ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇന്ന് റിയാദിൽ ഏറ്റുമുട്ടും |Lionel Messi vs Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയപ്പോൾ, മെസ്സിയും റൊണാൾഡോയും ഇനി ഒരിക്കലും കണ്ടുമുട്ടില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ സൗദി അറേബ്യയിൽ റൊണാൾഡോയുടെ ആദ്യ മത്സരം ലയണൽ മെസ്സിയുടെ പിഎസ്ജിക്കെതിരെയാണ്.
പിഎസ്ജിയുടെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്. ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ സൗദി അറേബ്യയിലെ രണ്ട് പ്രമുഖ ക്ലബ്ബുകളായ അൽ നാസർ, അൽ ഹിലാൽ എന്നിവരുടെ സംയുക്ത ടീം പിഎസ്ജി യെ നേരിടും.റൊണാൾഡോയും മെസ്സിയും തമ്മിലുള്ള മത്സരം ഇനി നടക്കാൻ സാധ്യത കുറവായതിനാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 5.00 ന് (സൗദി സമയം 8:00 pm) മത്സരം നടക്കും.
ഇന്ത്യ പോലെയുള്ള പല രാജ്യങ്ങളിലും മത്സരം സംപ്രേക്ഷണം ചെയ്യില്ല. അതേസമയം, പിഎസ്ജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മത്സരം സ്ട്രീം ചെയ്യും. ഗൾഫ് മേഖലയിലെ ആരാധകർക്ക് BeIN Sports ആയി മത്സരം കാണാൻ കഴിയും.റെന്നസിനെതിരായ കഴിഞ്ഞ ലീഗ് 1 മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പിഎസ്ജി സൗഹൃദ മത്സരം കളിക്കാൻ പോകുന്നത്. ഈ സൗഹൃദ മത്സരം പിഎസ്‌ജിക്ക് ഒരു അവസരം കൂടിയാണ്.
January 19, 2023, Riyadh Season Cup. Two legends to face each other again #CR7 #leomessi pic.twitter.com/kS6vztDwcH
— SON (@Bson_bot) January 18, 2023
2022 ഫിഫ ലോകകപ്പിന് ശേഷം അവർക്ക് അവരുടെ മികച്ച ഫോം കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം, വിജയത്തോടെ സൗദി അറേബ്യയിൽ അരങ്ങേറ്റം കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ നല്ല പോരാട്ടം ആരാധകർക്ക് പ്രതീക്ഷിക്കാം.