റെക്കോർഡുകളുടെ കളിത്തോഴൻ,ഒരൊറ്റ മത്സരത്തിൽക്രിസ്റ്റ്യാനോ തകർത്തെറിഞ്ഞത് നിരവധി റെക്കോർഡുകൾ |Cristiano Ronaldo
യുവേഫ യൂറോ യോഗ്യത മത്സരത്തിൽ ലിച്ചൻസ്റ്റെയിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പോർച്ചുഗൽ പരാജയപ്പെടുത്തിയപ്പോൾ തിളങ്ങിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു.രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്.കൻസെലോ,ബെർണാഡോ സിൽവ എന്നിവരായിരുന്നു ശേഷിച്ച ഗോളുകൾ നേടിയിരുന്നത്.
മത്സരത്തിന്റെ 51ആം മിനിറ്റിലായിരുന്നു പോർച്ചുഗലിന് ഒരു പെനാൽറ്റി ലഭിച്ചത്.പെനാൽറ്റി ഗോളാക്കി മാറ്റി കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ ലീഡ് മൂന്നാക്കി ഉയർത്തിയത്.അതിനുശേഷം 63ആം മിനുട്ടിൽ പെനാൽറ്റി ബോക്സിന് തൊട്ട് വെളിയിൽനിന്ന് റൊണാൾഡോക്ക് ഫ്രീകിക്ക് ലഭിച്ചു.ശക്തിയേറിയ ഒരു ഷോട്ടിലൂടെയാണ് റൊണാൾഡോ അത് വലയിലേക്ക് എത്തിച്ചത്.താരത്തിന്റെ ഈ പവർഫുൾ ഷോട്ട് തടയാനുള്ള ഒരു ശ്രമം ഗോൾകീപ്പർ നടത്തിയെങ്കിലും അത് വിഫലമാവുകയായിരുന്നു.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇപ്പോൾ റൊണാൾഡോ ഫ്രീകിക്ക് ഗോൾ നേടിയിരിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിന് വേണ്ടിയും റൊണാൾഡോ ഫ്രീകിക്ക് ഗോൾ നേടിയിരുന്നു.കരിയറിലെ അറുപതാമത്തെ ഫ്രീകിക്ക് ഗോളും ദേശീയ ടീമിന് വേണ്ടിയുള്ള പതിനൊന്നാമത്തെ ഫ്രീകിക്ക് ഗോളുമാണ് റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത്.മാത്രമല്ല തുടർച്ചയായ രണ്ടു മത്സരങ്ങളിൽ റൊണാൾഡോ ഫ്രീകിക്ക് ഗോളുകൾ നേടുന്നത് ഇത് തന്റെ കരിയറിൽ മൂന്നാം തവണയാണ്.
Cristiano Ronaldo’s free kick from this angle…
— Mikael Madridista (@MikaelMadridsta) March 23, 2023
pic.twitter.com/wdkGqWdyhZ
നിരവധി റെക്കോർഡുകൾ ആണ് ഒരൊറ്റ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കടപുഴക്കിയിട്ടുള്ളത്.ഈ മത്സരത്തിൽ പങ്കെടുത്തതോടെ കൂടി തന്നെ റൊണാൾഡോയെ ഒരു റെക്കോർഡ് നേടിയെത്തിയിരുന്നു.ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് റൊണാൾഡോ ഒറ്റക്ക് സ്വന്തമാക്കി.197 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.196 മത്സരങ്ങൾ കളിച്ചിട്ടുള്ള കുവൈത്ത് ഇതിഹാസം അൽ മുത്താവയെയാണ് റൊണാൾഡോ മറികടന്നിട്ടുള്ളത്.രണ്ട് ഗോളുകൾ നേടിയതോടുകൂടി ഇന്റർനാഷണൽ ഫുട്ബോളിൽ 120 ഗോളുകൾ പൂർത്തിയാക്കാനും റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.
⚽️ RONALDO GOAL ‼️‼️‼️
— MessivsRonaldo.app (@mvsrapp) March 23, 2023
Ronaldo hammers in an unstoppable free kick from the very edge of the area! 4-0 Portugal!
👉 2nd Portugal goal of 2023
👉 100th competitive international goal❗️
👉 120th total international goal
👉 830th senior career goal pic.twitter.com/83vnTRPM8B
ഫുട്ബോൾ ചരിത്രത്തിൽ മറ്റാരും തന്നെ 120 ഗോളുകൾ പൂർത്തിയാക്കിയിട്ടില്ല എന്നുള്ളത് ചേർത്തു വായിക്കേണ്ട കാര്യമാണ്.മാത്രമല്ല ഇന്നലത്തെ ഇരട്ട ഗോൾ നേട്ടത്തോടുകൂടി 100 കോമ്പറ്റീറ്റീവ് ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.ഇതും ഒരു റെക്കോർഡ് തന്നെയാണ്.മാത്രമല്ല ഈ വർഷവും പോർച്ചുഗലിനു വേണ്ടി ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞു.തുടർച്ചയായ ഇരുപതാം വർഷമാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ ഗോളുകൾ നേടുന്നത്.ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി റെക്കോർഡുകൾ ഇപ്പോൾ തന്റെ സ്വന്തം പേരിലേക്ക് ആക്കി മാറ്റാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.