടിച്ചേർത്തു. അർജന്റീനയുടെ കോപ്പ അമേരിക്ക വിജയിക്കുന്നതിൽ റൊമേറോ ഒരു പ്രധാന പങ്ക് വഹിച്ചു.ബ്രസീലിനെതിരായ ഫൈനലിൽ ഉൾപ്പെടെ ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തി.
𝗜𝗧'𝗦 𝗛𝗘𝗥𝗘! @CutiRomero2's first interview as a Spurs player 😎⤵️ pic.twitter.com/RtPp1AUdZt
— Tottenham Hotspur (@SpursOfficial) August 7, 2021
2016 ൽ അർജന്റീന പ്രൈമേര ഡിവിഷനായ ബെൽഗ്രാനോയിൽ നിന്നാണ് റൊമേറോ തന്റെ കരിയർ ആരംഭിച്ചത്, അവിടെ രണ്ട് സീസണുകളിലായി ആകെ 19 മത്സരങ്ങൾ കളിച്ചു. 2018 ജൂലൈയിൽ, റൊമേറോ സീരി എയിലെ ജെനോവയിൽ ചേർന്നു, അവിടെ ഒരു സീസണിൽ 27 തവണ കളിച്ചു. 12 ജൂലൈ 2019 ന്, യുവന്റസ് ജെനോവയിൽ നിന്ന് 26 ദശലക്ഷം യൂറോയ്ക്ക് റൊമേറോയെ ടീമിലെത്തിച്ചു.5 സെപ്റ്റംബർ 2020 ന്, റൊമേറോ 2022 ജൂൺ 30 വരെ വാങ്ങാനുള്ള ഓപ്ഷനുമായി വായ്പയിൽ അറ്റലാന്റയിൽ ചേർന്നു.
🚨 | BREAKING: According to reports, Tottenham and Inter Milan have reached an agreement for Lautaro Martínez who was also wanted by Arsenal! 👀#Arsenal #Tottenham #lautaromartinez pic.twitter.com/hqtaYPWK7T
— Sportskeeda Football (@skworldfootball) August 8, 2021
റൊമേരോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു പിന്നാലെ മറ്റൊരു അർജന്റീന താരത്തെക്കൂടി സ്വന്തമാക്കാൻ ടോട്ടനം ഹോട്സ്‌പർ സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന റിപോർട്ടുകൾ. ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനസിനെയാണ് റൊമേറോക്ക് പിന്നാലെ സ്‌പർസ് നോട്ടമിട്ടിരിക്കുന്നത്. ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ അടുത്ത സീസണിൽ ക്ലബ് വിടും എന്ന വാർത്തകൾക്കിടയിലാണ് സ്‌ട്രൈക്കർ ടോട്ടൻഹാം ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ സ്പർസ് അത്ര മികച്ച പ്രകടനം അല്ല നടത്തിയത്. അവർക്ക് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനും സാധിച്ചില്ല. പുതിയ പരിശീലകൻ എസ്പിരിറ്റോ സാന്റോസിന്റെ കീഴിൽ പുതിയൊരു ടീമിനെ വാർത്തെടുക്കാനുള്ള പുറപ്പാടിലാണ് ക്ലബ്. എന്നാൽ കഴിഞ്ഞ സീസണിൽ സിരി എ നേടുന്നതിൽ മുഖ്യ പങ്കു വഹിച്ച താരമായ ലുകാകുവും , മാർട്ടിനെസും ക്ലബ് വിടാൻ ഒരുങ്ങുന്നത് ഇന്റെരിനു വലിയ ക്ഷീണം തന്നെയാവും.