വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് അർജന്റീന ടീമിൽ തുടരാൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി ഡി മരിയ!

ഈ ഖത്തർ വേൾഡ് കപ്പിന് മുന്നേ അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു പ്രഖ്യാപനം നടത്തിയിരുന്നു.ഈ വേൾഡ് കപ്പിലെ അർജന്റീനയുടെ അവസാന മത്സരം തന്റെ കരിയറിലെ അർജന്റൈൻ ജേഴ്സിയിലെ അവസാന മത്സരമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.അതായത് ഖത്തർ വേൾഡ് കപ്പോടുകൂടി താൻ അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

പക്ഷേ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് ഡി മരിയയും അർജന്റീനയും നടത്തിയത്.എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് അർജന്റീന വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി.ലോകത്തിന്റെ നെറുകയിലും സന്തോഷത്തിന്റെ നെറുകയിലും അഭിരമിക്കാൻ അർജന്റീന ദേശീയ ടീമിനും ഡി മരിയക്കും സാധിച്ചു.ഇതോടുകൂടി ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കുകയും അർജന്റീന ദേശീയ ടീമിൽ തുടരാൻ തീരുമാനിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് അർജന്റീന ദേശീയ ടീമിൽ തുടരാൻ തീരുമാനിച്ചത് എന്നുള്ളതിന്റെ വ്യക്തമായ ഉത്തരം ഇപ്പോൾ ഡി മരിയ നൽകി കഴിഞ്ഞിട്ടുണ്ട്.അതായത് അതിരുകളില്ലാത്ത സന്തോഷം ഇപ്പോൾ അർജന്റീന ടീമിൽ ലഭിക്കുന്നുവെന്നും അതുകൊണ്ടാണ് അർജന്റീന ദേശീയ ടീമിൽ തുടരാൻ തീരുമാനിച്ചത് എന്നുമാണ് ഡി മരിയ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.ഇന്നലത്തെ പരിശീലനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഈ അർജന്റൈൻ മാലാഖ.

‘ഞാൻ അർജന്റീന ദേശീയ ടീമിൽ തുടരാൻ തീരുമാനിച്ചതിന്റെ കാരണം ഇതാണ്.അതായത് ഞാൻ ഇവിടേക്ക് പ്രവേശിക്കുമ്പോഴൊക്കെ എനിക്ക് അതിരുകളില്ലാത്ത സന്തോഷം ലഭിക്കുന്നു.ആ സന്തോഷത്താൽ നമ്മുടെ ഹൃദയം നിറയുന്നു.ഇവിടത്തെ ഓരോ ട്രെയിനിങ് സെഷനുകളും ഓരോ നിമിഷങ്ങളും അതുല്യമാണ്.ഞാൻ നേരത്തെ പറഞ്ഞ ഒരു കാര്യമാണ്,ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ്,ഏറ്റവും മനോഹരമായ സ്ഥലമാണ് ഇത് ‘ഡി മരിയ പറഞ്ഞു.

കഴിഞ്ഞ വേൾഡ് കപ്പിന്റെ ഫൈനലിൽ ഗോൾ നേടാൻ സാധിച്ച താരമാണ് ഡി മരിയ.അടുത്ത കോപ്പ അമേരിക്കയിലും അദ്ദേഹം അർജന്റീന ദേശീയ ടീമിനോടൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പക്ഷേ 2026 ലെ വേൾഡ് കപ്പിൽ ഡി മരിയ ഉണ്ടാകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Rate this post